Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതി: പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്‌റ്റേഷനുകള്‍; വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുക 10 കോടി രൂപയുടെ വീതം

രാജ്യത്ത് 1000 റെയില്‍വേ സ്‌റ്റേഷനുകളാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് എന്നും ഒപ്പം ഉണ്ടാകും എന്നും അദേഹം വ്യക്തമാക്കി. അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതി സ്‌റ്റേഷനുകളുടെ നവീകരണത്തിനായി റെയില്‍വേ മന്ത്രാലയം രൂപീകരിച്ച പുതിയ നയമായ 'അമൃത് ഭാരത് സ്‌റ്റേഷന്‍' ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റിയെഴുതുവാന്‍ പോവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 09:00 pm IST
inKerala

തിരുവനന്തപുരം: അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയുടെ കീഴില്‍ വികസനത്തിനൊരുങ്ങി പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്‌റ്റേഷനുകള്‍. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂര്‍, കാസര്‍ഗോഡ്, മംഗളൂരു ജംഗ്ഷന്‍,പൊള്ളാച്ചി, ഒറ്റപ്പാലം, ഷോര്‍ണൂര്‍, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂര്‍, കുറ്റിപ്പുറം, തിരൂര്‍ എന്നീ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് 10 കോടി രൂപയുടെ വീതം വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുകയെന്ന്. ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

രാജ്യത്ത് 1000 റെയില്‍വേ സ്‌റ്റേഷനുകളാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് എന്നും ഒപ്പം ഉണ്ടാകും എന്നും അദേഹം വ്യക്തമാക്കി. അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതി സ്‌റ്റേഷനുകളുടെ നവീകരണത്തിനായി റെയില്‍വേ മന്ത്രാലയം രൂപീകരിച്ച പുതിയ നയമായ ‘അമൃത് ഭാരത് സ്‌റ്റേഷന്‍’ ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റിയെഴുതുവാന്‍ പോവുകയാണ്.

ദീര്‍ഘകാല ഉപയോഗത്തിനായി, സ്‌റ്റേഷനുകള്‍ ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി വിനിയോഗിച്ച് ലോകോത്തര നിലവാരത്തിലേക്ക് സ്‌റ്റേഷനുകളുടെ വികസനം ഈ നയം വിഭാവനം ചെയ്യുന്നു. ആയിരത്തിലധികം സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇത് ലക്ഷ്യമിടുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനുകളുടെ ആവശ്യത്തിനും രക്ഷാകര്‍തൃത്വത്തിനും അനുസരിച്ചായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്‌റ്റേഷനില്‍ റൂഫ് പ്ലാസകളും നഗര കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിനായി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുകയും ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതിയെന്നും അദേഹം വ്യക്തമാക്കി.

ഏറ്റവും മികച്ച സൗകര്യങ്ങള്‍

‘അമൃത് ഭാരത് സ്‌റ്റേഷന്‍’ സ്‌കീമില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ തിരഞ്ഞെടുത്ത റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരുക്കും. സ്‌റ്റേഷനില്‍ നിലവിലുള്ള വിവിധ വെയിറ്റിങ് ഹാളുകള്‍ കൂട്ടിച്ചേര്‍ക്കുവാനും യാത്രക്കാര്‍ക്ക് നല്കുന്ന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനും നല്ല കഫറ്റീരിയയും റീട്ടെയില്‍ സൗകര്യങ്ങളും ഒരുക്കാനും പദ്ധതി വഴി ശ്രമിക്കും. എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ക്കും ചെറുകിട ബിസിനസ് മീറ്റിംഗുകള്‍ക്കുള്ള സ്ഥലങ്ങളും ഇവിടെയുണ്ടാകും. ഇതനുസരിച്ച് അമൃത് ഭാരത് സ്‌റ്റേഷന്‍ സ്‌കീമിന് കീഴില്‍ തിരഞ്ഞെടുത്ത സ്‌റ്റേഷനുകള്‍ക്ക് വിബാവനം ചെയ്തിരിക്കുന്ന മാറ്റങ്ങള്‍ എന്തൊരക്കെയാണെന്നു നോക്കാം.

