Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിപത്തിലേക്കാവരുത് വിനോദയാത്രകള്‍

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനും, വിലക്കുകള്‍ വേണ്ടിടത്ത് അത് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സംവിധാനത്തിന്, പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ദുരന്തം സംഭവിച്ചതിനുശേഷമുള്ള വീണ്ടുവിചാരങ്ങളല്ല വേണ്ടത്. ഇനിയെങ്കിലും ഉല്ലാസയാത്രയ്‌ക്കു പോകുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മരണം സംഭവിക്കുന്നത് അവസാനിക്കണം, അവസാനിപ്പിക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 4, 2023, 05:00 am IST
inEditorial

എല്ലാ വിനോദയാത്രകളും സന്തോഷം കൊണ്ടുവരാനുള്ളതാണ്. അല്ലെങ്കില്‍ അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അടുത്തിടെയായി കൗമാരക്കാരുടെ ജീവന്‍ കവരുന്ന ദാരുണ സംഭവങ്ങളില്‍ ഒറ്റയ്‌ക്കും കൂട്ടായുമുള്ള വിനോദയാത്രകള്‍ കലാശിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. മുളന്തുരുത്തിയില്‍നിന്ന് വിനോദയാത്രക്കു പോയ വിദ്യാര്‍ത്ഥികളുടെ ബസ് പാലക്കാടുവച്ച് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ നടുക്കവും ദുഃഖവും ജനമനസ്സുകളില്‍ ഇപ്പോഴും തങ്ങിനില്‍ക്കുകയാണ്. നാടിനെ നടുക്കിയ ഈ സംഭവത്തിനുശേഷവും നിരവധി വിദ്യാര്‍ത്ഥികള്‍ ഉല്ലാസയാത്രക്കു പോയി വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവങ്ങളുണ്ടായി. ഇപ്പോഴിതാ എറണാകുളം ജില്ലയിലെ മഞ്ഞപ്രയില്‍ ഒരു സ്വകാര്യ സ്‌കൂളില്‍നിന്ന് വിനോദയാത്രക്കുപോയ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ കയത്തില്‍ മുങ്ങി മരിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ മാങ്കുളത്ത് വല്യപാറക്കുട്ടിയിലെത്തി പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് കയത്തില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചത്. ഇവരെ നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട രണ്ടു കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. കൗമാരക്കാരുടെ അപ്രതീക്ഷിതമായ ഈ വേര്‍പാടില്‍ അവരുടെ മാതാപിതാക്കളും ഒരു നാടു മുഴുവനും തീരാവേദനയിലാണ്.

മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇത്. മാങ്കുളം കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലൊന്നാണ്. സ്വദേശികളും വിദേശികളുമായ നിരവധി വിനോദസഞ്ചാരികള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു. മൂന്ന് അധ്യാപകരും മുപ്പത് വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം മാങ്കുളത്തെത്തിയശേഷം ഇവിടെനിന്ന് ട്രെക്കിങ്ങിന്റെ ഭാഗമായി മൂന്നു ജീപ്പുകളില്‍ വല്യപാറക്കുട്ടിയിലേക്ക് പോവുകയായിരുന്നു. ഇവിടെ നല്ലതണ്ണിയാറ്റില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കുറച്ചുനാള്‍ മുന്‍പ് ഇതേ സ്ഥലത്ത് ഒരു പതിനേഴുകാരന്‍ മുങ്ങിമരിച്ചതാണ്. എന്നിട്ടും കയമുള്ളിടത്ത് വിദ്യാര്‍ത്ഥികളെ കുളിക്കാന്‍ അനുവദിച്ചത് വലിയ വീഴ്ചയാണ്. അപകടസാധ്യതയുള്ള സ്ഥലമാണിതെന്ന സൂചന നല്‍കുന്ന യാതൊന്നും ഇവിടെ ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നതിന് അധികൃതര്‍ സമാധാനം പറയണം. യാത്രക്കാരെ കിട്ടിയാല്‍ മറ്റ് യാതൊന്നും ചിന്തിക്കാതെ ട്രക്കിങ്ങിന്റെ പേരില്‍ ഉള്‍വനങ്ങളിലേക്കും മറ്റും എത്തിക്കാന്‍ ജീപ്പുകാര്‍ കാണിക്കുന്ന അത്യുത്‌സാഹം അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. വിനോദയാത്രക്കാര്‍ക്ക് ഇത്തരം സ്ഥലങ്ങളെക്കുറിച്ച് പലപ്പോഴും കേട്ടറിവ് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് നല്‍കുന്നത് സമൂഹമാധ്യമങ്ങളുമായിരിക്കും. എന്നാല്‍ സ്ഥിരമായി ജീപ്പ് സര്‍വീസ് നടത്തുന്നവര്‍ സ്ഥലത്തിന്റെ സ്വഭാവത്തെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അറിയാവുന്നവരായിരിക്കും. അല്ലെങ്കില്‍ അറിയേണ്ടവരാണ്. ആനയെ കാണാം, നീന്തല്‍ ആസ്വദിക്കാം എന്നൊക്കെ പറഞ്ഞ് അപകടങ്ങള്‍ പതിയിരിക്കുന്ന ഇടങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല.

പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. സ്‌കൂളില്‍നിന്ന് തങ്ങളുടെ കുഞ്ഞുങ്ങള്‍ തിരിച്ചുവരുന്ന നേരംവരെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന, അവരെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ മനസ്സ് സ്‌കൂള്‍ അധികൃതര്‍ കാണാതിരിക്കരുത്. അധ്യാപകരിലും മറ്റും അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ ഉറപ്പില്‍ വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ വിനോദയാത്രക്ക് അയയ്‌ക്കുമ്പോള്‍ ആ വിശ്വാസം ഒരു നിമിഷംപോലും വിസ്മരിക്കരുത്. വിനോദയാത്രയ്‌ക്കു പോകുന്ന സ്ഥലങ്ങള്‍, അവിടത്തെ സവിശേഷതകള്‍, അപകടസാധ്യതകള്‍, മുന്നനുഭവങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് നല്ല ധാരണ വേണം. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഉത്‌സാഹികളാണ്, ഉല്ലസിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കില്ല. അവരില്‍നിന്ന് ഒരിക്കലും മുതിര്‍ന്നവരുടെ വിവേകം പ്രതീക്ഷിക്കരുത്. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയായാലും പഠനയാത്രയായാലും സാഹസികത കാണിക്കാനുള്ള അവസരങ്ങളായാണ് ഇപ്പോള്‍ പൊതുവെ കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ അവരെ നിയന്ത്രിക്കാനും, വേണ്ടിവന്നാല്‍ ശാസിക്കാനുമുള്ള ഉത്തരവാദിത്വം അധ്യാപകര്‍ കാണിക്കണം. ദീര്‍ഘനാളായി പരിചയമുള്ള വിദ്യാര്‍ത്ഥികളുടെ സ്വഭാവരീതികള്‍ ഏറ്റവും നന്നായി അറിയാവുന്നവരായിരിക്കുമല്ലോ അധ്യാപകര്‍. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനും, വിലക്കുകള്‍ വേണ്ടിടത്ത് അത് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സംവിധാനത്തിന്, പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ദുരന്തം സംഭവിച്ചതിനുശേഷമുള്ള വീണ്ടുവിചാരങ്ങളല്ല വേണ്ടത്. ഇനിയെങ്കിലും ഉല്ലാസയാത്രയ്‌ക്കു പോകുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മരണം സംഭവിക്കുന്നത് അവസാനിക്കണം, അവസാനിപ്പിക്കണം.

Tags: accidentടൂര്‍ പാക്കേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; വിവാദമായ സമാധി കേസ് അവസാനിപ്പിച്ചു

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ് : മുഖ്യപ്രതികളായ ഘാന സ്വദേശി വിക്ടറും മലയാളിയായ റിയയും പിടിയില്‍ 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

നീണ്ടുപോയ പദ്ധതികൾ പുനരാരംഭിക്കും, പുതിയ തുടക്കങ്ങളും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം (01 സെപ്റ്റംബർ 2026) – AI ജ്യോതിഷം

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.