Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

സര്‍ക്കാര്‍ പിന്നെയും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം

പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും കാര്യത്തില്‍ കോടതികളില്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് സത്യം. ഇവ പാലിക്കാതിരുന്നാല്‍ കോടതി വിമര്‍ശിച്ചെന്നിരിക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മനസ്സിലിരുപ്പ്. നിയമം വേറെയായിരിക്കാം. കോടതിക്ക് അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്‌ട്രീയ താല്‍പര്യങ്ങളുണ്ട്. അ തിനെ ഹനിക്കുന്ന നടപടികളൊന്നും ഞങ്ങള്‍ എടുക്കില്ല. ഇതാണ് സര്‍ക്കാര്‍ പറയാതെ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 21, 2022, 05:00 am IST
inEditorial

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിക്ക് കടുത്ത അതൃപ്തി പ്രകടിപ്പിക്കേണ്ടിവന്നത് ഇടതുമുന്നണി ഭരണത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്നുള്ള റവന്യു റിക്കവറിക്ക് ആറുമാസംകൂടി നീട്ടത്തരണമെന്ന ആവശ്യം നിരസിച്ച കോടതി, ജനുവരിക്കകം അത് പൂര്‍ത്തിയാക്കണമെന്നും, ഇതു സംബന്ധിച്ച പുതിയ സത്യവാങ്മൂലവുമായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാവാനും നിര്‍ദ്ദേശിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ഈ    തീവ്രവാദ സംഘടന ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലില്‍ വന്‍തോതില്‍ അക്രമങ്ങള്‍ അരങ്ങേറുകയും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സ്വമേധയാ കേസെടുക്കുകയും, മറ്റു ഹര്‍ജികള്‍ പരിഗണിക്കുകയും ചെയ്ത കോടതി അഞ്ചരക്കോടിയോളം രൂപ പ്രതികളില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഒരു മാസത്തിനകം ഇത് നടപ്പാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ക്ലെയിംസ് കമ്മീഷണറെ നിയോഗിച്ചതൊഴികെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. ഇപ്പോള്‍  ഉത്തരവു നടപ്പാക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലെന്നു പറഞ്ഞ് ആറുമാസംകൂടി സമയം നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല.

പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്ന് നാശനഷ്ടങ്ങള്‍ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയെ വിമര്‍ശിച്ച കോടതി, പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടെടുക്കരുതെന്നും വ്യക്തമാക്കിയിരിക്കുന്നു. സാങ്കേതികമായ കാരണങ്ങളാലാണ് റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാനാവാത്തതെന്ന സര്‍ക്കാരിന്റെ മറുപടി ഒഴികഴിവാണ്. ക്ലെയിംസ് കമ്മീഷണര്‍ക്ക് ഓഫീസ് ഒരുക്കാത്തതും ജീവനക്കാരെ അനുവദിക്കാത്തതും സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണ്. യഥാര്‍ത്ഥത്തില്‍ സാങ്കേതികമായ കാരണങ്ങളാലല്ല, രാഷ്‌ട്രീയമായ കാരണങ്ങളാലാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത്. സാങ്കേതികമായ കാരണങ്ങള്‍ പറയുന്നത് കോടതി ഉത്തരവിനെ സമര്‍ത്ഥമായി മറികടക്കാനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും കാര്യത്തില്‍ കോടതികളില്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് സത്യം. തങ്ങള്‍ നിയമം അനുസരിക്കുന്നുണ്ടെന്ന് വരുത്താനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം ഉറപ്പുകള്‍. ഇവ പാലിക്കാതിരുന്നാല്‍ കോടതി വിമര്‍ശിച്ചെന്നിരിക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മനസ്സിലിരുപ്പ്. നിയമം വേറെയായിരിക്കാം. കോടതിക്ക് അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്‌ട്രീയ താല്‍പര്യങ്ങളുണ്ട്. അതിനെ ഹനിക്കുന്ന നടപടികളൊന്നും ഞങ്ങള്‍ എടുക്കില്ല. ഇതാണ് സര്‍ക്കാര്‍ പറയാതെ പറയുന്നത്.

കോടതി ഉത്തരവുകള്‍ പാലിക്കാതെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതില്‍ വ്യക്തമായ രാഷ്‌ട്രീയ താല്‍പര്യമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ടിനൊപ്പമാണ് സിപിഎം. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഈ മതതീവ്രവാദ സംഘടനയ്‌ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാനും, അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കാനും ഭരണതലത്തില്‍ ഒത്താശ ലഭിക്കുന്നതായി നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയിട്ടുള്ള അരുംകൊലകളില്‍ പോലീസിന്റെ ഭാഗത്തുനിന്നുപോലും മൃദുസമീപനമുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിനെ പൊടുന്നനെ നിരോധിക്കുമെന്ന് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും വിചാരിച്ചതല്ല. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് നിരോധന പ്രഖ്യാപനമുണ്ടായതും, മതതീവ്രവാദികളായ നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും. ഈ നേതാക്കളെ ഒരുതരത്തിലും സഹായിക്കാനാവാത്ത സ്ഥിതി സംസ്ഥാന സര്‍ക്കാരിന് വന്നു. ഇതിന്റെ പ്രത്യുപകാരമായാണ് പോലീസിനെ നിഷ്‌ക്രിയമാക്കി മിന്നല്‍ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയത്. ഇപ്പോള്‍ സംഘടന നിരോധിക്കപ്പെട്ടിരിക്കാം. നേതാക്കള്‍ ജാമ്യം പോലും കിട്ടാതെ ജയിലിലുമാണ്. എന്നാലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് മതതീവ്രവാദികളെ ബോധ്യപ്പെടുത്തുന്നതിനാണ് കോടതി ഉത്തരവുകളെപ്പോലും സര്‍ക്കാര്‍ ലംഘിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ യാഥാര്‍ത്ഥ്യം കാണാന്‍ കോടതികള്‍ തയ്യാറാവുകയും, കര്‍ശനമായ നടപടികള്‍ ഉണ്ടാവുകയും വേണം.

Tags: keralaപോപ്പുലര്‍ ഫ്രണ്ട്കേരള സര്‍ക്കാര്‍ഇസ്ലാമിക തീവ്രവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.