Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഡോ. പി ജി വര്‍ഗ്ഗീസ് ഒരുക്കുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പ്രേക്ഷകരിലേക്ക്

ഹാര്‍വെസ്‌റ്, പവര്‍ വിഷന്‍, ജീവന്‍ എന്നീ ചാനലുകളും ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. വലിയ പ്രതികരണമാണ് ഹൃദയസ്പര്‍ശിയായ ഈ കഥയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോ. പി ജി വര്‍ഗ്ഗീസ് നേതൃത്വം നല്‍കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇവാന്‍ജെലിക്കല്‍ ടീം (IET) ന്റെ തന്നെ മറ്റൊരു ശാഖയായ ഫെയ്ത് ടുഡേ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2022, 08:22 pm IST
in Entertainment

കൊച്ചി: 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹബന്ധം വേര്‍പിരിഞ്ഞു പോയ ഒരു ഭാര്യയും, ഭര്‍ത്താവും വീണ്ടും ഒരുമിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ ആശ്ച്ചര്യം തോന്നാമെങ്കിലും സംഭവം സത്യമാണ്. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പറയുന്നത് ആ കഥയാണ്. കാഞ്ഞിരപ്പള്ളിക്കാരന്‍ ടോമിയുടെയും, ഭാര്യ ബിന്ദുവിന്റേയും യഥാര്‍ത്ഥ ജീവിത കഥ. ചിത്രം ഇപ്പൊള്‍ യൂ ട്യൂബില്‍ ഫെയ്ത് ടുഡേ എന്ന ചാനലില്‍ ലഭ്യമാണ്.

ഹാര്‍വെസ്‌റ്, പവര്‍ വിഷന്‍, ജീവന്‍ എന്നീ ചാനലുകളും ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. വലിയ പ്രതികരണമാണ് ഹൃദയസ്പര്‍ശിയായ ഈ കഥയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോ. പി ജി വര്‍ഗ്ഗീസ് നേതൃത്വം നല്‍കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇവാന്‍ജെലിക്കല്‍ ടീം (കഋഠ) ന്റെ തന്നെ മറ്റൊരു ശാഖയായ ഫെയ്ത് ടുഡേ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു സമൂഹത്തിലേക്ക് ആശയങ്ങള്‍ എത്തിക്കുന്ന രീതികളും മാറണമെന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും, കഋഠ യുടെ സ്ഥാപകനുമായ ഡോ. പി ജി വര്‍ഗ്ഗീസിനു നിര്ബന്ധമുണ്ടായിരുന്നു.

അത്തരമൊരു ആശയത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു ചിത്രം പിറന്നത്. മുന്‍പും ദൃശ്യമാധ്യമ രംഗത്ത് പല സംഭാവനകളും നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ ക്യാന്‍വാസില്‍ ബൃഹത്തായ ഒരു പ്രോജക്ടിന് കഋഠ മുന്‍കൈയെടുക്കുന്നത്. ഇന്ന് നിസ്സാരകാര്യങ്ങളില്‍ പോലും ദമ്പതികള്‍ വിവാഹ മോചിതരാകുന്നു. ഇവിടെ ദാമ്പത്യത്തിന്റെ പവിത്രത നഷ്ടപ്പെടുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെ ഒരു കഥയ്‌ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പി. ജി. വര്‍ഗീസ് പറഞ്ഞു. കാരണം, ഇത് ജീവിതമാണ്.. യഥാര്‍ത്ഥ അനുഭവമാണ്… സത്യമായ കാര്യങ്ങളാണ്…. ആ അനുഭവം തീര്‍ച്ചയായും ചിലരെ എങ്കിലും സ്പര്‍ശിക്കും. എന്തെങ്കിലും തരത്തിലുള്ള ലാഭേച്ഛയോടെ നിര്‍മ്മിച്ച ചിത്രമല്ല ഇത്.

