Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് ജാഗ്രത വീണ്ടെടുക്കുക

രോഗം ശമിക്കുകയും പുതിയ വകഭേദങ്ങളൊന്നും ഉണ്ടാവാതിരിക്കുകയും ചെയ്തതോടെ രാജ്യത്തെ ജനജീവിതം പഴയ രീതിയിലേക്ക് തിരിച്ചുപോയിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ തന്നെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ ജനങ്ങള്‍ നിര്‍ത്തി. മാറിയ സാഹചര്യത്തില്‍ ഇതിന്റെ അപകടം മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 22, 2022, 05:00 am IST
in Editorial

രാജ്യം വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് പ്രവേശിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിക്കഴിഞ്ഞു. ആള്‍ക്കൂട്ടമുള്ളയിടങ്ങളില്‍ അത് അകത്തായാലും പുറത്തായാലും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും, ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാത്തവര്‍, പ്രത്യേകിച്ച് പ്രായമായവരും രോഗമുള്ളവരും അത് എടുക്കണമെന്നതുമാണ് ഇതില്‍ പ്രധാനം. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടോയെന്നു കണ്ടെത്താന്‍ പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് രാജ്യവ്യാപകമായി പരിശോധിക്കാനും നിര്‍ദേശമുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് അവസാനിച്ചിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നടപടികളിലേക്ക് കടന്നിരിക്കുന്നത്. കൊവിഡ് വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ പല പ്രവിശ്യകളിലും രോഗം ശമനമില്ലാതെ തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിവച്ചിരുന്നു. ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനായി ഇത്തരം നിയന്ത്രണങ്ങള്‍ ചൈനീസ് പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. അത് എന്തുതന്നെയായിരുന്നാലും ചൈന അവകാശപ്പെട്ടിരുന്നതുപോലെ കൊവിഡ് നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് വ്യക്തമാവുന്നത്. കൊവിഡിനെതിരെ ചൈന നിര്‍മിച്ച വാക്‌സിന്റെ ഗുണമേന്മയിലും ഫലപ്രാപ്തിയിലും ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചിരുന്നുവല്ലോ.

2019-20 ല്‍ വുഹാനിലെ പരീക്ഷണശാലയില്‍നിന്ന് കൊവിഡ് വൈറസ് പുറത്തുചാടിയ വിവരം ചൈന യഥാസമയം ലോകത്തെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് മാനവരാശി മുഴുവന്‍ അതിന്റെ ദുരിതമനുഭവിക്കേണ്ടിവന്നു. ഇതിനുശേഷം പുറത്തിറക്കിയ വാക്‌സിന്‍ ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ഒരു കൊവിഡ് കേസെങ്കിലും റിപ്പോര്‍ട്ടു ചെയ്യുന്നയിടങ്ങള്‍ ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ പൂര്‍ണമായി അടച്ചിടാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. മഹാമാരിയെ പിടിച്ചുകെട്ടാന്‍ ചൈനയ്‌ക്ക് കഴിഞ്ഞു എന്നു ലോകം തെറ്റിദ്ധരിക്കുകയായിരുന്നു. അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഭക്ഷണവിതരണ ശൃംഖല തടസ്സപ്പെട്ടതും, എല്ലായിടങ്ങളിലും ഈ മഹാമാരി ജനങ്ങളുടെ ജീവിതവും ജീവനും കവര്‍ന്നതും പുറംലോകം അറിഞ്ഞില്ല. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ പ്രതിരോധ കുത്തിവയ്‌പ്പുകളിലൂടെയും  സാമൂഹ്യനിയന്ത്രണങ്ങളിലൂടെയും ആരോഗ്യസംവിധാനങ്ങളിലൂടെയും കൊവിഡ് മഹാമാരിയില്‍നിന്ന് കരകയറിയപ്പോഴും ചൈനയിലെ ജനങ്ങള്‍ ദുരിതത്തില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ഇപ്പോള്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്നവര്‍ പറയുന്നത് അടുത്ത മൂന്നുമാസംകൊണ്ട് ചൈനയിലെ ജനങ്ങളില്‍ 60 ശതമാനം പേര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ്. ഇങ്ങനെ സംഭവിച്ചാല്‍ അത് ലോകത്തെ ഒരിക്കല്‍ക്കൂടി കൊവിഡ് മഹാമാരിയിലാഴ്‌ത്തും. അമേരിക്ക ഇതിനോടകം തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.  

ചൈനയില്‍ കൊവിഡ് ശമനമില്ലാതെ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക, ജപ്പാന്‍, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചത് ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കുറവ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 112 പുതിയ കേസുകള്‍ കണ്ടെത്തി എന്നത് ആപല്‍സൂചനയാണ്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  രോഗം ശമിക്കുകയും പുതിയ വകഭേദങ്ങളൊന്നും ഉണ്ടാവാതിരിക്കുകയും  ചെയ്തതോടെ രാജ്യത്തെ ജനജീവിതം പഴയ രീതിയിലേക്ക് തിരിച്ചുപോയിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ തന്നെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ ജനങ്ങള്‍ നിര്‍ത്തി. മാറിയ സാഹചര്യത്തില്‍ ഇതിന്റെ അപകടം മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടണം. രോഗം വരാതിരിക്കാനും പകരാതിരിക്കാനും മറ്റു മാര്‍ഗങ്ങളില്ല. ഇതില്‍ രാഷ്‌ട്രീയം കലര്‍ത്താതിരിക്കാനുള്ള ഉത്തരവാദിത്വം രാഷ്‌ട്രീയ പാര്‍ട്ടികളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കാണിക്കണം.  ദൗര്‍ഭാഗ്യവശാല്‍ ഇതിനു വിരുദ്ധമായ പ്രതികരണമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഭാരത് ജോഡോ യാത്ര കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുകയോ നീട്ടിവയ്‌ക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചത് കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നില്ല. ഇത് തെറ്റായ സന്ദേശം നല്‍കും. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കും.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.