കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ച് ഒമ്പത് ദിവസം പിന്നിട്ടിട്ടും പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിക്കാതെ അധികൃതര്‍. പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവത്തനങ്ങള്‍ നടന്നുവരികയാണ്. 70 ശതമാനം പ്രദേശങ്ങളിലെ പുക പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടം വിഷയത്തില്‍ പ്രതികരിച്ചത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല് വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയര്‍ എഞ്ചിനുകള്‍ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹെലികോപ്ടറില്‍ നിന്നും പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.
അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണെന്നാണ് അധികൃതര്‍ നല്കുന്ന മറുപടി.
തീയും പുകയും അണയ്ക്കുന്നതിനായി അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് കൊച്ചി കോര്പ്പറേഷന് മേയര്‍ അനില്‍ കുമാറും അറിയിച്ചിരുന്നു. ബ്രഹ്മപുരം വിഷയത്തില്‍ മുന്‍ കളക്ടര്‍ ഡോ. രേണു രാജ് മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അത് നടപ്പിലാക്കും. ടീം എറണാകുളമായി ഒരുമിച്ചു നിന്ന് ഇതിനായി പ്രവര്‍ത്തിക്കുമെന്നാണ് പുതിയതായി ചുമതലയേറ്റ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പ്രതികരിച്ചത്.
അതേസമയം ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, കോര്പറേഷന് സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ചേര്‍ത്ത് അക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളടക്കം കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: