Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ ആദ്യത്തെ ഓഡിയോ ചലചിത്രം

പരമ്പരാഗത ചലച്ചിത്ര നിര്‍മാണ രീതികളില്‍ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദം കൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പ്രേക്ഷകര്‍ക്ക് നവീനമായ അനുഭവമാകും സമ്മാനിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 06:01 pm IST
inEntertainment

ഷാരോണ്‍ ജോസ്

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന ചിത്രം ‘ബ്ലൈന്‍ഡ് ഫോള്‍ഡ്’ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റീവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്റലക്ച്വല്‍ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരല്‍ ബ്രാന്‍ഡായ ക്ലുമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പരമ്പരാഗത ചലച്ചിത്ര നിര്‍മാണ രീതികളില്‍ നിന്ന്  വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട്  സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദം കൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പ്രേക്ഷകര്‍ക്ക് നവീനമായ അനുഭവമാകും സമ്മാനിക്കുക.

സിനിമാ മേഖലയിലെ ഭൂരിഭാഗം സിനിമകളും ദൃശ്യഭംഗിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അതിന്റെ ആഖ്യാനരീതിയും ശബ്ദമിശ്രണവും സിനിമ ആസ്വാദ്യകരമാവാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ‘ബ്ലൈന്‍ഡ് ഫോള്‍ഡ്’ നമ്മെ ഓര്‍മിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്‍ രാജന്റെ വീക്ഷണത്തില്‍ നിന്നാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ  സാന്നിധ്യത്തില്‍ ഒരു കൊലപാതകം നടക്കുന്നത് കേള്‍ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന അസാധാരണ  സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.

അതിനൂതനമായ ശബ്ദസാങ്കേതികവിദ്യകളുടെ സഹായം പ്രേക്ഷകര്‍ക്ക് നവീനമായ ശ്രവ്യാനുഭവം പ്രദാനം ചെയ്യും. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പരിചയസമ്പന്നരായ സൗണ്ട് ഡിസൈനര്‍മാരും മികച്ച അനുഭവമായി സിനിമയെ മാറ്റിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഫ്രീക്വന്‍സി സൂചകങ്ങള്‍ക്കൊപ്പം, ശബ്ദത്തിന്റെ ദിശയും ഉത്ഭവവും നിര്‍ണയിക്കപ്പെടുന്ന തരത്തില്‍ സൗണ്ട്സ്‌കേപ്പ് രൂപകല്‍പന ചെയ്യാന്‍ ബൈനറല്‍ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് മികച്ച സറൗണ്ട് സൗണ്ട് അനുഭവം നല്‍കുകയും അവര്‍ക്ക് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന ചിത്രം ഡോള്‍ബി അറ്റ്‌മോസിലാണ് അവതരിപ്പിക്കുന്നത്.  

‘നവീനമായ ശബ്ദസാങ്കേതിക വിദ്യകളുടെ സഹായത്തോടെ വരുംകാല ഓഡിയോ സ്റ്റോറികള്‍ക്കായുള്ള അവസരങ്ങള്‍ തുറന്നിടുകയാണ് ബ്ലൈന്‍ഡ്‌ഫോള്‍ഡ്. സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാന്‍ ചിത്രത്തിന്റെ ഓഡിയോ ഡിസൈന്‍ വലിയ പങ്ക് വഹിക്കും. സിനിമയുടെ സൗണ്ട്  ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് അജില്‍ കുര്യന്‍, കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം സ്റ്റീവ് ബെഞ്ചമിനും തിരക്കഥാ രചന സൂര്യഗായത്രിയുമാണ്. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ സര്‍ഗാത്മകതയുടെയും പുതുമയുടെയും ശക്തമായ സാക്ഷ്യപത്രമാകും ബ്ലൈന്‍ഡ്ഫോള്‍ഡ്. ഈ പരീക്ഷണാത്മക ചുവടുവെപ്പ് മലയാള സിനിമക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനകരമാകുമെന്ന് കരുതാം.

Tags: ശബ്ദരേഖ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ് യേശുദാസ് സൈനികനായി എത്തുന്നു; ‘ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍’ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു…

Entertainment

ജോഷി-ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’; ഓഡിയോ റൈറ്റ്‌സ് ഇനി സരിഗമക്ക് സ്വന്തം

Entertainment

‘പൊന്നിയിന്‍ സെല്‍വന്‍2’ ഓഡിയോ ട്രെയിലര്‍ ലോഞ്ചിനു മുന്നോടിയായി മ്യുസിക്ക് ആല്‍ബം മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

Kerala

മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കില്‍ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങള്‍ക്ക് പഞ്ചായത്തംഗത്തിന്റെ ഭീഷണി

Mollywood

ഇരവ് സിനിമയുടെ ടൈറ്റിൽ ആൻഡ് ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.