പരമാവധി ആളുകളിലേക്ക് ചിത്രം എത്തുക, പരമാവധി പേര്‍ കാണുക എന്നത് മാത്രമാണ് ലക്ഷ്യം. അതിനായി ഏറ്റവും നല്ല ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെയാണ് ബെറ്റര്‍ ഹാഫ് ഒരുക്കിയിരിക്കുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം തികച്ചും സൗജന്യമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക. നിര്‍മാണത്തിലെ ക്വാളിറ്റിയും, ആത്മാര്‍ത്ഥതയും പറയുന്ന കഥയ്‌ക്കും വേണമായിരുന്നു. അത്തരമൊരു ചിന്തയുമായി നടക്കുന്ന നാളുകളിലാണ് യാദൃശ്ചികമായി ഒരു ഭാര്യയെയും, ഭര്‍ത്താവിനെയും കണ്ടു മുട്ടുന്നത്.

ടോമിയും, ബിന്ദുവും.. അവരുടെ ജീവിതം എന്നെ സ്പര്‍ശിച്ചു. തീര്‍ച്ചയായും അവരുടെ കഥ പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് എനിക്ക് തോന്നി. കാരണം വല്ലാത്തൊരു ഇന്‍സ്പിറേഷന്‍ സ്വഭാവം അതിനുണ്ട്. കാലങ്ങളായുള്ള തന്റെ ആഗ്രഹം പോലെ ആ ക്വാളിറ്റി ഫിലിമിനുള്ള സബ്ജക്റ്റ് ആണ് ടോമിയുടെയും, ബിന്ദുവിന്റേയും ജീവിതമെന്ന് തോന്നി. പി. ജി. വര്‍ഗ്ഗീസ് പറഞ്ഞു. ഈ ചിത്രം ആയിരക്കണക്കിന്.. പതിനായിരക്കണക്കിന്.. അല്ല, ലക്ഷക്കണക്കിന് ആളുകളില്‍ മാറ്റം വരുത്തട്ടെ എന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെന്നു അദ്ദേഹം വ്യക്തമാക്കി.  

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനും ആഡ് ഫിലിം മേക്കറുമായ സൂരജ് ടോം നേതൃത്വം നല്‍കുന്ന സ്‌റ്റെപ് 2 ഫിലിംസ് ആണ് ഫെയ്ത് ടുഡേയ്‌ക്ക് വേണ്ടി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അതേ ഭാവ തീവ്രതയോടെയാണ് സൂരജ് ടോമും, സംഘവും ഈ ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഫെയ്ത് ടുഡേ ഒരു ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ആണെങ്കിലും ഒരിക്കലും ഒരു തനി ക്രിസ്തീയ ചിത്രമായല്ല, ബെറ്റര്‍ ഹാഫ് ഒരുക്കിയിരിക്കുന്നത്. മറിച്ച് എല്ലാത്തരം ആളുകളിലേക്കും ഒരുപോലെ സംവദിക്കുന്ന തരത്തില്‍ ഉള്ള ഒരു സമീപനമാണ് ഇതിന് വേണ്ടി അവര്‍ സ്വീകരിച്ചിരിക്കുന്നത്.

സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന പരസ്യചിത്രങ്ങളുടെയും, സിനിമകളുടെയും ഇടയില്‍ സമൂഹത്തിലേക്ക് വെളിച്ചം പകരാന്‍ കഴിയുന്ന ഇത്തരമൊരു സന്ദേശം ഒരു ചിത്രമായി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ സൂരജ് ടോം പറഞ്ഞു. ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ ബെറ്റര്‍ ഹാഫ് എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.  

പാവ, വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്റേതാണ് തിരക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ, പാസ്സ് ബോസ്സ് (തമിഴ്) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്റേതാണ് ബെറ്റര്‍ ഹാഫിന്റെ പശ്ചാത്തല സംഗീതം. ഗാനരചന, സംഗീതം റോണാ കോട്ടൂര്‍, പാടിയത് അഭിജിത് കൊല്ലം  

പാ.വ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്‍. ഒരു ഞായറാഴ്ച, ഭീമന്റെ വഴി, ഹൃദയം, ഭാരത സര്‍ക്കസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ സിനിമയിലെത്തിയ കോട്ടയം രമേശന്‍, ഡോ. റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കള്‍.

Tags: malayalam cinemamovieyoutube
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Mollywood

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

പുതിയ വാര്‍ത്തകള്‍

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.