Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇസ്രയേലില്‍ പോയി മുങ്ങുന്നത് സ്ഥിരം പരിപാടി; പരാതികള്‍ ഗൗരവത്തോടെ കാണാറില്ല; മുങ്ങിയ കര്‍ഷകനെകുറിച്ച് ഒരു വിവരവും ഇല്ലെന്ന് മന്ത്രി

പരാതി നല്കാത്തതിനാല്‍ എത്ര പേരാണെന്ന് കൃത്യമായ കണക്കും സംസ്ഥാനത്തില്ല. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ കര്‍ഷകന്‍ ബിജു കുര്യന്‍ മുങ്ങിയതോടെയാണ് നിരവധി പേരുടെ മുങ്ങല്‍ പുറത്തു വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 09:38 am IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്കു പോയി മുങ്ങുന്നത് സ്ഥിരം പരിപാടി. പരാതികള്‍ വേണ്ടത്ര ഗൗരവത്തോടെ കാണാറില്ല. കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഇസ്രയേലിലേക്ക് പോയി മുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പരാതി നല്കാത്തതിനാല്‍ എത്ര പേരാണെന്ന് കൃത്യമായ കണക്കും സംസ്ഥാനത്തില്ല. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ കര്‍ഷകന്‍ ബിജു കുര്യന്‍ മുങ്ങിയതോടെയാണ് നിരവധി പേരുടെ മുങ്ങല്‍ പുറത്തു വരുന്നത്.  

അതേസമയം, ബിജു കുര്യനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ബിജു വീട്ടിലേക്കു വിളിച്ചതായി അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞിരുന്നു. അദ്ദേഹം ക്ഷമാപണവും നടത്തി. കുടുംബാംഗങ്ങള്‍ ആരുംതന്നെ കാണാതായതു സംബന്ധിച്ച് ബുദ്ധിമുട്ടു പറയുന്നില്ല. ബിജു മുങ്ങിയത്  ബോധപൂര്‍വമായിരുന്നു. അതിനാലാണ് സംഘത്തിലുള്ളവര്‍ ഇസ്രയേലില്‍നിന്നു വിമാനം കയറിയതിനുശേഷം ബിജു നാട്ടിലേക്കു സന്ദേശം അയച്ചതെന്ന് മന്ത്രി പറഞ്ഞു.

ബിജുവിന്റെ വിസ റദ്ദാക്കാന്‍ എംബസിക്കു നിര്‍ദേശം നല്കി. ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഒരാള്‍ മുങ്ങിയതിന്റെ പേരില്‍ വിദേശ സന്ദര്‍ശനം അവസാനിപ്പിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു.  തീര്‍ഥയാത്രയ്‌ക്ക് പോകുന്നവര്‍, ബന്ധുക്കളെ കാണാന്‍ പോകുന്നവര്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിസ സംഘടിപ്പിച്ച് പോകുന്നവരാണ് ഇസ്രയേലില്‍ മുങ്ങുന്നവരില്‍ അധികവും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്നതിനെക്കാള്‍ മൂന്ന് ഇരട്ടിയിലധികം ദിവസ വേതനം അവിടെ ലഭിക്കും.  

ഫെബ്രുവരി 11ന് 26 അംഗ സംഘവുമായി ഇസ്രയേലിലേക്ക് പോയ കേരളത്തിലെ തീര്‍ഥയാത്രാ സംഘത്തിലെ ആറു പേര്‍ മുങ്ങി. ഫാ. ജോര്‍ജ് ജോഷ്വാ ആയിരുന്നു സംഘത്തലവന്‍. സംഘം തിരികെ എത്തിയപ്പോള്‍ ആറു പേരില്ല. പാസ്‌പോര്‍ട്ടും വസ്ത്രങ്ങളും  എടുക്കാതെയാണ് ആറു പേരും പോയതെന്നും അക്കൂട്ടത്തില്‍ 69 വയസ്സുള്ള വനിതകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുങ്ങിയവരെ കണ്ടുപിടിക്കാന്‍ ഡിജിപിക്ക് പരാതി നല്കിയെങ്കിലും അന്വേഷണം പ്രത്യേക സംഘത്തിന് ഏല്‍പ്പിച്ചതായുള്ള മറുപടിയാണ് ലഭിച്ചത്. തീര്‍ഥയാത്രാ സംഘത്തിന് വിസ നല്കാറില്ല. താത്കാലികമായി പോയി വരാനുള്ള പെര്‍മിറ്റ് മാത്രമാണ് കൊടുക്കുന്നത്. ഇത് മുങ്ങുന്നതിനു കൂടുതല്‍ സൗകര്യമാകുന്നുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് വിദേശകാര്യ മന്ത്രാലയം വഴി ഇസ്രയേല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാലേ മുങ്ങുന്നവരെ കണ്ടെത്താനാകൂ. എന്നാല്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്കുക മാത്രമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്.

Tags: കാണാതായിഇസ്രായേല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

World

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി; 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു

World

ഈജിപ്ത് അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ 3 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.