Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീര്‍ ടൂറിസം ഹോട്ട്‌സ്‌പോട്ട്: ഭീകരരെ അസ്വസ്ഥരാക്കുന്നത് കശ്മീരിന്റെ വികസനമെന്ന് അമിത് ഷാ

2022ല്‍ 22 ലക്ഷം വിനോദസഞ്ചാരികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ടൂറിസ്റ്റുകളുടെ ഹോട്ട്‌സ്‌പോട്ടായി നാട് മാറിയിരിക്കുന്നുവെന്ന് 'ഇയര്‍ എന്‍ഡ് റിവ്യൂ 2022' ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങളുടെ എണ്ണം 2018ലെ 417ല്‍ നിന്ന് 2021ല്‍ 229 ആയി കുറഞ്ഞു. 2018ല്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 91 ആയിരുന്നത് 2021ല്‍ 42 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2023, 10:52 pm IST
inIndia

ന്യൂദല്‍ഹി: വിനോദസഞ്ചാരത്തിലും വികസനത്തിലും ജമ്മു കശ്മീരിന്റെ സമാനതകളില്ലാത്ത കുതിപ്പാണ് തകര്‍ന്നുതരിപ്പണമായ ഭീകരവാദകേന്ദ്രങ്ങളെ വിറളി പിടിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരതയില്‍ നിന്ന് ജമ്മു കശ്മീര്‍ മോചിതമാവുകയാണ്. രജൗരിയിലടക്കം ഒടുവില്‍ നടന്നത് അവസാനത്തിനു മുമ്പുള്ള ആളിക്കത്തലാണെന്ന് കശ്മീര്‍ വികസനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.

2022ല്‍ 22 ലക്ഷം വിനോദസഞ്ചാരികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ടൂറിസ്റ്റുകളുടെ ഹോട്ട്‌സ്‌പോട്ടായി നാട് മാറിയിരിക്കുന്നുവെന്ന് ‘ഇയര്‍ എന്‍ഡ് റിവ്യൂ 2022’ ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങളുടെ എണ്ണം 2018ലെ 417ല്‍ നിന്ന് 2021ല്‍ 229 ആയി കുറഞ്ഞു. 2018ല്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 91 ആയിരുന്നത് 2021ല്‍ 42 ആയി. നേരത്തെ പ്രതിവര്‍ഷം പരമാവധി ആറ് ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം 22 ലക്ഷമാണ് കണക്ക്. ഇത് ആയിരക്കണക്കിന്  

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കി. കല്ലേറിന്റെ സംസ്‌കാരം ജമ്മുകശ്മീരില്‍ പൂര്‍ണമായും അവസാനിച്ചു. 42,000 സാധാരണക്കാരാണ് മുന്‍കാലങ്ങളില്‍ ഭീകരതയ്‌ക്ക് ഇരകളായത്. അന്നൊന്നും കേന്ദ്രം ഭരിച്ചിരുന്നവര്‍ അനങ്ങിയിട്ടില്ല, എന്നാല്‍ ഇപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. തീവ്രവാദകേസുകളില്‍ 54 ശതമാനവും സൈനികരുടെ ജീവഹാനിയില്‍ 84 ശതമാനവും തീവ്രവാദി റിക്രൂട്ട്‌മെന്റില്‍ 22 ശതമാനവും കുറവുണ്ടായി.  

പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴില്‍, ജലവൈദ്യുതമേഖലയില്‍ മാത്രം 80,000 കോടി രൂപ ചെലവില്‍ 63 പദ്ധതികള്‍ പൂര്‍ത്തിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2022 ഒക്ടോബര്‍ അഞ്ചിന് ശ്രീനഗറില്‍ 2,000 കോടി രൂപയുടെ 240 വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. മൂന്ന് കുടുംബങ്ങള്‍ക്കും 87 എംഎല്‍എമാര്‍ക്കും 6 എംപിമാര്‍ക്കും വീതം വച്ചിരുന്ന കശ്മീരിന്റെ ജനാധിപത്യസംവിധാനത്തിന് ഗ്രാമമുഖ്യന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇപ്പോള്‍ അവകാശികളാണ്. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലേക്ക് വരെ അധികാരമെത്തി. നേരത്തെ, 370-ാം വകുപ്പ് കാരണം, ഗുജ്ജര്‍-ബക്കര്‍വാള്‍, പഹാരികള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലികള്‍ എന്നിവയില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലായിരുന്നു. ഇപ്പോള്‍ അത്തരം വിവേചനങ്ങള്‍ ഇല്ലാതായി. 70 വര്‍ഷത്തിനിടയില്‍ ജമ്മു കശ്മീരിലേക്ക് 15,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് വന്നിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് 56,000 കോടി രൂപയുടേതായി ഉയര്‍ന്നു.  

സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് ഭീകരവാദികളെ ഇല്ലാതാക്കാനുള്ള പ്രയത്‌നത്തിലാണ്. മുന്‍പെങ്ങുമില്ലാത്ത വിധം ഗ്രാമീണരും അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. തെരുവുകള്‍ അക്രമങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനും നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിനുമായി സുരക്ഷാ ഏജന്‍സികളും ജമ്മു കശ്മീര്‍ ഭരണകൂടവും നടത്തുന്ന ശ്രമങ്ങളെ അമിത് ഷാ അഭിനന്ദിച്ചു.

Tags: ജമ്മു കശ്മീര്‍terroristsഅമിത് ഷാdevelopmentടൂറിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.