Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉന്നതതല യോഗം ചേര്‍ന്നു; ബ്രഹ്മപുരം തീപിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി പി. രാജീവ്

തീ അണയ്‌ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപവര്‍ ഡീ വാട്ടറിംഗ് പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്‌ളോട്ടിംഗ് ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാര്‍ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയര്‍ എന്‍ജിനുകളാണ് തീയണയ്‌ക്കുന്നത്. കൂടുതല്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ കൂടി സജ്ജീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 05:24 pm IST
inKerala

ഏറണകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി.രാജീവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ തീ പൂര്‍ണ്ണമായി അണയ്‌ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കു കയായിരുന്നു അദ്ദേഹം.  

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ ത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി പി. രാജീവിനെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, മേയര്‍ എം. അനില്‍ കുമാര്‍, എം.എല്‍.എമാരായ പി.വി. ശ്രീനിജിന്‍, ടി.ജെ. വിനോദ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്,  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, വടവുകോട്പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ ഉന്നതതല യോഗം അവലോകനം ചെയ്തു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഹ്രസ്വകാല നടപടികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദീര്‍ഘകാല നടപടികളുമാണ് യോഗം ചര്‍ച്ച ചെയ്തത്.  

തീ അണയ്‌ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപവര്‍ ഡീ വാട്ടറിംഗ് പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്‌ളോട്ടിംഗ് ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാര്‍ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയര്‍ എന്‍ജിനുകളാണ് തീയണയ്‌ക്കുന്നത്. കൂടുതല്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ കൂടി സജ്ജീകരിക്കും. കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ എഫ്.എ.സി.ടി.യിലെ തടാകത്തില്‍ നിന്നെടുക്കും.  

നിലവിലെ പ്രശ്‌നം പരിഹരിച്ചാല്‍ ഉടന്‍ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോര്‍പ്പറേഷന്‍ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും.  മാലിന്യം ശേഖരിക്കല്‍ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്‌കര ണത്തിന് താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. കോര്‍പ്പറേഷന്റെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടര്‍ മുന്‍ കൈയെടു ത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി.  

ഭാവിയില്‍ തീപിടിത്തം ഉണ്ടായാല്‍  നിയന്ത്രി ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്ത നങ്ങള്‍ ഏകോപി പ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഏകോപന സമിതി രൂപീകരിച്ചു. കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി, ജില്ലാ ഫയര്‍ ഓഫീസര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍, അഡീഷണല്‍ ഡി എം ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, വടവുകോട്  പുത്തന്‍കുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബി.പി.സി.എല്‍, സിയാല്‍, കെ.എസ്.ഇ.ബി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബ്രഹ്മപുരത്ത് അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിച്ചത്.  

കൂടാതെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനായി കോര്‍പ്പറേഷന്‍ മേയര്‍, കുന്നത്തുനാട് എം.എല്‍.എ, ജില്ലാ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പ്പറേഷന്റെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.  

പ്ലാന്റില്‍ ഇടയ്‌ക്കിടെ വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനവും കോര്‍പ്പ റേഷന്‍ ഏര്‍പ്പെടുത്തും. പ്ലാന്റില്‍ നടന്നു വന്നിരുന്ന ബയോ മൈനിംഗുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ യോഗം ചേരും. ബയോ മൈനിംഗിനു ശേഷമുള്ള വസ്തു ക്കള്‍ പ്ലാന്റില്‍ നിന്നു മാറ്റുന്നില്ലെന്ന പരാതി പരിശോധിച്ച് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. മാലിന്യ പ്ലാന്റില്‍ സിസിടിവിയുടെ പ്രവര്‍ത്തനവും പരിശോധിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Tags: fireബ്രഹ്മപുരം തീപിടിത്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

Kerala

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.