Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

ഹിന്ദു വികാരത്തെ മുറിവേല്‍പിച്ച് പത്താനെ പണംവാരിപ്പടമാക്കാന്‍ ദീപിക പദുക്കോണിന്റെ തന്ത്രം;. പത്മാവത് പണംവാരിയത് ഹിന്ദുവികാരം വ്രണപ്പെടുത്തി

പത്താനില്‍ ഇതേ തന്ത്രമാണ് ദീപിക പയറ്റാന്‍ ശ്രമിക്കുന്നത്. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുക വഴി ബാക്കിയുള്ള പ്രേക്ഷകരെ മുഴുവന്‍ ആകര്‍ഷിക്കുക. ഒപ്പം ഹിന്ദു അനുകൂലികള്‍ സിനിമയ്‌ക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ തിയറ്ററില്‍ വരികയും ചെയ്യും. അങ്ങിനെ രണ്ടു കൂട്ടരെയും തീയറ്ററുകളില്‍ എത്തിച്ച് പണം കൊയ്യാനാണ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 07:24 pm IST
inBollywood

മുംബൈ: സിനിമകളെ പലതരത്തില്‍ വിവാദകേന്ദ്രമാക്കി മാറ്റി പണം കൊയ്യാന്‍ സിനിമകളുടെ പ്രചാരണം നിര്‍വ്വഹിക്കുന്ന പിആര്‍ ഏജന്‍സികള്‍ പ്രത്യേകം ശ്രമിക്കാറുണ്ട്.  മതവികാരം വ്രണപ്പെടുത്തി  വിപണി പിടിക്കാനുള്ള ശ്രമം ഇന്ത്യയില്‍ കൂടുതലായി നടക്കുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് എന്ന സിനിമയില്‍ ഇത്തരത്തില്‍ നടന്ന ശ്രമം വന്‍വിജയത്തില്‍ കലാശിച്ചു. മുസ്ലിം രാജാവ് ഹിന്ദു രാജ്ഞിയുമായി വളരെ അടുത്തിടപഴകുന്ന ഒരു സ്വപ്നത്തിന്റെ ചിത്രീകരണമായിരുന്നു ഹിന്ദുക്കളെ ചൊടിപ്പിച്ചത്. അന്ന് ഹിന്ദു സംഘങ്ങലും രജ് പുത് സംഘടനകളുമാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് പത്മാവതിന് ഗുണം ചെയ്തു. അതിലെ നായിക ദീപിക പദുക്കോണായിരുന്നു. അന്ന് 215 കോടി ചെലവ് ചെയ്ത ചിത്രം 586 കോടി കൊയ്തു.  

നേരത്തെ ‘ചപക്’ എന്ന തന്റെ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ പൗരത്വ വിരുദ്ധ സമരം നടക്കുന്ന ജെഎന്‍യു കാമ്പസില്‍ ദീപിക പദുക്കോണ്‍ പോയിരുന്നു. ഇടത്-ജിഹാദി പിന്തുണ ഉറപ്പിക്കുകയായിരുന്നു ദീപികയുടെ ലക്ഷ്യം. പക്ഷെ ഈ സിനിമ ബോക്സോഫീസില്‍ ചീറ്റിപ്പോയി.  അന്ന് മോദി സര്‍ക്കാരിനെതിരെ പരസ്യനിലപാട് എടുത്ത ദീപികയോടുള്ള വിദ്വേഷം ഇപ്പോഴും ജനങ്ങളിലുണ്ട്. 

ഇപ്പോള്‍ പത്താനില്‍ ഇതേ തന്ത്രമാണ് ദീപിക പയറ്റാന്‍ ശ്രമിക്കുന്നത്. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുക വഴി ബാക്കിയുള്ള പ്രേക്ഷകരെ മുഴുവന്‍ ആകര്‍ഷിക്കുക. ഒപ്പം ഹിന്ദു അനുകൂലികള്‍ സിനിമയ്‌ക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ തിയറ്ററില്‍ വരികയും ചെയ്യും. അങ്ങിനെ രണ്ടു കൂട്ടരെയും തീയറ്ററുകളില്‍ എത്തിച്ച് പണം കൊയ്യാനാണ് ശ്രമം.  

പത്താന്‍ വിപണനത്തിന്റെ ഭാഗമായി ദീപികയെ ഷാരൂഖ് ഖാന്‍ ഖത്തറില്‍ എത്തിച്ചിരുന്നു. ഗള്‍ഫ് വിപണി ഒന്നടങ്കം പിടിക്കാനുള്ള ശ്രമമാണിത്.  

