Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകരവിളക്ക് മഹോത്സവം: ശരണമന്ത്ര മുഖരിതമായി സന്നിധാനം; തീര്‍ഥാടകര്‍ ശബരിമലയില്‍ തങ്ങിത്തുടങ്ങി

തീര്‍ഥാടകര്‍ക്കുള്ള മുറികളെല്ലാം കാലേകൂട്ടി തന്നെ ബുക്ക് ചെയ്തു. അഞ്ചു ആറും ദിവസത്തേക്ക് മുറികള്‍ തുടര്‍ച്ചയായി ബുക്ക് ചെയ്തിട്ടുള്ള നിരവധി തീര്‍ഥാടകരുണ്ട്. സന്നിധാനത്തുള്ള മുറികളില്‍ മാത്രം 17,000 തീര്‍ഥാടകര്‍ക്ക് തങ്ങാന്‍ സാധിക്കും. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം എല്ലാ ദിവസവും മകരവിളക്കിന് സമാനമായിട്ടുള്ള തീര്‍ഥാടക പ്രവാഹമാണ് സന്നിധാനത്തേക്ക് ഉണ്ടാകുന്നത്.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Jan 9, 2023, 10:08 am IST
inKerala

ശബരിമല: ശബരീശ ദര്‍ശന പുണ്യംതേടി ഭക്തജന ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തീര്‍ഥാടകരാല്‍ നിറഞ്ഞ് ശബരിമല. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന ശബരിമലയിലെ പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജ്യോതി ദര്‍ശനം കാത്ത് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീര്‍ഥാടകര്‍ തമ്പടിച്ച് തുടങ്ങി.

തീര്‍ഥാടകര്‍ക്കുള്ള മുറികളെല്ലാം കാലേകൂട്ടി തന്നെ ബുക്ക് ചെയ്തു. അഞ്ചു ആറും ദിവസത്തേക്ക് മുറികള്‍ തുടര്‍ച്ചയായി ബുക്ക് ചെയ്തിട്ടുള്ള നിരവധി തീര്‍ഥാടകരുണ്ട്. സന്നിധാനത്തുള്ള മുറികളില്‍ മാത്രം 17,000 തീര്‍ഥാടകര്‍ക്ക് തങ്ങാന്‍ സാധിക്കും. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം എല്ലാ ദിവസവും മകരവിളക്കിന് സമാനമായിട്ടുള്ള തീര്‍ഥാടക പ്രവാഹമാണ് സന്നിധാനത്തേക്ക് ഉണ്ടാകുന്നത്. ജ്യോതിദര്‍ശനം ലക്ഷ്യമാക്കി മല ചവിട്ടുന്ന ഇതര സംസ്ഥാന തീര്‍ഥാടകരില്‍ 25 ശതമാനത്തോളം പേര്‍ പില്‍ഗ്രിം സെന്ററുകളിലും മറ്റ് വിരിയിടങ്ങളിലുമായി ഇന്നലെ മുതല്‍ തമ്പടിച്ചു തുടങ്ങി.

സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തമ്പടിക്കുന്ന തീര്‍ഥാടകര്‍ക്കൊപ്പം ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മല ചവിട്ടുകയും ചെയ്യുമ്പോള്‍ തിരക്ക് നിയന്ത്രിക്കുക എന്നതാണ് പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി. മകരവിളക്ക് ദിനം കാത്ത് ശബരിമലയില്‍ തങ്ങുന്ന പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ശുദ്ധജലം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ദേവസ്വം ബോര്‍ഡിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

മകരവിളക്ക് ദിനമായ 14ന് മൂന്ന് ലക്ഷത്തിലധികം തീര്‍ഥാടകര്‍ ജ്യോതി ദര്‍ശനത്തിനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ കണ്ടു തൊഴാനുമായി സന്നിധാനത്തും സമീപ പ്രദേശങ്ങളിലുമായി നിലയുറപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡും പോലീസും കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ മകരവിളക്ക് ദര്‍ശന ശേഷം കൂട്ടത്തോടെ മലയിറങ്ങുന്ന തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമാവാനാണ് സാധ്യത. ഇത് മുന്നില്‍കണ്ട് തീര്‍ഥാടകരുടെ മടക്ക യാത്രയ്‌ക്കായി ആയിരത്തോളം ബസുകളാണ് കെഎസ്ആര്‍ടിസി അധികമായി ഒരുക്കിയിരിക്കുന്നത്.

മണ്ഡലകാല അവസാനത്തില്‍ 230 കോടിയോളം രൂപയുടെ വരുമാനമാണ് വിവിധ ഇനങ്ങളിലായി ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ നിന്നും ലഭിച്ചത്. മകരവിളക്ക് തീര്‍ഥാടനം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്ന വേളയില്‍ ഇത് 400 കോടി കവിയുമെന്നാണ് സൂചന. ഇക്കുറി ശബരിമലയില്‍ റിക്കാര്‍ഡ് വരുമാനമാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

Tags: Pilgrimfestivalശബരിമലമകരവിളക്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.