Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്‌നയുടെ വെല്ലുവിളിയും ഭരണപരാജയവും; ജനകീയ പ്രതിരോധ യാത്ര പൊളിഞ്ഞു, ഗോവിന്ദന്റെ വിടുവായത്തങ്ങളും വിവാദങ്ങളും പാർട്ടിയെ വെട്ടിലാക്കി

ഫെബ്രുവരി 20ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു. മുഖ്യമന്ത്രിക്ക് ഒട്ടും ഇഷ്ടമില്ലാതെ തുടങ്ങിയ യാത്രയെ ഏതുവിധേനയും പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും ശ്രമിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളായിരുന്നു.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 19, 2023, 12:14 pm IST
inKerala

തിരുവനന്തപുരം: കേന്ദ്രനയങ്ങളെ പ്രതിരോധിക്കാനെന്ന  പേരില്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ ജനകീയ പ്രതിരോധ യാത്ര സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാതെ അവസാനിച്ചു. നിഷ്ഫലമായെന്നു മാത്രമല്ല, യാത്രയിലുടനീളം പിണറായി സര്‍ക്കാരിനെ പ്രതിരോധിക്കേണ്ട അവസ്ഥയുമായി. സര്‍ക്കാരിന്റെ ഭരണപരാജയവും സര്‍ക്കാരിനെതിരായ ജനവികാരവും സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലും വെല്ലുവിളിയും യാത്രനായകന്‍ ഗോവിന്ദന്റെ വിടുവായത്തങ്ങളും എല്ലാം കൂടി യാത്ര പാഴാക്കി.

ഫെബ്രുവരി 20ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു.  മുഖ്യമന്ത്രിക്ക് ഒട്ടും ഇഷ്ടമില്ലാതെ തുടങ്ങിയ യാത്രയെ ഏതുവിധേനയും പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും ശ്രമിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളായിരുന്നു. സ്വര്‍ണക്കള്ളക്കടത്തുകാരനും സിപിഎമ്മുകാരനുമായ ആകാശ് തില്ലങ്കരി വിഷയം പാര്‍ട്ടിക്കെതിരെ കത്തി നില്‍ക്കുമ്പോഴായിരുന്നു യാത്ര തുടങ്ങിയത്. ഉദ്ഘാടന സമ്മേളനത്തില്‍ തന്നെ പാര്‍ട്ടിക്ക് കള്ളക്കടത്തുകാരുമായുള്ള ബന്ധത്തെ പ്രതിരോധിക്കേണ്ടിവന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ തുടക്കത്തിലേ ജാഥയില്‍ നിന്ന് വിട്ടു നിന്നു. ഇപിയുടെ ഭാര്യയ്‌ക്കും മകനും ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ട് വിവാദം കല്ലുകടിയായി. പതിമൂന്നാംദിവസമാണ് ഇപി പങ്കെടുത്തത്.  

എസ്എഫ്‌ഐക്കാര്‍ ഏഷ്യനെറ്റ് ഓഫീസില്‍  കാട്ടിക്കൂട്ടിയ വികൃതികളും വിനയായി. ആക്രമിച്ചില്ല, ബാനര്‍  ഉയര്‍ത്തിയേയുള്ളൂ എന്ന് പറഞ്ഞ് തടിതപ്പേണ്ടി വന്നു. കെ റെയില്‍ വന്നാല്‍ അപ്പം ഉണ്ടാക്കുന്ന കുറ്റനാട്ടെ സ്ത്രീകള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് എറണാകുളത്ത് പോയി വില്‍പ്പന നടത്താമെന്ന വിഡ്ഢിത്തവും നാണക്കേടായി. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം ത്രിപുരയില്‍ ജയിക്കുമെന്ന് വീമ്പിളക്കിയ ഗോവിന്ദന് ഫലം വന്നപ്പോള്‍ മിണ്ടാട്ടമില്ലാതായി.  

പിന്നാലെ സ്വപ്‌ന സുരേഷിന്റെ വെല്ലുവിളി. സ്വര്‍ണക്കടത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ഗോവിന്ദന്‍ ഇടനിലക്കാരെ വിട്ട് 30 കോടി വാഗ്ദാനം ചെയ്തുവെന്നായി സ്വപ്‌ന. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും  ആരോപണം ഉന്നയിച്ചു. സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ചാടിക്കയറി ഗോവിന്ദന്‍ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും ശ്രീരാമകൃഷ്ണനുമൊന്നും കേസു കൊടുക്കാത്തതിന് പിന്നിലെന്തെന്ന ചോദ്യമുയര്‍ത്തു.  

മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത് തൊഴിലാളി നേതാവിന് ചേര്‍ന്നതല്ലെന്ന് വിമര്‍ശനമായി.  ബ്രഹ്മപുരത്തെ തീപ്പിടിത്തവും യാത്രയെ  ബാധിച്ചു. ഫയര്‍ഫോഴ്‌സുകാര്‍ പണിപ്പെട്ടതിനെക്കാളും പണിയെടുക്കേണ്ടിവന്നു ബ്രഹ്മപുരം അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവും കുഴക്കി. ജാഥ തലസ്ഥാനത്തേക്ക് എത്തിയപ്പോള്‍ നിയമസഭയില്‍ കൈയാങ്കളി. ലോ കോളജിലെ എസ്എഫ്‌ഐ അക്രമവും പ്രശ്‌നമായി.  

ഗ്രൂപ്പ് പോരില്‍ വെട്ടിനിരത്തലുകള്‍ നടക്കുന്ന ആലപ്പുഴയില്‍ ആരെയും വെറുതെവിടില്ലെന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി അവിടെ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. മദ്യം കഴിക്കുന്ന ശീലമുള്ളവര്‍ക്ക് സിപിഎമ്മില്‍ നല്ല അനുഭാവികളാകാമെന്ന വിടുവായത്തവും പാര്‍ട്ടിക്കാരെ വെട്ടിലാക്കി.

Tags: ജനകീയപ്രതിരോധ ജാഥmv govindancpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.