Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ക്രിസ്റ്റിയാനോ ഡബിളില്‍ പോര്‍ച്ചുഗലിന് ഗംഭീര ജയം

ദേശീയ ടീമില്‍ റോണോയുടെ 197-ാം മത്സരമായിരുന്നു ഇത്. ഇതോടെ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പുരുഷ താരമെന്ന റിക്കോര്‍ഡും ക്രിസ്റ്റിയാനോയുടെ പേരിലായി. കുവൈറ്റ് താരം ബാദര്‍ അല്‍-മുതാവയുടെ പേരിലുള്ള 196 മത്സരമെന്ന റിക്കോര്‍ഡാണ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. 120 അന്താരാഷ്‌ട്ര ഗോളുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2023, 10:46 pm IST
inFootball
ലിച്ചന്‍സ്റ്റീനെതിരെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു

ലിച്ചന്‍സ്റ്റീനെതിരെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു

ലിസ്ബണ്‍: നായകനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ അരങ്ങുവാണ കളിയില്‍ പോര്‍ച്ചുഗലിന് മിന്നുന്ന ജയം. 2024 യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ജെയില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലിച്ചന്‍സ്റ്റീനെയാണ് കീഴടക്കിയത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 63-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയുമായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍.

ദേശീയ ടീമില്‍ റോണോയുടെ 197-ാം മത്സരമായിരുന്നു ഇത്. ഇതോടെ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പുരുഷ താരമെന്ന റിക്കോര്‍ഡും ക്രിസ്റ്റിയാനോയുടെ പേരിലായി. കുവൈറ്റ് താരം ബാദര്‍ അല്‍-മുതാവയുടെ പേരിലുള്ള 196 മത്സരമെന്ന റിക്കോര്‍ഡാണ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. 120 അന്താരാഷ്‌ട്ര ഗോളുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്.

ക്രിസ്റ്റിയാനോയ്‌ക്ക് പുറമെ ജാവോ കാന്‍സലോയും ബെര്‍ണാഡോ സില്‍വയും ടീമിനായി ലക്ഷ്യം കണ്ടു. പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ കളിച്ച ആദ്യമത്സരത്തില്‍ തന്നെ മികച്ച വിജയം നേടാന്‍ പോര്‍ച്ചുഗലിന് സാധിച്ചു. കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗലിന് കാര്യമായ വെല്ലുവിളി നടത്താന്‍ ലിച്ചന്‍സ്റ്റീനായില്ല. കളിയുടെ 82 ശതമാനവും പന്ത്് കൈവശം വച്ച ക്രിസ്റ്റിയാനോയും സംഘവും ആകെ 35 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് നീങ്ങിയത് 11 എണ്ണം. 

ലിച്ചന്‍സ്റ്റീന്‍ ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. അതേസമയം ലിച്ചന്‍സ്റ്റീന്‍ താരങ്ങള്‍ക്ക് ആകെ രണ്ട് ഷോട്ടുകള്‍ മാത്രമാണ് പായിക്കാനായത്. കളിയുടെ തുടക്കം മുതല്‍ എതിര്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ പോര്‍ച്ചുഗല്‍ എട്ടാം മിനിറ്റില്‍ കാന്‍സലോയിലൂടെ ലീഡ് നേടി. ഈ ഗോളിന് പോര്‍ച്ചുഗല്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു.  

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റായപ്പോള്‍ ബെര്‍ണാഡോ സില്‍വയിലൂടെ അവര്‍ ലീഡ് ഉയര്‍ത്തി. പിന്നീടായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ജാവോ കാന്‍സലോയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. പിന്നീട് 63-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ വീണ്ടും ലക്ഷ്യം കണ്ടു.

ബോക്സിന് തൊട്ടുപുറത്തുവെച്ച് റൊണാള്‍ഡോ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പറുടെ കൈയ്യില്‍ തട്ടി വലയില്‍ കയറി. റൊണാള്‍ഡോയുടെ അതിശക്തമായ ഷോട്ട് തട്ടിയകറ്റാന്‍ പോലും ഗോള്‍കീപ്പര്‍ ബുച്ചെലിന് സാധിച്ചില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബോസ്്‌നിയ ഹെര്‍സഗോവിനയും മികച്ച വിജയം നേടി. ഐസ്‌ലന്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജപ്പെടുത്തി. അതേസമയം സ്ലൊവാക്യ-ലക്‌സംബര്‍ഗ് കളി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോപോര്‍ച്ചുഗല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

ലോക ഫുട്‌ബോള്‍ റാങ്കിംഗ് ; ആദ്യ നൂറിലെത്തി ഇന്ത്യ

Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിനെ പിന്തള്ളി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംങ്സ്

Football

വിന്‍സന്റ് അബൂബക്കറെ ഒഴിവാക്കി; ക്രിസ്റ്റ്യാനൊ 22ന് അല്‍ നാസര്‍ ക്ലബിനായി കളത്തില്‍ ഇറങ്ങും

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.