Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മദനിയെ ന്യായീകരിച്ച് കെ.ടി. ജലീല്‍ എംഎല്‍എയുടെ പോസ്റ്റ് വിവാദമാകുന്നു

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ന്യായീകരിച്ച് കെ.ടി ജലീല്‍ എം.എല്‍.എ ഇട്ട പോസ്റ്റ് വിവാദമാകുന്നു. മഅദനിയെ കണ്ട് തന്റെ കണ്ണുനിറഞ്ഞുപോയെന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. " ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ? അദ്ദേഹം ദയാരഹിതമായ വീട്ടുതടങ്കലാണെന്നും ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത് ?"- ജലീൽ തന്റെ കുറിപ്പില്‍ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 03:52 pm IST
inKerala

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ന്യായീകരിച്ച് കെ.ടി ജലീല്‍ എം.എല്‍.എ ഇട്ട പോസ്റ്റ് വിവാദമാകുന്നു.  

എന്നാല്‍ മഅദനിയെ കണ്ട് തന്റെ കണ്ണുനിറഞ്ഞുപോയെന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ” ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ? അദ്ദേഹം ദയാരഹിതമായ വീട്ടുതടങ്കലാണെന്നും ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത് ?”- ജലീൽ തന്റെ കുറിപ്പില്‍ ചോദിക്കുന്നു.  

“അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിന്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ. എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല.” – ജലീല്‍ പറയുന്നു.  

മദനി ഒരു നിരപരാധിയാണെന്ന രീതിയിലുള്ള ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാവുകയാണ്. 58 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ മദനി ഒമ്പത് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് മദനി. പിന്നീട് ഈ കേസില്‍ കുറ്റവിമുക്തനായി. പിന്നീട് 2008ലെ ബെംഗളൂരു സ്ഫോടനക്കേസിലും 2010ലെ ബെംഗളൂരു സ്റ്റേഡിയം കേസിലും മദനി  പ്രതിയാക്കപ്പെട്ടു.  2010ലെ ബെംഗളൂരു സ്റ്റേഡിയം സ്ഫോടനക്കേസില്‍ പങ്കുള്ളതായി മദനി സമ്മതിച്ചതായി കര്‍ണ്ണാടക പൊലീസ് പറയുന്നു.  2008ലെ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്‍റവിട നസീറിനെപ്പോലുള്ളവരെ വാര്‍ത്തെടുത്ത നേതാവാണ് മദനിയെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വാദിക്കുന്നു. 2011ല്‍ കര്‍ണ്ണാടക ഹൈക്കോടതി താന്‍ കുറ്റക്കാരനല്ലെന്ന മദനിയുടെ വാദം തള്ളിയതാണ്. 2013-14 കാലഘട്ടത്തില്‍ സുപ്രീംകോടതി മദനിയ്‌ക്ക് ജാമ്യം നല്‍കുന്നതില്‍ ഇളവുകള്‍ വരുത്തി. 2013നും 2018നും ഇടയില്‍ പലകുറി ജാമ്യം നല്‍കി. 2020ല്‍ സുപ്രീംകോടതി ചീഫ് ജസ്റിസായ എസ്.എ. ബോബ്ഡേ മദനിയ്‌ക്ക് കൂടുതല്‍ ജാമ്യ ഇളവുകള്‍ നല്‍കണമെന്ന വാദം തള്ളി. മദനിയെ അപകടകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. . മദനിയുടെ ഒട്ടേറെ മതമൗലികവാദ പ്രസംഗങ്ങളും തെളിവുകളായുണ്ടെന്നിരിക്കെയാണ് ജലീല്‍ മദനിയെ ന്യായീകരിച്ച് പോസ്റ്റിട്ടിരിക്കുന്നത്.  

ജലീലിന്റെ പോസ്റ്റില്‍ മറ്റൊരിടത്ത് നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നുണ്ട്. “മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും” പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ ബിബിസി ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കണമെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.  

എന്നാല്‍ ഇന്ത്യയിലെ സുപ്രീംകോടതി ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞ് നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയിട്ടുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷിച്ച നാനാവതി-മെഹ്ത്ത കമ്മീഷനും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയ്‌ക്ക് ഗോധ്ര കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങിനെയിരിക്കെയാണ് വീണ്ടും വിവാദമായ ബിബിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോദിയെ കുറ്റപ്പെടുത്താന്‍ ജലീല്‍ ശ്രമിക്കുന്നത്. 

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഅദനിയെ കണ്ടു; കണ്ണ് നിറഞ്ഞു. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ? ആരോട് ചോദിക്കാൻ? ആരോട് പറയാൻ? ചെയ്യാത്ത കുറ്റം ആരോപിച്ച് ഒൻപതര വർഷം കോയമ്പത്തൂർ ജയിലിൽ! മുടിനാരിഴ കീറിയ വിചാരണക്കൊടുവിൽ കുറ്റവിമുക്തൻ!!! ജീവിതത്തിന്റെ വസന്തം കരിച്ച് കളഞ്ഞവരോടും തന്റെ ഒരു കാൽ പറിച്ചെടുത്തവരോടും ആ മനുഷ്യൻ ക്ഷമിച്ചു.

ശിഷ്ടകാലം സമൂഹ നന്മക്കായി നീക്കിവെക്കാമെന്ന തീരുമാനത്തിൽ മുന്നോട്ട് പോകവെ കള്ളക്കഥ മെനഞ്ഞ് വീണ്ടും കർണ്ണാടക സർക്കാറിന്റെ വക കരാഗ്രഹ വാസം! നാലര വർഷം പുറം ലോകം കാണാത്ത കറുത്ത ദിനരാത്രങ്ങൾ. ദീനരോദനങ്ങൾക്കൊടുവിൽ ചികിൽസക്കായി കർശന വ്യവസ്ഥയിൽ ജാമ്യം. ബാഗ്ലൂർ വിട്ട് പോകരുത്. പൊതു പരിപാടികളിൽ പങ്കെടുക്കരുത്. ദയാരഹിതമായ വീട്ടുതടങ്കൽ തന്നെ.

ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത്? അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിന്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ.

എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. “മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും” പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ BBC ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കുക.

മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിന്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിന്റെ കാരുണ്യത്തിലാണ് ഒഴിവായത്. കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്ന് മഅദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅദനിയെ കേസിൽ കുടുക്കാൻ ശ്രമിച്ചവരും ഓർക്കുക.

Tags: കോയമ്പത്തൂര്‍ സ്ഫോടനക്കേസ്തടിയന്‍റവിട നസീര്‍കെ.ടി. ജലീല്‍Abdul Nazer Mahdaniപിഡിപിബെംഗളൂരു ബോംബ് സ്ഫോടന പരമ്പര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്ദുള്‍ നാസര്‍ മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

Kerala

അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സ അത്യാഹിത വിഭാഗത്തില്‍

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

India

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ പ്രേരിപ്പിച്ചു, ബെംഗളൂരു ഭീകരാക്രമണ പദ്ധതിയുടെ മുഖ്യ സൂത്രധാരന്‍; തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്തു

India

ബെംഗളൂരു സ്‌ഫോടന പദ്ധതി: തടിയന്റവിട നസീറിനെ ചോദ്യംചെയ്യും; നടപടി ജുനൈദ് അടക്കമുള്ള പ്രതികളെ ഭീകര സംഘടനകളുമായി ബന്ധപ്പെടുത്തിയെന്ന് സംശയത്തെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.