Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്‌കരണം: അധികാരികളുടെ കനിവ് കാത്ത് പെന്‍ഷന്‍കാര്‍

ജീവിത ചെലവ് വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കിയിട്ട് പതിനൊന്ന് വര്‍ഷത്തിലേറെയായി. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന് അതിലേറെ പഴക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 10:01 pm IST
in Kerala

കൊല്ലം: ശമ്പളക്കാര്യത്തിലെന്ന പോലെ പെന്‍ഷന്‍കാരുടെ കാര്യവും കെഎസ്ആര്‍ടിസിയില്‍ അവതാളത്തിലാണ്. പെന്‍ഷന്‍ എപ്പോള്‍ കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഒരുറപ്പുമില്ല. പെന്‍ഷനെമാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. രോഗബാധിതരായ പെന്‍ഷന്‍കാര്‍ക്ക് കൃത്യസമയത്ത് മരുന്നുവാങ്ങാന്‍ പോലും കഴിയുന്നില്ല.

ജീവിത ചെലവ് വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കിയിട്ട് പതിനൊന്ന് വര്‍ഷത്തിലേറെയായി. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന് അതിലേറെ പഴക്കമുണ്ട്. പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനോ, കോര്‍പറേഷനോ ഇതുവരെ ആയിട്ടില്ല. നിലവില്‍ പെന്‍ഷന്‍ കുടിശിക ഇല്ലെങ്കിലും പെന്‍ഷന്‍ പരിഷ്‌കരണം ഉണ്ടാകാത്തതില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അസ്വസ്ഥരാണ്.

2011ലാണ് അവസാനമായി പെന്‍ഷന്‍ പരിഷ്‌കരിച്ചത്. മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ശമ്പള പരിഷ്‌കരണം നടത്തുമ്പോള്‍ തന്നെ പെന്‍ഷനും പരിഷ്‌കരിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി മാത്രം ഇത് നടപ്പാക്കുന്നില്ലെന്നാണ് പെന്‍ഷന്‍കാരുടെ പരാതി. 1997 മുതല്‍ പെന്‍ഷന്‍കാര്‍ അധികാരകേന്ദ്രങ്ങളുടെ പടിവാതുക്കല്‍ കയറി ഇറങ്ങുകയാണ്. നിരവധി നിവേദനങ്ങള്‍ നല്കിയെങ്കിലും ഒരു തീരുമാനവുമായിട്ടില്ല.

കേരളത്തിലെ എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കി. ഒടുവില്‍ വിഷയം പഠിക്കാന്‍ നിയമസഭാ സമിതിയെ നിയോഗിച്ചു. നിയമസഭാ സമിതി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശിപാര്‍ശയും ചെയ്തു. എന്നാല്‍ ഇതിലും നടപടിയായില്ല. 2011ലെ പെന്‍ഷന്‍ തുകയാണ് ഇപ്പോഴും പെന്‍ഷന്‍ തുകയായി വാങ്ങുന്നത്. 2018 മുതല്‍ ഓണം സ്പെഷല്‍ അലവന്‍സായി കിട്ടിയിരുന്ന അധിക തുകയും നിലച്ചു.

കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരും, ആശ്രിതപെന്‍ഷന്‍ ലഭിക്കുന്നവരും ഉള്‍പ്പെടെ 38,000 പേര്‍ക്കാണ് പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്നത്. ഇതില്‍ 75 ശതമാനത്തിലേറെയും പെന്‍ഷന്‍ തുകയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നവരാണ്. നേരത്തെ അഞ്ചുമാസത്തോളം പെന്‍ഷന്‍ വിതരണം മുടങ്ങിയപ്പോള്‍, പത്തുപേരോളം ആത്മഹത്യ ചെയ്തത് ഇതിന് തെളിവാണ്. ആഹാരത്തിനും മരുന്നിനും വീട്ട് വാടകയ്‌ക്കും പെന്‍ഷന്‍ പ്രതീക്ഷിച്ച് കഴിയുന്നവര്‍ക്ക് ജീവിതചെലവ് കൂടിയ ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ തുക മതിയാകില്ല. ഇതിന്റെ കൂടെ കൃത്യമല്ലാതെ കിട്ടുന്ന പെന്‍ഷനും ഇവരെ ദുരിതത്തിലാക്കുകയാണ്. വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷനെന്നും അത് വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പലപ്പോഴും കോര്‍പറേഷനും സര്‍ക്കാരും മറക്കുന്നു.

Tags: keralaകേരള സര്‍ക്കാര്‍കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.