Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭര്‍ത്താവിന്റെ അമിത മദ്യപാനവും കലഹവും; കുട്ടികളുമായി യുവതിയുടെ ആത്മഹത്യശ്രമം, ഓട്ടോ ഡ്രൈവറുടെ ഇടപെടലില്‍ ജീവിതം തിരിച്ച് കിട്ടി

മരിക്കാന്‍ വേണ്ടി തന്നെയാണ് താന്‍ കുട്ടികളുമായി എത്തിയതെന്ന് 30 വയസുള്ള മാതാവ് പോലീസിനോട് പറഞ്ഞു. മരിക്കാനുറപ്പിച്ച ആ നിമിഷത്തെ പോലീസിന്റെ ഇടപെടലുകളിലൂടെ മറികടന്നപ്പോള്‍ മക്കളെയോര്‍ത്ത് അവര്‍ പൊട്ടിക്കരഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2023, 10:00 am IST
inKasargod

ചെറുവത്തൂര്‍: ആത്മഹത്യ ചെയ്യാന്‍ രണ്ടു കുട്ടികളുമായി റെയില്‍ പാളത്തിലെത്തിയ യുവതിയെ ഓട്ടോ ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ അവര്‍ക്ക് ജീവിതം തിരിച്ചു കിട്ടി. തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം.  

ബുധനാഴ്ച രാത്രി തൃക്കരിപ്പൂര്‍ ടൗണില്‍ എത്തിയ യുവതിയും കുട്ടികളും റെയില്‍വെ സ്‌റ്റേഷനിലേക്ക് പോകാനുണ്ടെന്ന് അറിയിച്ച് ഓട്ടോയില്‍ കയറുകയായിരുന്നു. പിന്നീട് അവരുടെ ആവശ്യ പ്രകാരം റെയില്‍വെ സ്‌റ്റേഷനിന് അടുത്തുള്ള ഗ്രൗണ്ടില്‍ ഇറക്കി. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ അവരെ കുറച്ചുനേരം നിരീക്ഷിച്ചു. അവര്‍ പാളത്തിലൂടെ നടന്നു നീങ്ങുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു.  

താന്‍ തൃക്കരിപ്പൂരിലെ ഒരു ഓട്ടോ ഡ്രൈവർ ആണെന്നും റെയില്‍വെ ട്രാക്കിലൂടെ ഒരമ്മയും രണ്ട് കുട്ടികളും കരഞ്ഞുകൊണ്ട് നടക്കുന്നുണ്ടെന്നുമാണ് അയാള്‍ ചന്തേര പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചത്. സന്ദേശം നല്‍കിയ ഡ്രൈവറെ പോലീസ് തിരിച്ചുവിളിച്ച് കാര്യം അന്വേഷിച്ചു. ഉടന്‍ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ എം.വി.ശ്രീദാസ് തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ മനോജ് പൊന്നമ്പാറ, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, രാജേഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘവും വിവരത്തെ തുടര്‍ന്ന് അവിടെയെത്തി. അപ്പോള്‍ റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്ന അമ്മയെയും രണ്ട് മക്കളെയും പോലീസ് തടഞ്ഞുനിര്‍ത്തി.  

മരിക്കാന്‍ വേണ്ടി തന്നെയാണ് താന്‍ കുട്ടികളുമായി എത്തിയതെന്ന് 30 വയസുള്ള മാതാവ് പോലീസിനോട് പറഞ്ഞു. മരിക്കാനുറപ്പിച്ച ആ നിമിഷത്തെ പോലീസിന്റെ ഇടപെടലുകളിലൂടെ മറികടന്നപ്പോള്‍ മക്കളെയോര്‍ത്ത് അവര്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും അതുമൂലമുള്ള പ്രശ്‌നങ്ങളുമാണ് ആത്മഹത്യയെന്ന ചിന്തയിലേക്ക് നയിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഭര്‍ത്താവും സഹോദരനും തമ്മില്‍ കലഹം ഉണ്ടാക്കാറുണ്ടെന്നും ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടികളുമായി ആത്മഹത്യയ്‌ക്ക് ഇവിടെ എത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.  

യുവതിക്കും കുട്ടികള്‍ക്കും ഭക്ഷണം വാങ്ങി കൊടുത്ത ശേഷം സബ് ഇന്‍സ്‌പെക്ടര്‍ ശ്രീദാസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവരെ വേങ്ങപാറയിലുള്ള ബന്ധുക്കളെ ഏല്‍പ്പിച്ചു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണം അമ്മയുടെയും കുട്ടികളുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ചന്തേര പോലീസ്.

Tags: suicideവനിതchildren
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.