Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രധാനമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തിന് പ്രഹരം

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം വിമര്‍ശകര്‍ക്കുപോലും ബോധ്യം വന്നതായി ജോഡോ യാത്രയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരംമുട്ടി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഇപ്പോള്‍ മുതല്‍ കുതന്ത്രങ്ങള്‍ മെനയുന്ന പ്രതിപക്ഷത്തിന് അതിന്റെ ഫലവും നഷ്ടക്കച്ചവടമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രിയുടെ ആവേശം തുളുമ്പുന്ന വാക്കുകള്‍ അവരെ ആശങ്കപ്പെടുത്തിയിരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 10, 2023, 05:00 am IST
inEditorial

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഒരേസമയം രാജ്യസ്‌നേഹികളെ സന്തോഷിപ്പിക്കുന്നതും, രാഷ്‌ട്രത്തിന്റെ പുരോഗതിയിലും ക്ഷേമത്തിലും താല്‍പ്പര്യമില്ലാത്തവരെ കണക്കിന് പ്രഹരിക്കുന്നതുമായിരുന്നു. പാര്‍ലമെന്റംഗങ്ങള്‍ക്കു മാത്രമല്ല, രാജ്യത്തെ പൗരന്മാര്‍ക്കും വഴികാട്ടുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നയപ്രഖ്യാപനമാണ് രാഷ്‌ട്രപതി നടത്തിയതെന്നു പറഞ്ഞ പ്രധാനമന്ത്രി, പ്രചോദനത്തിന്റെ കേന്ദ്രമാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവെന്നും അഭിപ്രായപ്പെട്ടു. ഗോത്ര വര്‍ഗത്തില്‍നിന്നുള്ള അവര്‍ ആ ജനതയുടെ അഭിമാനമുയര്‍ത്തിയെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന മാര്‍ഗരേഖയെന്ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തെ വിശേഷിപ്പിച്ച പ്രധാനമന്ത്രി അത് രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുമെന്ന പ്രത്യാശയും പങ്കുവച്ചു. നയപ്രഖ്യാപനത്തെ രാഷ്‌ട്രീയ പ്രേരിതമായി വിമര്‍ശിച്ച പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് ശരിയായ മറുപടി നല്‍കാനും പ്രധാനമന്ത്രി മറന്നില്ല. ഈ നേതാക്കളുടെ പ്രസംഗം നാം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്‌തെന്നും, ഇത് അവരുടെ കഴിവും കാഴ്ചപ്പാടും ധാരണയും ഉദ്ദേശശുദ്ധിയുമൊക്കെ എത്രയുണ്ടെന്ന് ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തുവെന്നും പറഞ്ഞ പ്രധാനമന്ത്രി, രാജ്യം എല്ലാം കാണുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് നേതാക്കളായ ചില അംഗങ്ങള്‍ നിരുത്തരവാദപരമായി പ്രസംഗിച്ചതില്‍ ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ച ആഹ്ലാദത്തെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് ചില കേന്ദ്രങ്ങള്‍ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. സര്‍ക്കാരിനുള്ള മറുപടിയായി ഇതിനെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് രാജ്യത്തെ പ്രമുഖ വ്യവസായിയായ അദാനിയുടെ ഷെയറുകള്‍ക്ക് ഓഹരി കമ്പോളത്തില്‍ വലിയ ഇടിവു നേരിട്ടിരുന്നു. അദാനി തന്റെ ഓഹരികളുടെ മൂല്യം പെരുപ്പിച്ചുകാട്ടുകയാണെന്ന് ഒരു അമേരിക്കന്‍ ഏജന്‍സി റിപ്പോര്‍ട്ടു  ചെയ്തതിനെ തുടര്‍ന്നാണിത്.  ആവേശഭരിതരായ കോണ്‍ഗ്രസ്സും ചില പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനുള്ള തിരിച്ചടിയായി ഇതിനെ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരു വ്യവസായി എന്ന നിലയ്‌ക്ക് അദാനിയുമായി നിയമപരമായ ബന്ധം മാത്രമാണ് സര്‍ക്കാരിനുള്ളതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കുകയുണ്ടായി. അദാനിയുടെ കമ്പനികളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് ‘സെബി’യും പറയുകയുണ്ടായി. എന്നാല്‍ ഇതില്‍ തൃപ്തരാവാതെയാണ് പ്രതിപക്ഷം ദുഷ്പ്രചാരണം ആരംഭിച്ചത്. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ യാതൊരു തെളിവുമില്ലാതെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ രേഖകളില്‍നിന്ന് നീക്കുകയും ചെയ്തു. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് രാഹുലിനെതിരെ നടപടി വേണമെന്ന പരാതി സ്പീക്കറുടെ പരിഗണനയിലുമാണ്. ഇതിനു പിന്നാലെയാണ്, പ്രതിപക്ഷം കെട്ടിപ്പൊക്കിയ വിമര്‍ശനങ്ങളുടെ ചീട്ടുകൊട്ടാരത്തെ പ്രധാനമന്ത്രി നിഷ്പ്രയാസം ചിതറിച്ചു കളഞ്ഞത്. ഇതോടെ പ്രതിപക്ഷത്തെ പല നേതാക്കള്‍ക്കും മുഖം നഷ്ടമായി. പതിവുപോലെ അവര്‍ നിശ്ശബ്ദരായി. ഇനി അടുത്ത ഊഴത്തിനുവേണ്ടി കാത്തിരിക്കും.

