Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

മണ്‍മറഞ്ഞത് ജന്മഭൂമിയുടെ ആദ്യകാലത്തെ മുഖം

ഇന്നലെ അന്തരിച്ച കോഴിക്കോട് ഉമ്മളത്തൂര്‍ വെള്ളിപറമ്പ് തലക്കുന്നത്ത് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലും മാധ്യമ രംഗത്തും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. ദീര്‍ഘകാലം ജന്മഭൂമിയുടെ കോഴിക്കോട്ടെ മുഖമായിരുന്നു ഉണ്ണിമാധവന്‍. നഗരത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായി അദ്ദേഹം മാറി. ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ പഠിക്കാനുണ്ട് ആ ജീവിതത്തില്‍ നിന്ന്.

പി. നാരായണന്‍byപി. നാരായണന്‍
Feb 24, 2023, 05:19 am IST
inMain Article

ഇന്നലെ അന്തരിച്ച കോഴിക്കോട് ഉമ്മളത്തൂര്‍ വെള്ളിപറമ്പ് തലക്കുന്നത്ത് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലും മാധ്യമ രംഗത്തും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. കോണ്‍ഗ്രസ് ഫര്‍ക്കാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി പൊതുജീവിതം ആരംഭിച്ച ഉണ്ണിമാധവന്‍ പിന്നീട് ജനസംഘത്തില്‍ ആകൃഷ്ടനാവുകയും ജന്മഭൂമിയിലൂടെ പത്ര പ്രവര്‍ത്തകനായി ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജിന്റെ തുടക്കക്കാലത്ത് രോഗികള്‍ക്ക് സഹായം നല്‍കുന്ന പ്രവര്‍ത്തനത്തിന് സമിതി രൂപീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണ്.

ഇന്ന് സേവാഭാരതി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്ന് ഉണ്ണിമാധവന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണ് നിര്‍വ്വഹിച്ചു വന്നിരുന്നത്. 1960 കളുടെ അവസാനം പയ്യോളിയില്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസ്സ് ശാഖ ആക്രമിച്ചപ്പോള്‍ നിരവധി പേര്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടു. പരിക്കേറ്റവരുടെ കൈയിലെ രാഖി കണ്ട് ഉണ്ണിമാധവനാണ് അവരെ തിരിച്ചറിഞ്ഞ് അക്രമ വിവരം ആര്‍എസ്എസ്- ജനസംഘം കാര്യാലയങ്ങളില്‍ അറിയിക്കുന്നത്. മാവൂരില്‍ ബിഎംഎസ്സുകാരെ സിഐടിയു ആക്രമിച്ചപ്പോഴും ആ വിവരം ആദ്യമറിഞ്ഞ് ബന്ധപ്പെട്ടവരെ അറിയിച്ചതും ഉണ്ണിമാധവനായിരുന്നു. കോഴിക്കോട്ടെ പൊതുപ്രവര്‍ത്തനരംഗത്തെ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ചുറുചുറുക്കോടെ ഓടിനടന്ന് മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഖദര്‍ധാരിയായ യുവാവ് പിന്നീട് ജനസംഘത്തിന്റെയും ജന്മഭൂമിയുടെയും ഭാഗമായി മാറി.  

കോഴിക്കോട് നഗരത്തിലെ വാര്‍ത്തകള്‍ ശേഖരിക്കുകയായിരുന്നു ജന്മഭൂമിയില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചുമതല. ജന്മഭൂമിയില്‍ ആദ്യമായി ഔദ്യോഗികമായി നിയോഗിക്കപ്പെട്ട ജേര്‍ണലിസ്റ്റ് ഉണ്ണിമാധവനാണെന്ന് പറയാം. സായാഹ്ന പത്രമായി ആരംഭിച്ച ജന്മഭൂമിയുടെ അവിഭാജ്യഘടകമായി അദ്ദേഹം മാറി. പി.വി.കെ. നെടുങ്ങാടിയെന്ന പത്രാധിപരാണ് ഉണ്ണിമാധവനിലെ പത്രപ്രവര്‍ത്തകനെ വളര്‍ത്തിയെടുത്തത്. അടിയന്തരാവസ്ഥയില്‍ ജന്മഭൂമി അടച്ചുപൂട്ടപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ജന്മഭൂമി കൊച്ചിയില്‍ നിന്ന് ദിനപത്രമായി പുനരാരംഭിച്ചപ്പോള്‍ ഉണ്ണിമാധവന്‍ കോഴിക്കോട് ജില്ലാ ലേഖകനായി നിയോഗിക്കപ്പെട്ടു. പാളയം റോഡിലെ വെങ്കിടേശ് നായ്‌ക് മോഹന്‍ദാസ് ബില്‍ഡിംഗിലെ ജനസംഘം ഓഫീസിന്റെ ഭാഗമായാണ് അന്ന് ജന്മഭൂമി പ്രവര്‍ത്തിച്ചത്. പാര്‍ട്ടി ഓഫീസിലെ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച ഫോണായിരുന്നു പത്രത്തിന്റെ ആവശ്യത്തിനും ഉപയോഗിച്ചത്.  

വാര്‍ത്തകള്‍ മാത്രമല്ല ജന്മഭൂമിയുടെ എഡിറ്റ് പേജില്‍ കാമ്പുള്ള ലേഖനങ്ങളും അദ്ദേഹം എഴുതി. സംഭവങ്ങളുടെ വാര്‍ത്താ പ്രാധാന്യം തിരിച്ചറിയാന്‍ ഏറെ കഴിവുള്ള മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ധാരാളം പരിമിതികളെ അതിജീവിച്ചാണ് അദ്ദേഹം ഈ കഴിവുകള്‍ നേടിയത്. ജന്മഭൂമിയുടെ പ്രാരംഭകാലഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍ ഏറ്റെടുത്തുകൊണ്ട് പരാതിയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുയായിരുന്നു അദ്ദേഹം. പുതിയറ ഓട്ടുകമ്പനിയിലെ ജോലി രാജിവെച്ച് ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ പി.എന്‍. ഗംഗാധരന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഉണ്ണിമാധവന്‍. ഇവരടങ്ങുന്ന പ്രവര്‍ത്തക സംഘമാണ് 1967 ലെ ജനസംഘം ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പുകാരായി മാറിയത്. ജനസംഘം സമ്മേളനത്തില്‍ പ്രതിനിധികളുടെ താമസസൗകര്യമൊരുക്കുകയായിരുന്നു ഉണ്ണിമാധവനെ ഏല്‍പ്പിച്ച ചുമതല. ഇതിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നഗരസേവാസമിതിയുടെ പേരില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പെരുവയല്‍ പഞ്ചായത്തിലേക്കും രണ്ട് തവണ മത്സരിച്ചു.  

പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പതിനഞ്ചോളം നാടകങ്ങളില്‍ നടനായും സംവിധായകനായും ഉണ്ണിമാധവന്‍ തന്റെ കഴിവ് തെളിയിച്ചു. ദീര്‍ഘകാലം ജന്മഭൂമിയുടെ കോഴിക്കോട്ടെ മുഖമായിരുന്നു ഉണ്ണിമാധവന്‍. നഗരത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായി അദ്ദേഹം മാറി. ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ പഠിക്കാനുണ്ട് ആ ജീവിതത്തില്‍ നിന്ന്. സഹപ്രവര്‍ത്തകനായിരുന്ന ഉണ്ണിമാധവന്റെ ആത്മാവിന് ശാന്തി പ്രാര്‍ത്ഥിക്കുന്നു.

Tags: ജന്മഭൂമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.