റോഡുകളുടെ വീതികൂട്ടല്‍, ആവശ്യമില്ലാത്ത ഘടനകള്‍ നീക്കം ചെയ്യല്‍, ശരിയായി രൂപകല്‍പ്പന ചെയ്ത സൈനേജുകള്‍, സമര്‍പ്പിത കാല്‍നട പാതകള്‍, നന്നായി ആസൂത്രണം ചെയ്ത പാര്‍ക്കിംഗ് ഏരിയകള്‍, മെച്ചപ്പെട്ട ലൈറ്റിംഗ് തുടങ്ങിയവയിലൂടെ സുഗമമായ പ്രവേശനം ഉറപ്പാക്കും. ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്കായി പ്രാദേശിക അധികാരികളുമായി ആവശ്യമായ ബന്ധം സ്ഥാപിക്കണം. അവരുടെ പ്രദേശങ്ങളിലെ പ്രാദേശിക അധികാരികള്‍ പുറത്ത്. സ്‌റ്റേഷന്‍ അനുഭവം മികച്ചതാക്കുവാന്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഗ്രീന്‍ പാച്ചുകള്‍, പ്രാദേശിക കല, സംസ്‌കാരം എന്നിവയുടെ ഘടകങ്ങള്‍ ഉപയോഗിക്കണം എന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വൈഫൈ, എസ്‌കലേറ്ററുകള്‍

പ്ലാറ്റ്‌ഫോം ഏരിയകളിലെ ഡ്രെയിനേജ് വളരെ പ്രധാനമാണ്. കഴിയുന്നത്ര ശുദ്ധിയാകുന്ന തരത്തിലുള്ള അഴുക്കുചാലുകള്‍ വയ്‌ക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണം. സ്വാഭാവിക ചരിവുകള്‍ പര്യാപ്തമല്ലാത്ത ഇടങ്ങളില്‍ അനുയോജ്യമായ ക്രോസ് ഡ്രെയിനുകള്‍, സംമ്പ്, പമ്പ് ക്രമീകരണം എന്നിവ നല്‍കാം ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ റെയില്‍വേ ബോര്‍ഡ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും ലഭ്യമാക്കുക.

എല്ലാ വിഭാഗത്തിലുള്ള സ്‌റ്റേഷനുകളിലും ഭിന്നശേഷിക്കാര്‍ക്ക് മതിയായ എണ്ണം ശുചിമുറികള്‍ നല്കണമെന്നും നയത്തില്‍ പറയുന്നു. ടോയ്‌ലറ്റുകളുടെ സ്ഥാനം സ്‌റ്റേഷന്‍ ഉപയോഗത്തിന് അനുയോജ്യവും എളുപ്പത്തില്‍ കാണാവുന്നതും എത്തിപ്പെടുവാന്‍ സാധിക്കുന്നതും ആയിരിക്കണം.

ഉയര്‍ന്ന പ്ലാറ്റ്‌ഫോമുകള്‍

എല്ലാ വിഭാഗം റെയില്‍വേ സ്‌റ്റേഷനുകളിലും ഹൈ ലെവല്‍ പ്ലാറ്റ്‌ഫോമുകള്‍ (760 മുതല്‍ 840 മില്ലിമീറ്റര്‍ വരെ) നല്‍കും. സാധാരണയായി, പ്ലാറ്റ്‌ഫോമുകളുടെ നീളം 600 മീ ആണ്. പ്ലാറ്റ്‌ഫോം പ്രദേശത്തെ ഡ്രെയിനേജ് സൗകര്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. ഡ്രെയിനുകള്‍ രൂപകല്‍പ്പന ചെയ്ത മോഷണത്തെ പ്രതിരോധിക്കുന്ന കവറുകളാല്‍ മൂടും.

Tags: developmentഅമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിindian railwayP.K krishnadasAmrit project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.