Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

പദ്മനാഭസ്വാമിയുടെ കാശും സ്വര്‍ണ്ണവുമെടുത്ത് മ്യൂസിയത്തില്‍ വെക്കാനാണ് ഭരണ-പ്രതിപക്ഷങ്ങളുടെ അടുത്ത പ്ലാന്‍ എന്ന് കേട്ടു. അതിന് വന്നാല്‍ പിണറായി വിജയനും വിഡി സതീശനും ഓടുന്നിടത്ത് പുല്ലുമുളക്കില്ല. നിങ്ങള്‍ക്ക് കച്ചവടം നടത്താനല്ല പദ്മനാഭന്റെ സ്വത്ത്. ബി നിലവറ തുറക്കാന്‍ നിങ്ങള്‍ വന്നാല്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ അറബിക്കടലില്‍ ചവിട്ടിതാഴ്‌ത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 03:37 pm IST
inKerala

തിരുവനന്തപുരം: കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണെന്നും ബിജെപി നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നിയമസഭയ്‌ക്കകത്ത് ഒരു പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാനുള്ള പണിയാണ് ജനങ്ങള്‍ സതീശനെ ഏല്‍പ്പിച്ചത്. 

എന്നാല്‍ സതീശന്‍ പിണറായി വിജയന്റെ അടിമയായി പ്രവര്‍ത്തിക്കുകയാണ്. തലമുണ്ഡനം ചെയ്ത് കാശിക്ക് പോവുന്നതാണ് സതീശന് നല്ലത്. ഇത്രയും നാണംകെട്ട പ്രതിപക്ഷത്തെ കേരളം കണ്ടിട്ടില്ല. ഷംസീറിന്റെ ഗണപതി അവഹേളനത്തില്‍ മാപ്പ് പറയണമെന്ന് ആദ്യം പറഞ്ഞ വിഡി സതീശന്‍ 24 മണിക്കൂര്‍ കഴിയും മുമ്പ് മലക്കം മറിഞ്ഞു. എല്ലാ അഴിമതികളും പരസ്പരം ഒത്തുതീര്‍പ്പാക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളത്. പുനര്‍ജനി കേസ് മര്യാദയ്‌ക്ക് അന്വേഷിച്ചാല്‍ സതീശന്‍ അകത്താകും. അത് പിണറായി വിജയന്‍ ഒതുക്കിതീര്‍ത്തു. അതുകൊണ്ടാണ് പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയ കേസ് സതീശന്‍ നിയമസഭയില്‍ ഉയര്‍ത്താത്തത്. പരസ്പര സഹായ സഖ്യമാണ് കേരളത്തിലുള്ളത്. മകളുടെ പേര് പറഞ്ഞ് മാസപ്പടി വാങ്ങുന്ന മുഖ്യമന്ത്രിയും അതിന് കൂട്ട്‌നിന്ന് പങ്കുപറ്റുന്ന പ്രതിപക്ഷ നേതാക്കളുമുള്ള നാടായി കേരളം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളിലേക്ക് മാത്രമാണ് സിപിഎമ്മിന്റെ സൈന്റിഫ് ടെമ്പര്‍ തിരിച്ച് വച്ചിരിക്കുന്നത്. സംഘടിത ന്യൂനപക്ഷത്തെ കുറിച്ച് അറിയാതെ ഒരുവാക്ക് പറഞ്ഞു പോയ മന്ത്രി സജി ചെറിയാന് മാപ്പ് പറയേണ്ടി വന്നു. എന്നാല്‍ ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇപ്പോഴും നിയമസഭ നിയന്ത്രിക്കുകയാണ്. 

പദ്മനാഭസ്വാമിയുടെ കാശും സ്വര്‍ണ്ണവുമെടുത്ത് മ്യൂസിയത്തില്‍ വെക്കാനാണ് ഭരണ-പ്രതിപക്ഷങ്ങളുടെ അടുത്ത പ്ലാന്‍ എന്ന് കേട്ടു. അതിന് വന്നാല്‍ പിണറായി വിജയനും വിഡി സതീശനും ഓടുന്നിടത്ത് പുല്ലുമുളക്കില്ല. നിങ്ങള്‍ക്ക് കച്ചവടം നടത്താനല്ല പദ്മനാഭന്റെ സ്വത്ത്. ബി നിലവറ തുറക്കാന്‍ നിങ്ങള്‍ വന്നാല്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ അറബിക്കടലില്‍ ചവിട്ടിതാഴ്‌ത്തും. ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ മേല്‍ മാത്രം കുതിര കയറുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ച്ചില്‍ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സി.ശിവന്‍കുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, ജെആര്‍ പദ്മകുമാര്‍, എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.

Tags: bjpകെ. സുരേന്ദ്രന്‍പ്രസംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.