കണ്ണൂര്‍: തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. കര്‍ഷക താല്പര്യങ്ങള് സംരക്ഷിയ്ക്കാനും കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഭിവന്ദ്യ ബിഷപ്പിന്റെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരില്‍ ബോധ്യപ്പെടുത്തുമെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഇടത്-വലത് സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങളില്‍ മനംനൊന്ത പൊതുസമൂഹത്തിന്റെ അവിശ്വാസവും നിരാശയുമാണ് പാംപ്ലാനി പിതാവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭയുടെ വിശ്വാസം രേഖപ്പെടുത്തിയാണ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായം രേഖപ്പെടുത്തിയത്. കേരളത്തില്‍ സമീപ ഭാവിയില്‍ സംഭവിയ്ക്കാന്‍ പോകുന്ന രാഷ്ട്രീയ ദിശാമാറ്റത്തിന്റെ ശുഭ സൂചനയായി ബിജെപി അദ്ദേഹത്തിന്റെ സന്ദേശത്തെ കാണുന്നു. ബിജെപിയോട് ഒരു സമുദായത്തിനും അയിത്തമില്ലെന്നതും ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: