Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വേനല്‍ചൂട്: ശ്രദ്ധിക്കാം, പാലിക്കാം; പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി

ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനല്‍മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2023, 04:48 pm IST
inLifestyle

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുകയാണ്. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണമെന്നും പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനല്‍മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി അറിയിച്ചു.

വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യ കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതിന് സമീപത്ത് താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണം.

വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് വെയില്‍ കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണി വരെ, കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. ഇവര്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ട്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങള്‍ നല്‍കേണ്ടതുമാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ്  ഉദ്യോഗസ്ഥരും 11 മുതല്‍ 3 മണിവരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുത്. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യില്‍ വെള്ളം കരുതണം. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.  ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും  പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Tags: keralaAuthorityDisasterheatSummerസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.