Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യ വലിയ കുതിപ്പു നടത്താന്‍ തയ്യാറാണ്. ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല’ : നരേന്ദ്രമോദി

'മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമയി പൗരന്മാര്‍ക്ക് ശാശ്വതമായ പ്രതിവിധികളേകുകയും അവരെ ശാക്തീകരിക്കുകയുമാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യം' പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2023, 10:23 pm IST
in India

ന്യൂദല്‍ഹി: ”ഞങ്ങള്‍ ദേശീയ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രാദേശിക വികസനസ്വപ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തു’വെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപ്തിയുടെയും വേഗതയുടെയും പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു’രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കു  മറുപടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ശക്തിയാല്‍ രാജ്യത്തെ തൊഴില്‍ സംസ്‌കാരം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വേഗത വര്‍ധിപ്പിക്കുന്നതിലും അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആസാദി കാ അമൃത് കാലി’ല്‍ സമ്പൂര്‍ണത കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ് ഗവണ്മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ഗുണഭോക്താക്കള്‍ക്കും 100 ശതമാനം ആനുകൂല്യങ്ങളും എത്തിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. ‘ഇതാണ് യഥാര്‍ത്ഥ മതേതരത്വം. ഇത് വിവേചനവും അഴിമതിയും ഇല്ലാതാക്കുന്നു’ ശ്രീ മോദി പറഞ്ഞു.

‘പതിറ്റാണ്ടുകളായി ഗോത്രവര്‍ഗ സമൂഹങ്ങളുടെ വികസനം അവഗണിക്കപ്പെട്ടിരുന്നു. ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയത് അവരുടെ ക്ഷേമത്തിനാണ്’ പ്രധാനമന്ത്രി പറഞ്ഞു.  അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തു ഗോത്ര ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചെന്നും ഗോത്ര ക്ഷേമത്തിനായി സമഗ്രമായ ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ല് ചെറുകിട കര്‍ഷകരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കരങ്ങള്‍ക്കു കരുത്തുപകരാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. ചെറുകിട കര്‍ഷകര്‍ വളരെക്കാലമായി അവഗണിക്കപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്മെന്റ് അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെറുകിട കച്ചവടക്കാര്‍ക്കും കൈത്തൊഴിലാളികള്‍ക്കും ഒപ്പം ചെറുകിട കര്‍ഷകര്‍ക്കും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സ്ത്രീശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശാക്തീകരണത്തിനും അന്തസ്സ് ഉറപ്പാക്കലിനും ജീവിതം സുഗമമാക്കലിനുമുള്ള ഗവണ്‍മെന്റിന്റെ ഉദ്യമത്തെക്കുറിച്ചും സംസാരിച്ചു.

‘നമ്മുടെ ശാസ്ത്രജ്ഞരുടേയും നവീനാശയ ഉപജ്ഞാതാക്കളുടേയും വൈദഗ്ധ്യത്താല്‍, ഇന്ത്യ ലോകത്തിന്റെ ഔഷധകേന്ദ്രമായി മാറുകയാണ്’ ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും നവീനാശയ ഉപജ്ഞാതാക്കളെയും വാക്‌സിന്‍ നിര്‍മ്മാതാക്കളെയും നിരാശപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടല്‍ ഇന്നൊവേഷന്‍ മിഷന്‍, ടിങ്കറിങ് ലാബ് തുടങ്ങിയ നടപടികളിലൂടെ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഗവണ്മെന്റ് സൃഷ്ടിച്ച അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിക്കുകയും സ്വകാര്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും ചെയ്ത യുവാക്കളെയും ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. ‘സാധാരണക്കാരെ ശാക്തീകരിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. അതിനായി ഞങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു’  അദ്ദേഹം പറഞ്ഞു.

‘ഡിജിറ്റല്‍ ഇടപാടുകളില്‍ രാജ്യം ഇന്നും ലോകത്തിനു വഴികാട്ടിയായി തുടരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയം ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ നാം അഭിമാനിക്കുകയാണ്.

‘മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമയി പൗരന്മാര്‍ക്ക് ശാശ്വതമായ പ്രതിവിധികളേകുകയും അവരെ ശാക്തീകരിക്കുകയുമാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യം’ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് മുന്‍കാലങ്ങളിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമായിരുന്നെങ്കിലും അവയ്‌ക്കു വ്യത്യസ്ത മുന്‍ഗണനകളും ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ന് ഞങ്ങള്‍ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ ഉദാഹരണം നല്‍കി, പ്രതീകാത്മകതയ്‌ക്കു പകരം, ജല അടിസ്ഥാന സൗകര്യങ്ങള്‍, ജലപരിപാലനം, ഗുണനിലവാര നിയന്ത്രണം, ജലസംരക്ഷണം, ജലസേചന നവീകരണം എന്നിവയുടെ സമഗ്രമായ സമീപനമാണ് നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമാനമായ നടപടികള്‍ സ്വീകരിച്ച് സാമ്പത്തിക ഉള്‍പ്പെടുത്തലിലും ഡിബിടിയിലും ജന്‍ധന്‍ആധാര്‍മൊബൈല്‍ വഴിയും, അടിസ്ഥാന സൗകര്യ ആസൂത്രണം, നടപ്പാക്കല്‍ എന്നിവയില്‍  പിഎം ഗതിശക്തി ആസൂത്രണ പദ്ധതി വഴിയും ശാശ്വത പരിഹാരങ്ങള്‍ സൃഷ്ടിച്ചു.

‘2047ഓടെ ഇന്ത്യ ‘വികസിത ഭാരത’മായി മാറണമെന്നതു ഞങ്ങളുടെ ദൃഢനിശ്ചയമാണ്’ പ്രധാനമന്ത്രി പറഞ്ഞു. നാം ഉറ്റുനോക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഗവണ്മെന്റ് നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ‘ഇന്ത്യ വലിയ കുതിപ്പു നടത്താന്‍ തയ്യാറാണ്. ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല’  പ്രധാനമന്ത്രി ഉപസംഹരിച്ചു.

Tags: മോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.