Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി; ക്ഷേത്ര ഉത്സവത്തിന് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കം ചെയ്തു, പിന്നിൽ സിപിഎം സമ്മർദ്ദം

പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടാന്‍ പാടില്ലെന്ന കോടതി വിധിയുടെ പശ്ചാത്തലം ഉയര്‍ത്തിയും സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് കാണിച്ച് സിപിഎം നേതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2022, 03:04 pm IST
in Kasargod
ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ പോലീസ് നീക്കം ചെയ്യുന്നു

ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ പോലീസ് നീക്കം ചെയ്യുന്നു

പാണത്തൂര്‍: പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പാണത്തൂര്‍ ടൗണില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് നീക്കം ചെയ്തു. ഓം ചിഹ്നം പതിച്ച പതാകയും തോരണങ്ങളുമാണ് പോലീസ് നീക്കം ചെയ്തത്.  

സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് രാജപുരം സിഐ കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബലമായി കൊടികള്‍ അഴിച്ചുമാറ്റിയത്.ഇതിനെതിരെ സിപിഎംഅണികളിലും നാട്ടുകാരിലും വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.  

എല്ലാ വര്‍ഷവും വിവിധ കാഴ്ചകമ്മറ്റികളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുമ്പിലുള്ള റോഡില്‍ കൊടികെട്ടാറുണ്ട്. പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടാന്‍ പാടില്ലെന്ന കോടതി വിധിയുടെ പശ്ചാത്തലം ഉയര്‍ത്തിയും സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് കാണിച്ച് സിപിഎം നേതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ക്ഷേത്രത്തിന്റെയും വിവിധ കാഴ്ച കമ്മറ്റിയുടേയും ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ ക്ഷേത്ര ഉത്സവം കഴിയുന്ന ഇന്ന് രാത്രി 12 മണിക്ക് പതാക അഴിച്ചുമാറ്റാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ഉറപ്പ് നല്‍കിയിരുന്നു.  

എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകാത്ത, സിപിഎമ്മുകാര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയും കൊടികള്‍ അഴിച്ച് മാറ്റാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണുണ്ടായത്.  

സ്ഥലത്തെത്തിയ ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍ കുമാറിന് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം പരാതി നല്‍കിയതിനാല്‍ യാതൊരു കാരണവശാലും കൊടികള്‍ വീണ്ടും കെട്ടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ഗാനമേള ഒഴിവാക്കി. വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന കാഴ്ചാ സമര്‍പ്പണ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.  

അതിനിടെ കൊടികള്‍ പോലീസിനെ ഉപയോഗിച്ച് ബലമായി അഴിപ്പിക്കുവാന്‍ ചരട് വലിച്ചത് കാഞ്ഞങ്ങാട്ടെ പ്രമുഖ ഹൈസ്‌കൂളിലെ അദ്ധ്യാപകനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

ജില്ലയിലെ ചില മതമൗലിക തീവ്രവാദികളുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘടനയുടെ മറവില്‍ ഹിന്ദു ആചാരങ്ങളേയും  വിശ്വാസങ്ങളേയും  അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാണത്തൂരില്‍ നടത്തിയ ബീഫ് ഫെസ്റ്റിന് ഇദ്ദേഹം നേതൃത്വം നല്‍കുകയും ഹിന്ദു ദേവന്‍മാരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തത് വ്യാപകമായ ചര്‍ച്ചയ്‌ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്സവ സമയങ്ങളില്‍ ഏതെങ്കിലും രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും  ബുധനാഴ്ച രാത്രിയിലും ഓം ചിഹ്നംപതിച്ച കൊടി   കെട്ടുമ്പോള്‍ ഇദ്ദേഹം അവരെ  ചോദ്യം ചെയ്തതായും  നാട്ടുകാര്‍ പറയുന്നു.  

ക്ഷേത്ര ഉത്സത്തോടനുബന്ധിച്ച് ഉണ്ടായ ഈ പ്രശ്‌നങ്ങള്‍ മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് ക്ഷേത്രത്തിനും വിവിധ കാഴ്‌ച്ച കമ്മറ്റികള്‍ക്കും ഉത്സവത്തെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട ചന്ത കച്ചവടക്കാര്‍ക്കും ഹോട്ടല്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉണ്ടായിട്ടുള്ളത്. വര്‍ഷങ്ങളായി ക്ഷേത്ര വിശ്വാസികള്‍ വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാഴ്ച സമര്‍പ്പണ ഘോഷയാത്ര കാണുന്നതിനായി ആയിരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത്.

ഉത്സവം തടസപ്പെടുത്താന്‍ നീക്കം നടത്തിയ സിപിഎം നേതൃത്വത്തിനെതിരെ അണികളില്‍ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.

Tags: kasargodcpmക്ഷേത്രംfestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.