ബേശറം രംഗ് എന്ന പാട്ടില്‍ (നാണം കെട്ട നിറം എന്ന് അര്‍ത്ഥം) ദീപികയെക്കൊണ്ട് കാവി വസ്ത്രം അണിയിപ്പിച്ചാണ് ലൈംഗികച്ചുവയുള്ള നൃത്തമാടിക്കുന്നത്. ഇത് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് തന്നെയാണ് പത്താന്‍ സിനിമയുടെ പിആര്‍ ബുദ്ധി ലക്ഷ്യം വെയ്‌ക്കുന്നത്. ഈ ധ്രൂവീകരണത്തിലൂടെ വന്‍ നേട്ടം കൊയ്യാനാണ് ശ്രമം.  ഈ വിവാദം പാട്ടിന്റെ യൂട്യൂബ് വീഡിയോയെ വൈറലാക്കി. പക്ഷെ അത് തിയറ്ററില്‍ പണമായി മാറുമോ എന്നാണ് അറിയേണ്ടത്. 

പക്ഷെ അടുത്തിടെ ഹിന്ദു വികാരത്തെ മുറിവേല്‍പിച്ച രണ്ട് സിനിമകള്‍ ബോക്സോഫീസില്‍ പരാജയപ്പെട്ടു. അമീര്‍ ഖാന്റെ ലാല്‍ സിങ്ങ് ഛദ്ദയും രണ്‍ബീര്‍ കപൂറിന്റെ ബ്രഹ്മാസ്ത്രയും. ബീഫ്. ഇഷ്ടമാണെന്ന രണ്‍ബീര്‍ കപൂറിന്റെ വീഡിയോ ആണ് ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ഹിന്ദുവികാരം ഇളക്കിവിട്ടത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമില്ലെങ്കില്‍ എന്റെ സിനിമ കാണേണ്ട എന്ന രണ്‍ബീറിന്റെ ഭാര്യ ആലിയ ഭട്ട് സിനിമ ബഹിഷ്കരിച്ചവരോട് പറഞ്ഞ കമന്‍റ് വീണ്ടും പ്രകോപനമുണ്ടാക്കിയതോടെ ബ്രഹ്മാസ്ത്ര കൂപ്പുകുത്തി.  

പത്താന്‍ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ മുസ്ലിം സമൂദായത്തെയും പിആര്‍ ഏജന്‍സി അതിവിദഗ്ധമായി രംഗത്തിറക്കിയതായും പറയുന്നു. സിനിമയില്‍ അശ്ലീലമുള്ളതിനാല്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മധ്യപ്രദേശിലെ മുസ്ലിം ഉലമ ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. 

എന്തായാലും ദീപിക പദുക്കോണും പിആര്‍ ഏജന്‍സിയും വീണ്ടും പത്മാവതിന്‍റ തന്ത്രം പത്താന് വേണ്ടി ഉപയോഗിക്കുന്നത് എങ്ങിനെ വരുമാനത്തില്‍ പ്രതിഫലിക്കും എന്നത് കണ്ടറിയണം. ദിവസേന പുതിയ പ്രകോപനങ്ങള്‍ പത്താന്റെ പേരില്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അത് ആസൂത്രിതമാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധി ആവശ്യമില്ല.  

Tags: പിആര്‍ ഏജന്‍സിപത്മാവത്ഹിന്ദു മതവികാരംപണംDeepika Padukoneഷാരൂഖ് ഖാന്‍ഹിന്ദു മതംഹിന്ദു സേനപത്താന്‍പത്താന്‍ ബഹിഷ്കരിക്കൂ'ചപക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

India

മുംബൈയില്‍ വായുമലിനീകരണമെന്ന് ദീപിക പാദുകോണിന് തിരിച്ചടി നല്‍കി ബിജെപിയുടെ മുംബൈ മേയര്‍, ‘മുഴുവന്‍ മുംബൈകാരുടെയും പരാതിയാണ് മുഖ്യം’

Entertainment

നടി ദീപിക പദുക്കോണിന്റെ ‘ലോട്ടസ് സ്പ്ലാഷി’ന് വിലക്ക്, സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

Entertainment

ഹിന്ദുത്വത്തെ അപമാനിക്കാന്‍ ബിക്കിനി ഇടും’;പണത്തിന് വേണ്ടി ഹിജാബ് ധരിക്കും, ദീപികയ്‌ക്കെതിരെ സോഷ്യൽ മീഡിയ

Entertainment

ദീപികയ്‌ക്ക് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.