Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉറങ്ങിക്കിടന്നവര്‍ ഒഴുകിപോയി; ചൂടുള്ള പട്ടി ഇറച്ചി; മരപ്പണിക്കാരുടെ താളം…. മാധ്യങ്ങളിലെ ഹിമാലയന്‍ മണ്ടത്തരങ്ങള്‍

ചരിത്രം ആവർത്തിക്കുന്നു, ആദ്യം ദുരന്തമായും തുടർന്ന് പ്രഹസനമായും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 09:24 pm IST
inKerala

 ഹരി എസ് കര്‍ത്ത

ചരിത്രം ആവർത്തിക്കുന്നു, ആദ്യം ദുരന്തമായും തുടർന്ന് പ്രഹസനമായും എന്ന് പണ്ട് പറഞ്ഞു വച്ചത് സാക്ഷാൽ കാൾ മാർക്സാണ്. മാധ്യങ്ങളിൽ ഹിമാലയൻ മണ്ടത്തരങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നതിനെ കുറിച്ചാണീ കുറിപ്പ്. “To err is human and to forgive is divine” എന്ന് ആംഗലേയത്തിൽ പറയാറുണ്ട്. പക്ഷെ മാധ്യമങ്ങൾ തെറ്റായി വാർത്ത അവതരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും അങ്ങനെ മാപ്പർഹിക്കുന്നതാണോ? അവക്ക് നേരെ കണ്ണടക്കുന്നത് ദൈവീകമാവുമോ? നാല് പതിറ്റാണ്ട് കാലം ഈയുള്ളവന്റെ ഉപ്പും ചോറും മാധ്യമ പ്രവർത്തനത്തിൽ നിന്ന് മാത്രം ആയിരുന്നത് കൊണ്ടുള്ള ഒരു ആത്മ രോദനമായി കണ്ടാൽ മതിയാവും ഇവിടെ കോറിയിടുന്നത്.

ജേർണലിസം ക്ലാസ്സുകളിൽ കേട്ടിട്ടുണ്ട് ഒരു മലയാള പത്രത്തിൽ, അതിശക്തമായ മഴയിൽ ഒരു ഉത്തരേന്ത്യൻ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടന്നവർ ഒഴുകിപ്പോയി എന്ന് അച്ചടിച്ച് വന്നതിനെ പറ്റി. വാർത്താ ഏജൻസിയുടെ ഇംഗ്ലീഷിലുള്ള വാർത്താശകലം വിവർത്തനം ചെയ്ത സബ് എഡിറ്റർക്ക് പറ്റിയ കൈയ്യബദ്ധം ആയിരുന്നത്രെ അത്. Railway sleepers were washed away എന്ന വാചകമാണ് ഉറങ്ങി കിടന്നവർ ഒഴുകിപ്പോയി എന്ന് മൊഴി മാറ്റിയത്. പക്ഷെ പ്രഗത്ഭനായിരുന്ന ആ സഹ പത്രാധിപർ അമിതമായി മദ്യപിച്ചിരിന്നതു കൊണ്ട് സംഭവിച്ചതായിരുന്നു ആ അബദ്ധം. പൂർണ ബോധത്തോടെ പരിഭാഷപ്പെടുത്തുന്ന ചില പത്ര പ്രവർത്തകർക്കും പിണഞ്ഞിട്ടുണ് രസകരമായ അബദ്ധങ്ങൾ പിന്നെയും. അവയിൽ എടുത്ത് പറയാവുന്ന ഒന്നാണ് ഏതാനും വർഷം മുമ്പ് hot dog എന്ന ഭക്ഷ്യവിഭവത്തെ ചൂടുള്ള പട്ടി ഇറച്ചി എന്ന് പരിഭാഷപ്പെടുത്തി മറ്റൊരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചത്.

ഏറ്റവും ഒടുവിൽ ഇതാ രണ്ടു ദിവസം മുമ്പാണ്, The Carpenters എന്ന വിഖ്യാത ഗായക സംഘത്തെ മരപ്പണിക്കാർ എന്ന് മൊഴിമാറ്റം നടത്തി രണ്ട് പ്രമുഖ വാർത്താ ചാനലുകൾ അവതരിപ്പിച്ചത്. ഓസ്‌കർ ജേതാവ് കീർവാണി പറഞ്ഞത് The Carpenters കേട്ടാണ് ഞാൻ വളർന്നത് എന്നാണ്. നമ്മുടെ വാർത്താ വിദഗ്ധർ അതിനെ മരപ്പണിക്കാരെ കേട്ടാണ് വളർന്നത് എന്ന് വിവർത്തനം ചെയ്ത് അവതരിപ്പിച്ചത് വ്യാപക പരിഹാസത്തിനിടയായി.

അതെ, ചരിത്രം ദുരന്തമായും പ്രഹസനമായും മാധ്യമങ്ങളിലും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ പതിരുള്ള ഒരു പഴഞ്ചൊല്ല് ഓർത്തു പോകുന്നു. ” Doctors burry their mistakes, judges hang them and journalists publish them on page one”.

Tags: ഉറക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിന്‍സ്റ്റന്‍ വിമാനത്തില്‍ സുഖമായി ഉറങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍; കമന്റുകളാല്‍ നിറഞ്ഞ് നായയുടെ ഇന്‍സ്റ്റാഗ്രാം പേജ്

India

മാര്‍ച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളും സര്‍വീസ് തുടങ്ങും; നിര്‍മ്മാണം പുരോഗമിക്കുന്നുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

India

പ്രധാനമന്ത്രി രണ്ടുമണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍; ‘ബാക്കി 22 മണിക്കൂര്‍ രാജ്യത്തിന് വേണ്ടി’

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.