Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരത്തില്‍ പങ്കെടുത്ത വിനേഷ് ഫൊഗാട്ടിനെ കാണാന്‍ സഹോദരി ബബിത ഫൊഗാട്ട് എത്തി; സമരം ഒത്തുതീരാനുള്ള സാധ്യത കൂടുന്നു.

റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനും കോച്ചുകളും ലൈംഗികചൂഷണം നടത്തുന്നെന്ന് ആരോപിച്ച് ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരപ്പന്തലിലേക്ക് ബിജെപി നേതാവ് കൂടിയായ ബബിത ഫൊഗാട്ട് എത്തി. ഗുസ്തി താരമായ ബബിത ഫൊഗാട്ട് സമരത്തില്‍ പങ്കെടുക്കുന്ന സഹോദരി വിനിത ഫൊഗാട്ടിനെ കണ്ടു. ഒപ്പം സാക്ഷി മാലിക്കിനെയും ബജ്റംഗ് പൂനിയയെയും കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2023, 06:36 pm IST
in India
ബബിത ഫൊഗാട്ടും(ഇടത്ത്) വിനേഷ് ഫൊഗാട്ടും (വലത്ത്)

ബബിത ഫൊഗാട്ടും(ഇടത്ത്) വിനേഷ് ഫൊഗാട്ടും (വലത്ത്)

ന്യൂദല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനും കോച്ചുകളും ലൈംഗികചൂഷണം നടത്തുന്നെന്ന് ആരോപിച്ച് ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരപ്പന്തലിലേക്ക് ബിജെപി നേതാവ് കൂടിയായ ബബിത ഫൊഗാട്ട് എത്തി.  ഗുസ്തി താരമായ ബബിത ഫൊഗാട്ട് സമരത്തില്‍ പങ്കെടുക്കുന്ന സഹോദരി വിനേഷ്  ഫൊഗാട്ടിനെ കണ്ടു. ഒപ്പം സാക്ഷി മാലിക്കിനെയും ബജ്റംഗ് പൂനിയയെയും കണ്ടു.  

സര്‍ക്കാരിന്റെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നും തീര്‍ച്ചയായും താന്‍ സമരക്കാര്‍ക്കൊപ്പമാണെന്നും ബബിത ഫൊഗാട്ട് പറഞ്ഞു. സമരത്തെ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷപാര്‍ട്ടികളുടെ സമരമാക്കാന്‍ എത്തിയ സിപിഎം നേതാവായ ബൃന്ദ കാരാട്ടിനെ സമരത്തില്‍ പങ്കെടുക്കുന്ന ഗുസ്തിതാരങ്ങള്‍ ജന്തര്‍മന്തറിലെ സ്റ്റേജില്‍ കയറാന്‍ സമ്മതിക്കാതെ ഇറക്കിവിട്ടതോടെ സമരം ഒത്തുതീരാനുള്ള സാധ്യത കൂടുന്നു.  

സമരക്കാരുമായി വിശദമായി സംസാരിച്ചശേഷം കേന്ദ്രസര്‍ക്കാരുമായി താന്‍ സംസാരിക്കുമെന്നും ഉടനെ മടങ്ങിവരാമെന്നും പറഞ്ഞാണ് ബബിത ഫൊഗാട്ട് മടങ്ങിയത്.  

റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ചാണ് ഗുസ്തിതാരങ്ങള്‍ സമരം തുടങ്ങിയത്. സമരത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവര്‍ സമരപന്തലില്‍ നിശ്ശബ്ദ കുത്തിയിരിപ്പ് സമരം നടത്താനെത്തിയിരുന്നു.  

റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശര്‍മ്മയ്‌ക്കെതിരെയാണ് താരങ്ങള്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. നിരവധി വനിതാ ഗുസ്തി താരങ്ങളെ ദേശീയ ക്യാമ്പുകള്‍ നടക്കുമ്പോള്‍ കോച്ചുകളും റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശര്‍മ്മയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ്  ഗുസ്തിതാരം വിനേഷ്  ഫോഗാട്ട് ആരോപിച്ചത്. എന്നാല്‍ താന്‍ ആരെയും പീഢിപ്പിച്ചില്ലെന്നും ഒരു പിടി ബിസിനസ് ഗ്രൂപ്പുകള്‍ സര്‍ക്കാരിനെ താറടിക്കാനാണ് സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന നിലപാടിലാണ് ബ്രിജ് ഭൂഷണ്‍ ശര്‍മ്മ.  

അതേ സമയം ബ്രിജ് ഭൂഷണ്‍ ശര്‍മ്മ ഒരു വനിതാ ഗുസ്തിതാരത്തെയും ലൈംഗികമായി ചൂഷണം ചെയ്തതായി താന്‍ കണ്ടിട്ടില്ലെന്ന് ഒരു ഗുസ്തിതാരമെന്ന നിലയില്‍ വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തിനിടയില്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ദിവ്യ കോക്റാന്‍ എന്ന മറ്റൊരു ഗുസ്തിതാരവും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ഗുസ്തിതാരങ്ങള്‍ക്കിടയിലും ചേരിതിരിവ് വ്യാപകമാവുകയാണ്. പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുമെന്നത് തന്നെയാണ് പ്രതീക്ഷ.  

ഇപ്പോഴത്തെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ പുനസംഘടിപ്പിക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്.അതിനെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കുമെന്നാണ് ബബിത ഫൊഗാട്ട് നല്‍കുന്ന വാഗ്ദാനം. 

Tags: റെസ്ലിംഗ് ഫെഡറേഷന്‍ഗുസ്തിക്കാരുടെ സമരം ജന്ദര്‍മന്തറില്‍വിനേഷ് ഫൊഗാട്ടിഗുസ്തിതാരംBabita Phogatബജ്റംഗ് പൂനിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ വിനേഷ് ഫോഗട്ട് മത്സരിക്കില്ല; താരം പിന്‍മാറിയത് പരിക്ക് മൂലം

Athletics

ബജ്റംഗ് പുനിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത; ഇരുതാരങ്ങളും വിദേശ പരിശീലനത്തില്‍

Sports

ഗുസ്തി താരങ്ങള്‍ക്ക് വിദേശ പരിശീലനം ; താരങ്ങളുടെ അപേക്ഷ കായികമന്ത്രാലയം അനുവദിച്ചു

India

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പോക്‌സോ ചുമത്താന്‍ തെളിവില്ല; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു,കേസ് റദ്ദാക്കണമെന്ന് പൊലീസ്,

India

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ; മഹാ ജനസമ്പര്‍ക്ക അഭിയാന്റെ ഭാഗമായി റാലി നടത്തി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.