Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അതിര്‍ത്തിയില്‍ ചൈന സംഘര്‍ഷം സൃഷ്ടിക്കുമ്പോള്‍

മുള്ളുകമ്പി ചുറ്റിയ വടികളും കല്ലും ആണി തറച്ച കമ്പികളും പാറക്കല്ലുകളുമായാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയത്. ചൈനയുടെ ചതി മുന്‍കൂട്ടി കണ്ട ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്ക് അതേ നാണയത്തില്‍ തന്നെ തയ്യാറെടുത്തിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ജാട്ട് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജമ്മു കശ്മീര്‍ റൈഫിള്‍സ് എന്നീ മൂന്ന് സൈനിക യൂണിറ്റുകളെയും ഇന്ത്യ അണിനിരത്തിയിരുന്നു. നിയന്ത്രണരേഖ മറികടന്നുകൊണ്ട് സംഘര്‍ഷത്തിന് ചൈനിസ് പട്ടാളം തിരികൊളുത്തിയതോടെ ഇന്ത്യ പ്രത്യാക്രമണം തുടങ്ങി. ഇന്ത്യയുടെ ആക്രമണത്തില്‍ പതറിയ ചൈനിസ് സൈനികര്‍ പിന്തിരിഞ്ഞോടി. പിന്നീട് ഇരു രാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍മാര്‍ ഫഌഗ് മീറ്റിംഗ് കൂടി സൈന്യത്തെ പിന്‍വലിച്ചു. ഏറ്റുമുട്ടലില്‍ ആറു ഇന്ത്യന്‍ സൈനികര്‍ക്ക് നിസാര പരുക്കേറ്റു. മറുവശത്ത് എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടന്നോ എത്ര പേര്‍ക്ക് പരുക്കേറ്റന്നോ ചൈന പുറത്തുവിട്ടിട്ടില്ല. നാണക്കേട് കൊണ്ട് അവര്‍ പുറത്തുവിടുകയും ഇല്ല. ഗാല്‍വനില്‍ 40 ലധികം ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്നാണ് അമേരിക്കയും റഷ്യയും അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 28, 2022, 05:08 am IST
inMain Article

ദീപു ആര്‍.ജി. നായര്‍

ലോകത്തെ പ്രബല സൈനിക സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. 2020ലെ ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഗൗരവകരമായ സംഘട്ടനമാണ് ഇപ്പോഴത്തേത്. അന്ന് ഇന്ത്യയ്‌ക്ക് സ്ഥിരം സൈനിക സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശമായിരുന്നില്ല ഗാല്‍വന്‍. പക്ഷേ ഇപ്പോള്‍ ചൈനീസ് പ്രകോപനം ഉണ്ടായിരിക്കുന്ന തവാങ് അങ്ങനെയല്ല. ഇന്ത്യയ്‌ക്ക് വ്യക്തമായ സൈനിക മേല്‍ക്കോയ്‌മയുള്ള മേഖലയാണിത്. ഇവിടെ ഇന്ത്യന്‍ സൈനികര്‍ സ്ഥാപിച്ചിരുന്ന യാങ്‌സേ പോസ്റ്റ് പിടിച്ചെടുക്കുകയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ ലക്ഷ്യം. ദൗത്യ നിര്‍വഹണത്തിനായി ചൈന മുന്നൂറോളം പട്ടാളത്തെയും  നിയോഗിച്ചു. ഇത്രയും വലിയ മുന്നൊരുക്കങ്ങള്‍ ബെയ്ജിങ്ങിന്റെ അറിവോടെയല്ലാതെ നടക്കില്ല എന്നതാണ് യാഥാര്‍ഥ്യം.

തവാങില്‍ സംഭവിച്ചത്

1996ല്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ അനുസരിച്ച് അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട് മുള്ളുകമ്പി ചുറ്റിയ വടികളും കല്ലും ആണി തറച്ച കമ്പികളും പാറകല്ലുകളുമായാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയത്. ചൈനയുടെ ചതി മുന്‍കൂട്ടി കണ്ട ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്ക്  അതേ നാണയത്തില്‍ തന്നെ തയ്യാറെടുത്തിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ജാട്ട് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജമ്മു കശ്മീര്‍ റൈഫിള്‍സ് എന്നീ മൂന്ന് സൈനിക യൂണിറ്റുകളെയും ഇന്ത്യ അണിനിരത്തിയിരുന്നു. നിയന്ത്രണരേഖ മറികടന്നുകൊണ്ട് സംഘര്‍ഷത്തിന് ചൈനിസ് പട്ടാളം തിരികൊളുത്തിയതോടെ ഇന്ത്യ പ്രത്യാക്രമണം തുടങ്ങി. ഇന്ത്യയുടെ ആക്രമണത്തില്‍ പതറിയ ചൈനിസ് സൈനികര്‍ പിന്തിരിഞ്ഞോടി. പിന്നീട് ഇരു രാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍മാര്‍ ഫഌഗ് മീറ്റിംഗ് കൂടി സൈന്യത്തെ പിന്‍വലിച്ചു. ഏറ്റുമുട്ടലില്‍ ആറു ഇന്ത്യന്‍ സൈനികര്‍ക്ക് നിസാര പരുക്കേറ്റു. മറുവശത്ത് എത്ര ചൈനീസ് സൈനികര്‍ കൊല്ലപെട്ടന്നോ എത്ര പേര്‍ക്ക് പരുക്കേറ്റന്നോ ചൈന പുറത്തുവിട്ടിട്ടില്ല. നാണക്കേട് കൊണ്ട് അവര്‍ പുറത്തുവിടുകയും ഇല്ല. ഗാല്‍വനില്‍ 40 ലധികം ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്നാണ് അമേരിക്കയും റഷ്യയും അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ ചൈനയുടെ കണക്കില്‍ മരിച്ചത് 4 പേര്‍ മാത്രം. അതും സംഘര്‍ഷം ഉണ്ടായി ആറ് മാസത്തിന് ശേഷം.

തവാങ്ങിന്റെ പ്രാധാന്യം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ഉരുക്ക് കോട്ടയാണ് തവാങ്. 17000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഭൂമിശാസ്ത്രപരമായി, ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നു. ഉയര്‍ന്ന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സേനക്ക് ചൈന നടത്തുന്ന നീക്കങ്ങള്‍ എല്ലാം, വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയും.

പടിഞ്ഞാറ് ഭൂട്ടാനും വടക്ക് ടിബറ്റുമാണ് അതിര്‍ത്തി. താവാങ് പിടിച്ചെടുത്താല്‍ ചൈനക്ക് ഭൂട്ടാനെ വളയാനാകും. ഇത് ഇന്ത്യക്ക് ഭീഷണിയാണ്. ഭൂട്ടാന് സുരക്ഷ ഒരുക്കുന്നതകാട്ടെ ഇന്ത്യയും. തവാങ് ചൈനീസ് നിയന്ത്രണത്തിലായാല്‍ ഇന്ത്യയുടെ മെയിന്‍ ലാന്‍ഡുമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സിലിഗുഡി ഇടനാഴി പിടിച്ചെടുക്കാന്‍ ചൈനക്ക് ആകും. 1962 ലെ യുദ്ധത്തില്‍ തവാങ് ചൈന പിടിച്ചെടുത്തിരുന്നുവെങ്കിലും പിന്നിട് പിന്മാറി.  യുദ്ധത്തില്‍ ഒരു പ്രദേശം പിടിച്ചെടുത്താല്‍, അത് സംരക്ഷിച്ച് നിര്‍ത്തുക എന്നത് പ്രധാനമാണ്. അന്ന് ഏറെനാള്‍ ഈ പ്രദേശം കൈക്കലാക്കി വയ്‌ക്കാനുള്ള ശക്തി ചൈനക്കില്ലായിരുന്നു. മാത്രവുമല്ല തിരിച്ചടിക്ക് ഇന്ത്യ തയ്യാറാടുക്കുന്ന വിവരവും തിരിച്ചറിഞ്ഞായിരുന്നു പിന്മാറ്റം. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുന്ന പ്രദേശം തെക്കന്‍ ടിബറ്റിന്റെ ഭാഗമെന്നാണ് ചൈനയുടെ അവകാശവാദം. ഇവിടുത്തെ അതിര്‍ത്തിയായ മക്‌മോഹന്‍ ലൈന്‍ ചൈന അംഗീകരിക്കുന്നില്ല. 1914ലെ ഷിംല സമ്മേളനത്തില്‍ ബ്രിട്ടന്റെയും ടിബറ്റിന്റെ പ്രതിനിധികള്‍ അംഗീകരിച്ചതാണ് ഈ രേഖ. മറ്റൊരു കാര്യം ചരിത്രപരമായി ഇന്ത്യയ്‌ക്ക് ചൈനയുമായി അതിര്‍ത്തി ഇല്ല എന്നതാണ്. 1950ല്‍ ടിബറ്റില്‍ ചൈന അധിനിവേശം നടത്തിയതോടെ ആയിരുന്നു ഇതിനു മാറ്റം വന്നത്.

ചൈനീസ് പ്രകോപനത്തിന് പിന്നിലെ കാരണങ്ങള്‍

ഷി ജിന്‍പിങ് മൂന്നാതവണയും ചൈനയുടെ പ്രസിഡന്റയാതിന് പിന്നാലെ രാജ്യത്ത് കൊവിഡ് നിയനന്ത്രണങ്ങള്‍ ശക്തമാക്കി. ഇത് രാജ്യത്ത് വലിയ പ്രതിഷേധത്തിനും ഷിയുടെ രാജി ആവശ്യപ്പെടുന്നതിലേക്കു വരെ എത്തിച്ചു. അശാസ്ത്രിയമായ ലോക്ക്ഡൗണുകളെ തുടര്‍ന്ന് ചൈനീസ് സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ്. വിലക്കയറ്റവും തൊഴിലില്ലായ്‌മയും രാജ്യത്ത് വര്‍ദ്ധിച്ചു. ജനരോഷം അന്താരാഷ്‌ട്ര തലത്തില്‍ വലിയ ചര്‍ച്ചയുമായി. ഇതില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നു.

രണ്ടാമത്തേത്, ആഗോളതലത്തില്‍ ഇന്ത്യയ്‌ക്ക് കിട്ടുന്ന സ്വീകാര്യതയും സ്വാധീനവും ചൈനയെ അസ്വസ്ഥരാക്കുന്നു. ഏഷ്യയുടെ നേതൃത്വം ഇന്ത്യയുടെ കൈകളില്‍ എത്തുന്നതും  പ്രകോപനത്തിന് കാരണമാണ്. ചൈനയുടെ  വര്‍ദ്ധിച്ചുവരുന്ന ആക്രമണോത്സുകതയെ ചെറുക്കാന്‍ രൂപികരിച്ച ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ അടങ്ങുന്ന ക്വാഡ് സഖ്യത്തെ ചൈന ഭയപ്പെടുന്നു. ഉത്തരാഖണ്ഡില്‍ ഇന്ത്യയും അമേരിക്കയും നടത്തിയ യുദ്ധ് അഭ്യാസ് എന്ന സൈനിക അഭ്യാസവും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

മൂന്നാമത്തേത് അടിസ്ഥാന സൗകര്യ വികസനം. 1962ലെ ചൈനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇന്ത്യ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അടിസ്ഥാന സൗകര്യവികസനത്തിലെ അപര്യാപ്തതയായിരുന്നു. 1980 കളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കത്തിനാവശ്യമായ എല്ലാ സജീകരണങ്ങള്‍ക്കും തുടക്കം കുറിച്ചു. യുദ്ധം ഉണ്ടായാല്‍ അതിവേഗം സൈനികരെ എത്തിക്കാനുള്ള റോഡ്, പാലം തുടങ്ങി റെയില്‍വേ സംവിധാനം വരെ ചൈനയ്‌ക്കുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ല.

2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് മെല്ലപോക്കിന് മാറ്റം വന്നത്. ചൈനീസ് അതിര്‍ത്തിയില്‍  ആവശ്യമായ റോഡ്, റെയില്‍, പാലങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എയര്‍സ്ട്രിപ്പുകള്‍, ടണലുകള്‍ തുടങ്ങി സൈന്യത്തിന് വേണ്ട സകല സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിന് വേഗം കൂട്ടി. ഇതില്‍ വലിയൊരു പങ്കും പൂര്‍ത്തിയായി കഴിഞ്ഞു. മക്‌മോഹന്‍ ലൈനിന് സമീപം 2000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. 44000 കോടിയാണ് പദ്ധതി ചെലവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 2089കീമീ  റോഡ് നിര്‍മ്മിച്ചു. 13000 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന സെല പാസ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഏതു കാലാവസ്ഥയിലും ഇന്ത്യക്ക് സൈനിക നീക്കം സുഗമമാകും.

ഇന്ത്യ ചൈന അതിര്‍ത്തി

3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. ഇതിനെ പ്രധാനമായും മൂന്ന് മേഖലയായി തിരിക്കാം. പടിഞ്ഞാറന്‍ മേഖല, മധ്യമേഖല, കിഴക്കന്‍ മേഖല. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ  സംസ്ഥാനങ്ങളും ചൈനയുമായി അതിര്‍ത്തി പങ്കിടുന്നു. 2150 കിലോമീറ്ററാണ് പടിഞ്ഞാറന്‍ മേഖലയുടെ ദൈര്‍ഘ്യം. ചൈന അന്യായമായി കൈവശം വച്ചിരിക്കുന്ന അക്സായി ചിന്‍ സ്ഥിതിചെയുന്നത് ഇവിടെയാണ്. 1962ലെ യുദ്ധത്തിലാണ് ഈ പ്രദേശം ചൈന കൈക്കലാക്കിയത്. മധ്യമേഖലയുടെ ദൈര്‍ഘ്യം 625 കിലോമീറ്റര്‍ ആണ്. ഹിമാചല്‍പ്രദേശും  ഉത്തരാഖണ്ഡുമാണ് ഇവിടുത്തെ അതിര്‍ത്തി സംസ്ഥാനങ്ങള്‍. 1140 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കിഴക്കന്‍ മേഖലയിലാണ് അരുണാചല്‍ പ്രദേശും സിക്കീമും ഉള്‍പ്പെടുന്നത്. ഇപ്പോള്‍ സംഘര്‍ഷം ഉണ്ടായിരിക്കുന്നതും ഇവിടെയാണ്.

അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിരവധി കരാറുകള്‍ നിലവിലുള്ളപ്പോഴും  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ചൈനക്ക് താല്പര്യം ഇല്ല. അതിര്‍ത്തി തര്‍ക്കം ഇങ്ങനെ നിലനിര്‍ത്തി പോകാനാണ് അവര്‍ക്കിഷ്ടം. ഈ സാഹചര്യത്തില്‍ ചൈനീസ് വ്യാളിയുടെ പ്രകോപനത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ സാദാ സജ്ജമായിരിക്കണം.

Tags: indiaകേന്ദ്ര സര്‍ക്കാര്‍chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.