പ്രതിപക്ഷവും മാധ്യമങ്ങളും സൃഷ്ടിച്ചതല്ല തന്റെ  സ്വീകാര്യതയെന്നും, 140 കോടി ജനങ്ങളാണ് തന്റെ സുരക്ഷാകവചമെന്നും പറഞ്ഞ പ്രധാനമന്ത്രി, പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളൊന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും, ഗുജറാത്ത് മുഖ്യമന്ത്രിയായ കാലംമുതലുള്ള  ഇരുപത്തിരണ്ട് വര്‍ഷത്തെ അനുഭവം അതാണെന്നും പറയുകയുണ്ടായി. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ മുന്നേറ്റത്തെ കാണുന്നതെന്നും, എന്നാല്‍ ജി 20 ഉച്ചകോടിക്ക് രാജ്യം അധ്യക്ഷത വഹിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞത് കൊള്ളേണ്ടിടത്തുകൊണ്ടു. കോണ്‍ഗ്രസ് ഭരണകാലത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലേക്ക് വിരല്‍ചൂണ്ടിയ പ്രധാനമന്ത്രി അത് എങ്ങനെയാണ് രാജ്യത്തെ അപമാനിച്ചതെന്നും വിശദീകരിച്ചു. പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലം നഷ്ടങ്ങളുടെ ദശകമായിരുന്നെങ്കില്‍  2014 മുതലുള്ള എന്‍ഡിഎ ഭരണകാലം നേട്ടങ്ങളുടെ ദശകമാണ്. ഇന്ന് ഇന്ത്യയുടെ വികസനത്തെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് ചിലര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. അഴിമതിക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോള്‍ കോലാഹലവുമായി ഒന്നിക്കുന്ന പ്രതിപക്ഷത്തിന്റെ തനിനിറവും പ്രധാനമന്ത്രി തുറന്നുകാട്ടി. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം വിമര്‍ശകര്‍ക്കുപോലും ബോധ്യം വന്നതായി ജോഡോ യാത്രയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരംമുട്ടി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഇപ്പോള്‍ മുതല്‍ കുതന്ത്രങ്ങള്‍ മെനയുന്ന പ്രതിപക്ഷത്തിന് അതിന്റെ ഫലവും നഷ്ടക്കച്ചവടമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രിയുടെ ആവേശം തുളുമ്പുന്ന വാക്കുകള്‍ അവരെ ആശങ്കപ്പെടുത്തിയിരിക്കുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍narendramodiപാര്‍ലമെന്റ്bjpcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.