Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന് പ്രേരണ നല്‍കുന്നത് രാജ്യദ്രോഹമായി ബ്രിട്ടീഷുകാര്‍ കരുതി:ജെ നന്ദകുമാര്‍

.ജനങ്ങളോടാണ് ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും അത് ആക്ടിവിസമല്ലെന്നും ഭോപാല്‍ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജി സുരേഷ് പറഞ്ഞു .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 08:01 am IST
in Kerala

കന്യാകുമാരി : ഭാരതത്തിന്റെ ആത്മാവിനെ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ആവിഷ്‌ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ . സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ സ്വത്വം ആവിഷ്‌ക്കരിക്കുന്നതില്‍ വിജയിച്ചിരുന്നു. മാധ്യമങ്ങളുടെ ഇടപെടല്‍ മൂലം സ്വഭിമാനം സജീവമാകുന്നത് കണ്ടപ്പോഴാണ് ബ്രിട്ടീഷുകാര്‍ മാധ്യമനിയന്ത്രണ നിയമം കൊണ്ട് വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനുമായി ചേര്‍ന്ന് വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച യൂത്ത് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പത്രങ്ങള്‍ മാത്രമല്ല നൃത്തവും നാടകവും സിനിമയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെല്ലാം രാഷ്‌ട്രത്തിന്റെ സ്വാഭിമാനത്തെ ഉണര്‍ത്തി. ആ ഉണര്‍വിനെ തകര്‍ക്കാന്‍ ആവിഷ്‌ക്കാരം നിരോധിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചന്ന്. മോഹിനിയാട്ടവും മണിപ്പൂരി നൃത്തവുമൊക്കെ അക്കാലത്ത് നിരോധിച്ചു. നിരവധി നാടകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നാടകപ്രവര്‍ത്തകരെ സ്റ്റേജില്‍ കയറി അറസ്റ്റ് ചെയ്തു. മാധ്യമങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന് പ്രേരണ നല്‍കുന്നത് രാജ്യദ്രോഹമായി ബ്രിട്ടീഷുകാര്‍ കരുതി.  

ഭാരതത്തിന്റെ സ്വാതന്ത്ര്യം അഹിംസ എന്ന ഏകമുഖമായിരുന്നില്ല . സമഗ്രമായ പോരാട്ടത്തിന്റെ ചരിത്രമാണത്. അത് പുരുഷന്മാര്‍ മാത്രം നടത്തിയതല്ല, സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍ മാത്രം നടത്തിയതല്ല. പഴശ്ശി രാജാവ് വീണിട്ടും കുറിച്യപോരാളികള്‍ പോരാടി. പക്ഷേ ഇത്തരം ചരിത്രങ്ങള്‍ നമ്മള്‍ പഠിക്കുന്നില്ല.  

വിദേശികള്‍ വന്നതിനു ശേഷമാണ് ഭാരതത്തിന് ചരിത്രം ഉണ്ടായത് എന്ന തെറ്റായ ധാരണ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. അത്തരം വാദങ്ങളെ ഹിന്ദ് സ്വരാജില്‍ ശങ്കരാചാര്യരെ ഉദ്ധരിച്ച് മഹാത്മാ ഗാന്ധി തിരുത്തിയിട്ടുണ്ട്. തിരുത്തലുകളുടെ എഴുത്തുകള്‍ ഉണ്ടാകണം.’ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചരിത്രത്തിന്റെ ഈ വീണ്ടെടുപ്പില്‍ മഹത്തായ ഉത്തരവാദിത്തം ഉണ്ട് , നന്ദകുമാര്‍ പറഞ്ഞു.  

