Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വസ്പര്‍ശിയായ ബജറ്റ്; തൊഴിലവസരങ്ങള്‍ വര്‍ധിക്കും; രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തേകുമെന്നും കെ.സുരേന്ദ്രന്‍

ബജറ്റ് കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നുറപ്പാണ്. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത് കാര്‍ഷിക ഉല്‍പാദനം വര്‍ധിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനും കര്‍ഷകരെ സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 04:29 pm IST
in Kerala

തിരുവനന്തപുരം: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ  രാജ്യത്ത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33% വര്‍ധിച്ചിരിക്കുന്നത് യുവാക്കള്‍ക്ക് ഏറെ ഗുണകരമാവും. മാത്രമല്ല 47 ലക്ഷം യുവാക്കള്‍ക്ക് മൂന്നുവര്‍ഷം  സ്‌റ്റൈഫന്റോടെ പരിശീലനം നല്‍കുന്നത് തൊഴിലന്വേഷകര്‍ക്ക് വലിയ ആശ്വാസകരമാണ്.

ബജറ്റ് കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നുറപ്പാണ്. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത് കാര്‍ഷിക ഉല്‍പാദനം വര്‍ധിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനും കര്‍ഷകരെ സഹായിക്കും. സഹകരണ മേഖയില്‍ ഭക്ഷ്യ സംഭരണം നടത്താനുള്ള തീരുമാനം കര്‍ഷകര്‍ക്ക് വളരെ ഗുണകരമാണ്. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിന് ഭക്ഷ്യ സംഭരണം ഉപകരിക്കും. കര്‍ഷകര്‍ക്ക് 20 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കുന്നത് കാര്‍ഷിക മേഖലയോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്‌ക്ക് 220 കോടി മാറ്റിവെച്ചതും സ്വാഗതാര്‍ഹമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

റെയില്‍വെ വികസനത്തിന് 2.4 ലക്ഷം കോടി അനുവദിച്ചത് റെയില്‍വെയെ അതിവേഗം ആധുനികവല്‍ക്കരിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും സഹായിക്കും. എംഎസ്എംഇക്ക് ഈടില്ലതെ വായ്‌പ നല്‍കുന്നതിന് തുകമാറ്റിവെച്ചത് കുടില്‍ വ്യവസായത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും ആധുനികവല്‍ക്കരണത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും സഹായിക്കും.

സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീശാക്തീകരണമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ആവശ്യത്തിന് പിന്‍വലിക്കാന്‍ സാധിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം എന്നത് രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്‌ക്ക് കാരണമാകും. മല്‍സ്യതൊഴിലാളികള്‍ക്ക് മത്സ്യസമ്പദ പദ്ധതിയുടെ 6000 കോടി രൂപ മാറ്റിവെച്ചത് കേരളത്തിലെ മല്‍സ്യ തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ്. ആദിവാസി വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് 15000 കോടി രൂപ മാറ്റിവെച്ചത് അടിസ്ഥാന ജനവിഭാഗത്തോടുളള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്  സര്‍ക്കാരുകളുടെ ഭരണകാലഘട്ടത്തില്‍ അവഗണിക്കപ്പെട്ടവരാണ്  രാജ്യത്തെ ആദിവാസി വിഭാഗങ്ങള്‍.  പട്ടിക വര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 3.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ  740 ഏകലവ്യ മോഡല്‍ സ്‌കൂളുകളും അതിന്റെ നടത്തിപ്പിനായി 38,800 അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചത് റബര്‍ വില കൂടാന്‍ കാരണമാവും. ഇത് റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Tags: കെ. സുരേന്ദ്രന്‍കേന്ദ്ര ബജറ്റ് 2023ബജറ്റ് 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

Kerala

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണ വിപിണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല: കെ.സുരേന്ദ്രന്‍

Kerala

കണ്ണടച്ചുകൊടുക്കാന്‍ വാങ്ങിയത് 96 കോടി രൂപ; കള്ളന്‍മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎന്‍ഡിഐഎ മാറിയെന്ന് കെ.സുരേന്ദ്രന്‍

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

മലപ്പുറം കുറ്റിപ്പുറത്ത് ചേര്‍ന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതി യോഗം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.