Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസിന്റെ അന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ സുപ്രീംകോടതി തത്വത്തില്‍ അനുവദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 11:03 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസിന്റെ അന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ സുപ്രീംകോടതി തത്വത്തില്‍ അനുവദിച്ചു.  ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാര്‍ നേരത്തെ കേസന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് .ഏപ്രില്‍ 14ന് കോടതി വീണ്ടും വാദം കേള്‍ക്കും.  പല്‍ഘാറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയ നിരവധി റിട്ട് പരാതികളിലാണ് കോടതി വാദം കേള്‍ക്കുന്നത്.  

ഈ കേസില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. അതുകൊണ്ട് കുറ്റവാളികളെ ഇതുവരെ കണ്ടെത്താനുമായിരുന്നില്ല.  

ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനം ശക്തമായി നടക്കുന്ന സ്ഥലം കൂടിയാണ് പല്‍ഘാര്‍. സന്യാസിമാരുടെ  പൊതുവെ ക്രിസ്തീയ മതപരിവര്‍ത്തനത്തിന് പേര് കേട്ട പല്‍ഘാറിലൂടെ രാത്രിയില്‍ കടന്നുപോകുകയായിരുന്ന രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ച് അടിച്ചുകൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സന്യാസിമാര്‍.    

2020 ഏപ്രില്‍ 16ന് ഈ സംഭവം നടന്നിട്ടും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. കേസന്വേഷണം സിബിഐയ്‌ക്ക് വിടുക എന്ന ആവശ്യവും അന്ന്  ഉദ്ധവ് താക്കറെ തടയുകയായിരുന്നു.

“മഹാരാഷ്‌ട്രപോലുള്ള ഒരു പുരോഗമന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. സന്യാസിമാരെ അടിച്ചുകൊന്ന കേസില്‍ ഹിന്ദുക്കള്‍ക്ക് ആശ്വാസമാകേണ്ട മുഖ്യമന്ത്രി അവിടെ ഉണ്ടായിട്ടും ഒന്നും നടന്നില്ല. സന്യാസിമാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ വെറുതെ വിടരുത്.”- മഹാരാഷ്‌ട്ര മന്ത്രി ദീപക് കേസര്‍കാര്‍ പറ‍ഞ്ഞു.  

2020 ഏപ്രില്‍ 16ന് മഹന്ത് കല്‍പവൃക്ഷ ഗിരി, സുശീല്‍ഗിരി മഹാരാജ് എന്നീ രണ്ട് ഹിന്ദു സന്യാസിമാര്‍ ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്‌ട്രയിലെ പല്‍ഘാറിലൂടെ പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് നിലേഷ് യെല്‍ഗേഡ് ആയിരുന്നു. ഈ മൂന്നുപേരെയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നു എന്നാണ് പറയപ്പെടുന്നത്. സംഭവം അറിഞ്ഞ് കാസ പൊലീസ് സ്റ്റേഷനില്‍ നിന്നും നാല് പൊലീസുകാര്‍ എത്തി. എന്നാല്‍ ആള്‍ക്കൂട്ടം അക്രമാസക്തരായിരുന്നു. അവര്‍ സന്യാസിമാര്‍ യാത്ര ചെയ്തിരുന്ന വാഹനം മറിച്ചിടുക വരെ ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെത്തി. സന്യാസിമാരെയും ഡ്രൈവറെയും ഒരു വിധം പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും ആള്‍ക്കൂട്ടം വിട്ടില്ല. പൊലീസുകാരെ ആക്രമിച്ച ശേഷം ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും അടിച്ചുകൊന്നു. എന്നാല്‍ ചില വീഡിയോകളില്‍ ആള്‍ക്കൂട്ടം സന്യാസിമാരെ ആക്രമിക്കുമ്പോള്‍ നിശ്ശബ്ദരായി പൊലീസ് നോക്കിനില്‍ക്കുന്നതു കാണാമായിരുന്നതായി പറയുന്നു.  ഈ ആള്‍ക്കൂട്ടആക്രമണം പോലും ആസൂത്രിതമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്.  

ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊലപാതകം ഒഴിവാക്കാമായിരുന്നിട്ടും അത് തടയാതിരുന്ന 18 പൊലീസുകാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. 126 കുറ്റവാളികളെ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 10 പേര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി. 

Tags: കേസ്മഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെCBIആള്‍ക്കൂട്ട ആക്രമണംPalgharMob Lynchingപല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണ കേസ്പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെസുപ്രീംകോടതിപട്ടിക ജാതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.