Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചില്‍ നാല് ജഡ്ജിമാരും നോട്ട് നിരോധനം ശരിവെച്ചപ്പോഴും ഭിന്നവിധി പറഞ്ഞ ജഡ്ജിക്ക് പ്രാധാന്യം നല്‍കി കോണ്‍ഗ്രസ്-ഇടത്-എന്‍ജിഒ സംഘങ്ങള്‍

ഇടത്-ലിബറല്‍ -ജിഹാദി- കോണ്‍ഗ്രസ് മാധ്യമങ്ങള്‍ ഭിന്ന വിധി പുറപ്പെടുവിച്ച ബി.വി. നാഗരത്നയുടെ വാക്കുകളാണ് കൊട്ടിഘോഷിക്കുന്നത്. അഞ്ചില്‍ നാല് പേര്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചതോടെ അതാണ് ഈ കേസിലെ വിധി. ഭിന്ന വിധിയ്‌ക്ക് പ്രസക്തിയില്ലെന്നിരിക്കെ, രാഷ്‌ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചാരണമാണ് ഈ മോദിവിരുദ്ധ സംഘം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2023, 08:43 pm IST
in India

ന്യൂദല്‍ഹി: ഇപ്പോള്‍ ഇടത്-കോണ്‍ഗ്രസ്-എന്‍ജിഒ മാധ്യമങ്ങള്‍ ഒരു പ്രത്യേക അജണ്ട നടപ്പാക്കാനുള്ള തിരക്കിലാണ്. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലെ അ‍ഞ്ചില്‍ നാല് ജഡ്ജിമാരും നോട്ട്  നിരോധനം ശരിവെച്ചപ്പോള്‍ ഭിന്നവിധി പുറപ്പെടുവിച്ച ഒരു ജഡ്ജിയുടെ വാചകങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുന്നതില്‍ വ്യാപൃതരാണ് എല്ലാവരും.  

അഞ്ചംഗ ഭരണഘടനാബെഞ്ചിലെ പ്രധാന ജഡ്ജി എസ്.എ. നസീര്‍ ആണ്. അദ്ദേഹമാണ് നോട്ട് നിരോധനം പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരമാണെന്നും റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചന നടത്തിയാണ് നിരോധനം നടപ്പാക്കിയതെന്നും വിധിച്ചത്. ഇതോടെ നോട്ട് നിരോധനം തെറ്റായിരുന്നു എന്ന് സുപ്രീംകോടതിയെക്കൊണ്ട് പറയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാവും മികച്ച അഭിഭാഷകനുമായ പി.ചിദംബരം ഉള്‍പ്പെടെയുള്ള ഒരു പിടി മോദി വിരുദ്ധ അഭിഭാഷകരുടെ വാദമുഖങ്ങളാണ് പൊളിഞ്ഞത്.  

നസീറിനൊപ്പം ബി.വി. ഗവായ്, എ.എസ്. ബൊപ്പണ്ണ,വി. രാമസുബ്രഹ്മണ്യന്‍, എന്നിവര്‍ നോട്ട് നിരോധനം ശരിയായിരുന്നു എന്ന വാദത്തെ പിന്തുണച്ചു. നോട്ട് നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂന്ന് കാരണങ്ങളുണ്ടായിരുന്നു. വ്യാജനോട്ട് തടയല്‍, കള്ളപ്പണം തടയല്‍, തീവ്രവാദത്തിനുള്ള ധനസഹായം ഇല്ലാതാക്കള്‍, നികുതിവെട്ടിപ്പ് തടയല്‍ എന്നീ  കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ശരിയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.  

എന്നാല്‍ ഇടത്-ലിബറല്‍ -ജിഹാദി- കോണ്‍ഗ്രസ് മാധ്യമങ്ങള്‍ ഭിന്ന വിധി പുറപ്പെടുവിച്ച ബി.വി. നാഗരത്നയുടെ വാക്കുകളാണ് കൊട്ടിഘോഷിക്കുന്നത്. അഞ്ചില്‍ നാല് പേര്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചതോടെ അതാണ് ഈ കേസിലെ വിധി. ഭിന്ന വിധിയ്‌ക്ക് പ്രസക്തിയില്ലെന്നിരിക്കെ, രാഷ്‌ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാമാധ്യമങ്ങളിലൂടെയും ഇടത്-ലിബറല്‍ -ജിഹാദി- കോണ്‍ഗ്രസ് മാധ്യമങ്ങള്‍ അഴിച്ചുവിടുന്നത്.  

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയാണ് കേന്ദ്രം നോട്ട് നിരോധിക്കാനുള്ള തീരുമാനം എടുത്തതെന്നും റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 26(2) വകുപ്പ് പ്രകാരം ഒരു ഡിനോമിനേഷനിലുള്ള മുഴുവന്‍ നോട്ടുകളും നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞിട്ടുണ്ട്. 

പണ്ട് ഇതുപോലെ ശബരിമലയുടെ കാര്യത്തിലും ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഒരേയൊരു ജഡ്ജി അയ്യപ്പന്‍ എന്ന ദൈവത്തിന്റെ സവിശേഷ സ്വഭാവത്തെപ്പറ്റിയും സ്ത്രീകളുടെ ശബരിമല പ്രവേശനം തെറ്റാണെന്നും വിധിച്ചിരുന്നു. എന്നാല്‍ അന്ന് ഭിന്നവിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ അന്ന് ഇതേ മാധ്യമങ്ങള്‍ തമസ്കരിക്കുകയും മറ്റ് നാലംഗ ജഡ്ജിമാരെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തവരാണ്. അപ്പോള്‍ പിന്നില്‍ രാഷ്‌ട്രീയം തന്നെ എന്ന് വ്യക്തം. 

Tags: വി. രാമസുബ്രഹ്മണ്യന്‍,സുപ്രീംകോടതിസാമ്പത്തിക തട്ടിപ്പ്മാധ്യമ പ്രവര്‍ത്തകര്‍കള്ളപ്പണംനോട്ട് നിരോധനംനോട്ട് നിരോധനക്കാലബി.വി. ഗവായ്,എ.എസ്. ബൊപ്പണ്ണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.