Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമരകത്തെ ജി20 ഉച്ചകോടി ആതിഥേയത്വം: പ്രതിനിധികളുടെ പ്രശംസ നേടി കേരള ടൂറിസം

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) ഉടമസ്ഥതയിലുള്ള വാട്ടര്‍സ്‌കേപ്‌സ് റിസോര്‍ട്ടില്‍ ഇന്ത്യന്‍ ഷെര്‍പ്പ അമിതാഭ് കാന്തിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ നടന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നും ഒമ്പത് ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും വിവിധ അന്താരാഷ്‌ട്ര, പ്രാദേശിക സംഘടനകളില്‍ നിന്നുമായി 120 ലധികം പ്രതിനിധികളാണ് പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 09:40 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പ്രകൃതിഭംഗിയും അടയാളപ്പെടുത്തുന്ന കുമരകത്തെ വേദിയേയും കേരള ടൂറിസത്തിന്റെ ഊഷ്മളമായ ആതിഥേയത്വത്തേയും പ്രശംസിച്ച് ജി 20 ഉച്ചകോടിയിലെ രാജ്യാന്തര, ആഭ്യന്തര പ്രതിനിധികള്‍.

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) ഉടമസ്ഥതയിലുള്ള വാട്ടര്‍സ്‌കേപ്‌സ് റിസോര്‍ട്ടില്‍ ഇന്ത്യന്‍ ഷെര്‍പ്പ അമിതാഭ് കാന്തിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ നടന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നും ഒമ്പത് ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും വിവിധ അന്താരാഷ്‌ട്ര, പ്രാദേശിക സംഘടനകളില്‍ നിന്നുമായി 120 ലധികം പ്രതിനിധികളാണ് പങ്കെടുത്തത്.

ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോക ടൂറിസം ഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധനേടിയ കുമരകത്തിന് വന്‍കുതിപ്പേകുന്നതായി ജി 20 ഉച്ചകോടിയുടെ ആതിഥേയത്വം. കുമരകത്തെ കേരള ടൂറിസത്തിന്റെ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര സംരംഭങ്ങളെ പരിചയപ്പെട്ട പ്രതിനിധികള്‍ക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള കായല്‍യാത്ര നവ്യാനുഭവമായി. സമ്മേളനത്തിന്റെ ഏകോപനത്തിനായി അമ്പതോളം വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരാണ് കുമരകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്.

വേമ്പനാട് കായലിന്റെ തീരത്തുള്ള വേദിയില്‍ ഒരുക്കിയ ആഗോള നിലവാരത്തിലുള്ള ക്രമീകരണങ്ങളും സൗകര്യങ്ങളും പ്രതിനിധികളെ വളരെയധികം ആകര്‍ഷിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനായി കേരള ടൂറിസം കുമരകത്തെ തെരഞ്ഞെടുത്തത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. കുമരകത്തിന്റെ ടൂറിസം വളര്‍ച്ചയ്‌ക്ക് ഇത് കൂടുതല്‍ സഹായകമാകും. കേരളത്തിന്റെ ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനും സമ്പദ്ഘടനയുടെ വളര്‍ച്ചയ്‌ക്കും ജി20 ഉച്ചകോടി സമ്മേളനം പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികള്‍, കരയിലും കായലിലുമായി കേരളത്തിലെ 1200 ഓളം വരുന്ന അതിപ്രശസ്ത കലാകാര?ാരുടെ കലാപ്രകടനങ്ങള്‍, കേരളത്തിന്റെ തനതായ പൂരം, വള്ളംകളി, കളരിപ്പയറ്റ് തുടങ്ങിയ കലാകായിക രൂപങ്ങളുടെ അവതരണം തുടങ്ങിയവയ്‌ക്ക് വേദി സാക്ഷ്യം വഹിച്ചപ്പോള്‍ എല്ലാ ദിവസങ്ങളിലും ഉത്സവാന്തരീക്ഷം പ്രകടമായിരുന്നു. വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയുടെ ജീവിതകഥയുടെ രംഗാവിഷ്‌കാരവും പ്രതിനിധികളുടെ പ്രശംസ നേടി. ഹൗസ്‌ബോട്ടിലെ യാത്രയും പ്രതിനിധികള്‍ക്ക് വേറിട്ട അനുഭവമായി.

സമ്മേളനത്തിന്റെ സമാപന ദിവസം കേരളത്തിന്റെ ദേശീയോത്സവമായ ഓണം വേദിയില്‍ പുനഃസൃഷ്ടിച്ചത് പ്രതിനിധികളുടെ ആവേശം പാരമ്യത്തിലെത്തിച്ചു. പൂക്കളം, ഓണസദ്യ, പുലികളി, കുമ്മട്ടിക്കളി, ഊഞ്ഞാലാട്ടം, വടംവലി തുടങ്ങിയ ഓണപ്പരിപാടികള്‍ ആഘോഷങ്ങളെ വര്‍ണാഭമാക്കി. ഗോതമ്പ് തവിടില്‍ ഉണ്ടാക്കിയ പരിസ്ഥിതിസൗഹൃദ പാത്രത്തിലാണ് പ്രതിനിധികള്‍ ഓണസദ്യ കഴിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്വ്യവസ്ഥകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ജി20 അധ്യക്ഷതയ്‌ക്ക് കീഴില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നിരവധി ആഗോള പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്നതിനുള്ള മുന്നോട്ടുള്ള വഴികള്‍ വിലയിരുത്തുന്നതിനുമായി നാല് ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടത്തി.

Tags: keralaജി20 ഉച്ചകോടിKumarakomടൂറിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.