ന്യൂദല്‍ഹി: ടിക് ടോക് താരവും യൂട്യൂബറുമായ അര്‍മാന്‍ മാലിക് രണ്ടു ഭാര്യമാരെ ഒരേ സമയം ഗർഭിണിയായ വാർത്തയിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ഈയിടെ മൂന്നാമതും ഒരു യുവതിയെ വിവാഹം കഴിച്ചതോടെ ആദ്യത്തെ രണ്ടു ഭാര്യമാരും അര്‍മാന്‍ മാലിക്കിനോട് പിണങ്ങി വീട് വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ഈ വീഡിയോ വൈറലാണ്.
മൂന്ന് ഭാര്യമാരും ഹിന്ദു ഭാര്യമാരാണ്. ഇതോടെ ലവ് ജിഹാദിന് അര്‍മാന്‍ മാലിക് തുനിഞ്ഞിറങ്ങിയിരിക്കുകയാണോ എന്നും ചോദ്യമുയരുന്നു.
ദല്‍ഹിയില്‍ ജനിച്ച് പിന്നീട് ഹൈദരാബാദിനെ സ്വന്തം ഇടമാക്കിയ അര്‍മാന്‍ മാലിക്കിന്റെ ഭാര്യമാരാണ് പായൽ മാലിക്, കൃതിക മാലിക് എന്നിവര്‍. പിന്നീടാണ് മൂന്നാമത് ഒരു യുവതിയെ മാലയിട്ട് ഭാര്യയാക്കി വീട്ടില്‍ കൊണ്ടുവന്ന് ആദ്യ രണ്ട് ഭാര്യമാര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ ഗര്‍ഭിണികളായ ആദ്യഭാര്യമാര്‍ ദേഷ്യപ്പെടുകയായിരുന്നു.
മൂന്നാമതും കല്യാണം കഴിച്ചെന്ന് പറഞ്ഞ് അർമാന്റെ ഭാര്യമാർ വീടുവിട്ടിറങ്ങി പോവുന്നത് വീഡിയോയില്‍ കാണാം. ഒരു കത്തും എഴുതിവെച്ച് മകനെ വീട്ടിൽ നിർത്തിയാണ് ഇവർ വീടുവിട്ടിറങ്ങിയത്. വിവരമറിഞ്ഞ അര്‍മാന്‍ ആദ്യ ഭാര്യമാരെ അനുനയിപ്പിക്കാന്‍ പോകുന്നതും അവരോട് ക്ഷമ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസമാണ് അർമാൻ തന്റെ ‘മൂന്നാമത്തെ ഭാര്യ’യുമായി വീട്ടിലെത്തിയത്. ആദ്യഭാര്യമാര്‍ വൈകുന്നേരത്തെ നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. ഇത് തന്റെ മൂന്നാമത്തെ ഭാര്യ എന്ന് പറഞ്ഞ് ലക്ഷ്യ എന്ന യുവതിയെ അര്‍മാന്‍ മാലിക് ആദ്യഭാര്യമാര്‍ക്ക് പരിചയപ്പെടുത്തുന്നു. ഇതോടെ കൃതികയും പായലും അപ്പോൾത്തന്നെ പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യഭാര്യമാര്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഇത് ഒരു പ്രാങ്ക് ആണെന്ന് അർമാൻ വെളിപ്പെടുത്തി. മൂന്നാമത് വിവാഹം ചെയ്തിട്ടില്ല എന്നാണ് അര്‍മാന്‍ പറഞ്ഞതെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും ഹിന്ദു യുവതികളാണ് അര്‍മാന്റെ വലയില്‍ വീഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: