ന്യൂദല്‍ഹി : ചൈനയിലെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും. ജനങ്ങള്‍ കര്‍ശ്ശന ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022ലെ അവസാന മന് കീ ബാത്ത് ആയിരുന്നു ഇത്.
വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. അതിനാല്‍ മാസ്ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങിയ മുന്കരുതലുകളില് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നമ്മള് ശ്രദ്ധാലുക്കളാണെങ്കില്‍ സുരക്ഷിതരായിരിക്കും, നമ്മുടെ സന്തോഷത്തിന് ഒരു തടസ്സവുണ്ടാകില്ല.
കൂടാതെ 2022ലെ നിരവധി നേട്ടങ്ങളും പ്രധാനമന്ത്രി മന് കീ ബാത്തില്‍ എടുത്ത് പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിച്ചതിനാല്‍ 2022 എന്ന വര്‍ഷവും സവിശേഷമാണ്. ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തി എന്ന ലക്ഷ്യം നേടിയ വര്‍ഷമാണിത്. 220 കോടി വാക്സിന് എന്ന അവിശ്വസനീയ സംഖ്യ മറികടന്ന് റെക്കോര്‍ഡ് കൈവരിച്ചു.
കയറ്റുമതിയില്‍ 400 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ മറികടന്നു. രാജ്യത്തെ ഓരോ പൗരനും ‘സ്വാശ്രയ ഭാരതം’ എന്ന പ്രതിജ്ഞ സ്വീകരിച്ച് ജീവിച്ചു കാണിച്ചു. ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐഎന്‍എസ് വിക്രാന്തിനെ സ്വാഗതം ചെയ്തു. ബഹിരാകാശം, ഡ്രോണ്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഭാരതം വെന്നിക്കൊടി പാറിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മണ്ഡലങ്ങളിലും ഭാരതം ശക്തി തെളിയിച്ച വര്‍ഷമാണ് 2022 എന്ന് അദ്ദേഹം പറഞ്ഞു.
ജി-20 ഗ്രൂപ്പിന്റെ അധ്യക്ഷ പദവി ഈ വര്‍ഷം ഇന്ത്യയ്ക്കും ലഭിച്ചിട്ടുണ്ടെന്ന് ജി-20യെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ തവണയും ഞാന്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. 2023-ല്‍, ജി-20 യുടെ ആവേശം ഒരു പുതിയ ഉയരത്തിലെത്തിക്കുകയും ഈ പരിപാടിയെ ഒരു ബഹുജന പ്രസ്ഥാനമാക്കുകയും വേണം.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 98ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തേയും സ്മരിച്ചു. വിദ്യാഭ്യാസം, വിദേശനയം, അടിസ്ഥാന സൗകര്യം തുടങ്ങി എല്ലാ മേഖലകളിലും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ചു. ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. യേശുക്രിസ്തുവിന്റെ ജീവിതത്തെയും പഠിപ്പിക്കലിനെയും ഓര്‍മ്മിക്കേണ്ട ദിനമാണിത്. എല്ലാവര്ക്കും ക്രിസ്മസ് ആശംസിക്കുന്നു. മന് കി ബാത്തിന്റെ അടുത്ത പതിപ്പ് 2023ല്‍ സംപ്രേഷണം ചെയ്യും. 2023 മികച്ചൊരു വര്‍ഷമാവട്ടെയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഈ വര്‍ഷവും രാജ്യത്തിന് സവിശേഷമായിരിക്കട്ടെ, രാജ്യം പുതിയ ഉയരങ്ങളില്‍ എത്തട്ടെ. എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: