Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നാടുവാഴുന്ന കുറ്റകൃത്യങ്ങള്‍

സംസ്ഥാനത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളും പോലീസിന് തടയാവുന്നതാണ്. പല കേസുകളിലും പരാതിയില്‍ വേണ്ടവിധം അന്വേഷണം നടക്കാതിരുന്നതാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്ന് കാണാനാവും. കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. പോലീസിനെ ക്രിമിനല്‍വല്‍ക്കരിക്കുന്നതില്‍ ഇടതുമുന്നണി ഭരണത്തിന് വലിയ പങ്കുണ്ട്. ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്യുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 6, 2023, 05:00 am IST
inEditorial

സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നത് ഏഴ് വര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതും, സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ അവകാശവാദങ്ങളെ കാറ്റില്‍പ്പറത്തുന്നതുമാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022 നവംബര്‍വരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തിനടുത്ത് എത്തിനില്‍ക്കുകയാണ്. എഴുപതിനായിരത്തോളം കേസുകളാണ് ഒരുവര്‍ഷം തന്നെ വര്‍ധിച്ചത്. 2018 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം, കവര്‍ച്ച, പിടിച്ചുപറി, കള്ളപ്പണ ഇടപാട്, മാനഭംഗം, ലൈംഗികാതിക്രമം, മയക്കുമരുന്നു കടത്ത് എന്നിങ്ങനെ എല്ലാത്തരം കുറ്റകൃത്യങ്ങളും ഇതില്‍പ്പെടുന്നു. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷം കഴിഞ്ഞതിനുശേഷമുള്ള കണക്കുകളിലാണ് കുറ്റകൃത്യങ്ങളുടെ ഈ വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും കുറ്റകൃത്യനിരക്ക് കുറഞ്ഞിട്ടില്ല എന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. സിപിഎം നേതാക്കളും മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍ക്കാരിന്റെ വക്താക്കളും അവകാശപ്പെടുന്നതിന് കടകവിരുദ്ധമാണ് കുറ്റകൃത്യങ്ങളുടെ ഈ കുതിച്ചുകയറ്റം. സര്‍ക്കാരിന്റെ വിമര്‍ശകരോ പ്രതിപക്ഷനേതാക്കളോ ഉന്നയിക്കുന്ന ആരോപണങ്ങളല്ല, ഔദ്യോഗികമായി ശേഖരിച്ച കണക്കുകളാണിത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇതിന് മറുപടി പറയേണ്ടതുണ്ട്.

സംസ്ഥാനത്ത് അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം മാത്രമല്ല, അതിന്റെ വൈവിധ്യവും അമ്പരപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് കേട്ടുകേള്‍വിയില്ലാത്തവിധം അറപ്പും വെറുപ്പുമുളവാക്കുന്ന കുറ്റകൃത്യങ്ങളാണ് സാധാരണ സംഭവങ്ങളെപ്പോലെ നടക്കുന്നത്. ഇലന്തൂരിലെ ഇരട്ടനരബലി തന്നെ ഉദാഹരണം. ഇത്തരം അതിക്രൂരമായ കൊലപാതകങ്ങള്‍ അറുതിയില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളില്‍ ഒരു കൊലപാതകമെങ്കിലും നടക്കാത്ത ദിവസങ്ങള്‍ ചുരുക്കമായിരിക്കും. ഗുണ്ടാസംഘങ്ങളുടെ കുടിപ്പക മൂലം നടക്കുന്ന കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ഇതു കേരളമാണ് എന്നു പറഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ അപലപിക്കുകയും പെരുപ്പിച്ചു കാട്ടുകയും ചെയ്യുന്നവര്‍ അതിലും പ്രാകൃതമായ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നതിനെക്കുറിച്ച് മൗനം പാലിക്കുന്നു. കേരളത്തിലെ കുറ്റകൃത്യങ്ങളെ ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് ന്യായീകരിക്കുന്നവര്‍ക്ക് ഇപ്പോള്‍ അതിന് കഴിയുന്നില്ല. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതാണ് ഇപ്പോള്‍ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നു പറയേണ്ടിവരും. 22 കോടിയാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഇത്രയും വരില്ലെങ്കിലും മറ്റ് വലിയ സംസ്ഥാനങ്ങളിലെ ജനസംഖ്യയും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. കേരളത്തിലേത് മൂന്നരകോടി മാത്രം. ജനസംഖ്യയുടെ വലിപ്പവും കുറ്റകൃത്യങ്ങളുടെ അനുപാതവും നോക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണെന്ന് സമ്മതിക്കേണ്ടിവരും. കഴിഞ്ഞവര്‍ഷത്തെ ഡിസംബര്‍ ഒഴികെയുള്ള പതിനൊന്ന് മാസത്തെ കുറ്റകൃത്യങ്ങളുടെ കണക്കുതന്നെ ഇത് ശരിവയ്‌ക്കുന്നു. കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുകയാണെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.

സാക്ഷരതയും പ്രബുദ്ധതയുമൊക്കെ ഏറിനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് ഗൗരവമായ ആലോചനയര്‍ഹിക്കുന്ന വിഷയമാണ്. വിദ്യാസമ്പന്നരുടെ നാടായിരുന്നിട്ടും ആളുകള്‍ എന്തുകൊണ്ടാണ് അപരിഷ്‌കൃതരെപ്പോലെ പെരുമാറുന്നത്? ഇതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പോലീസ് തന്നെയാണ്. സംസ്ഥാനത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളും പോലീസിന് തടയാവുന്നതാണ്. പല കേസുകളിലും പരാതിയില്‍ വേണ്ടവിധം അന്വേഷണം നടക്കാതിരുന്നതാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്ന് കാണാനാവും. കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. പോലീസിനെ ക്രിമിനല്‍വല്‍ക്കരിക്കുന്നതില്‍ ഇടതുമുന്നണി ഭരണത്തിന് വലിയ പങ്കുണ്ട്. ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്യുന്നു. പോലീസില്‍നിന്ന് ഇങ്ങനെ വഴിവിട്ട സഹായം ലഭിക്കണമെന്നുള്ളതിനാല്‍ പോലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. പോലീസുകാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഒറ്റപ്പെട്ടവയാണെന്ന് ന്യായീകരിക്കുകയാണ്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പോലീസുകാര്‍ ശിക്ഷിക്കപ്പെടുന്നില്ല. പേരിന് ചില നടപടികളെടുക്കുമെങ്കിലും തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്കുണ്ട്. ഈ സാഹചര്യം കുറ്റകൃത്യങ്ങള്‍ പെരുകാനുള്ള പ്രധാന കാരണമാണ്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയന്‍. പോലീസിനെ സ്വന്തം ആവശ്യത്തിന് തന്നിഷ്ടപ്രകാരം ഉപയോഗിക്കണമെന്നുള്ളതുകൊണ്ടു മാത്രമാണ് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്നത്. പോലീസിന്റെ ഭരണം പാര്‍ട്ടിക്കാരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം മാറിയാലല്ലാതെ കുറ്റകൃത്യനിരക്കില്‍ മാറ്റം വരില്ല.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍criminalviolence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.