ചരിത്രത്തിലെ വ്യാജ നിര്‍മിതികള്‍ എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി ജി ഹരിദാസ് ക്ലാസെടുത്തു. സമാപന പരിപാടിയില്‍ വിവേകാനന്ദ കേന്ദ്രം ഐ ടി വിഭാഗം ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഹാര്‍ദിക് മെഹ്ത സംസാരിച്ചു. വിശ്വസംവാദ കേന്ദ്രം അധ്യക്ഷന്‍ എം.രാജശേഖരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. പി ഐ ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി, മാഗ് കോം ഡയറക്ടര്‍ ഡോ. എ.കെ. അനുരാജ്, വി എസ് കെ. സെക്രട്ടറി എം.സതീശന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടു ദിവസത്തെ ശില്പശാല  ഭോപാല്‍ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജി.സുരേഷാണ്  ഉദ്ഘാടനം ചെയ്തത് .ജനങ്ങളോടാണ് ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും അത് ആക്ടിവിസമല്ലെന്നും സുരേഷ് പറഞ്ഞു . വാര്‍ത്തയുടെ എല്ലാ വശവും ജനങ്ങളോട് പറയുകയാണ് ജേണലിസ്റ്റിന്റെ ദൗത്യം. തെരുവ് നായയുടെ സംരക്ഷണം മാത്രമല്ല അതിന്റെ കടിയേല്‍ക്കുന്ന മനുഷ്യന്റെ സംരക്ഷണവും അതില്‍പ്പെടും. ആക്ടിവിസ്റ്റിന് ഒരു പക്ഷം ഒരു പക്ഷത്തിന് വേണ്ടി മാത്രമാവും സംസാരിക്കുക, അദ്ദേഹം പറഞ്ഞു. എഡി, ബിസി എന്ന് കാലത്തെ വിഭജിക്കും പോലെ ബിഫോര്‍ ഗൂഗിള്‍ (ബിജി ), ആഫ്റ്റര്‍ ഗൂഗിള്‍ (എജി) എന്ന് മാധ്യമ പ്രവര്‍ത്തനത്തെ രണ്ടായി കാണേണ്ട കാലമാണിത്. കണ്ണും കാതും തുറന്ന് വാര്‍ത്തയ്‌ക്കായി കാത്തിരിക്കുക എന്നതിനൊപ്പം മനസ്സും തുറന്നിരിക്കണമെന്നത് കൂട്ടിച്ചേര്‍ക്കണമെന്ന് ഡോ. സുരേഷ് പറഞ്ഞു. വിശ്വ സംവാദകേന്ദ്രം അധ്യക്ഷന്‍ എം.രാജശേഖരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക് വിശ്വാസ് ലപാല്‍ക്കര്‍, ഐ ഐ എം സി റീജണല്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ വടവാതൂര്‍, മാഗ് കോം ഡയറക്ടര്‍ ഡോ.എ.കെ. അനുരാജ്, വിശ്വസംവാദകേന്ദ്രം എക്‌സിക്യൂട്ടീവ് മെമ്പര്‍ എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  

കേരളത്തിലെ  മാധ്യമ പഠനസ്ഥാപനങ്ങളില്‍നിന്ന് തെഞ്ഞെടുക്കപ്പെട്ട നൂറോളം  വിദ്യാര്‍ത്ഥികളാണ്‌ ശില്പശാലയില്‍ പങ്കെടുത്തത്.

Tags: ജെ നന്ദകുമാര്‍വിശ്വസംവാദ കേന്ദ്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

Kerala

ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ചു: ജെ. നന്ദകുമാര്‍

ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച കലാലയ വിദ്യാര്‍ഥി സാംഘിക്കില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

സമര്‍പ്പണവും സേവനവും ഭാരതത്തിന്റെ മുഖമുദ്ര: ജെ. നന്ദകുമാര്‍

ഹിന്ദു ഐക്യവേദി സമ്പൂര്‍ണ പ്രതിനിധി സമ്മേളന വേദിയില്‍ കെ.പി. ശശികല ടീച്ചര്‍, രാം മാധവ്, ജെ. നന്ദകുമാര്‍ എന്നിവര്‍
Samskriti

രാജ്യത്ത് ഹിന്ദു മുന്നേറ്റം: രാം മാധവ്; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.