Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫോസില്‍ ഇന്ധനത്തിന് പകരം ആണവസംയോജനത്തെ ഉപയോഗിക്കാന്‍ കഴിയും; ശാസ്ത്ര ലോകത്തില്‍ നിര്‍ണ്ണായക കണ്ടുപിടിത്തവുമായി യുഎസ് ഗവേഷകര്‍

ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴിയുള്ള ആണവ സംയോജനത്തിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന് സാധിച്ചാല്‍ ഇത് വന്‍ നേട്ടങ്ങള്‍ക്ക് കാരണമാകും. നിലവിലെ ഫോസില്‍ ഇന്ധനത്തിന് പകരമായി മാലിന്യമുക്തവും ശുദ്ധവുമായ രീതിയില്‍ ഊര്‍ജ ഉല്‍പാദനം സാധ്യമാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 09:51 am IST
inWorld

വാഷിങ്ടണ്‍ : ഫോസില്‍ ഇന്ധനത്തിന് പകരം ന്യൂക്ലിയര്‍ ഫ്യൂഷന്‍(ആണവ സംയോജനം) വഴിയുള്ള ഊര്‍ജ്ജോല്‍പ്പാദനത്തിനായുള്ള ശാസ്ത്രലോകത്തിന്റെ പരീക്ഷണങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഫോസില്‍ ഇന്ധനത്തിനുപകരം ക്ലീന്‍ എനര്‍ജി അഥവാ ശുദ്ധോര്‍ജത്തിന്റെ പ്രധാന ഉറവിടമായി ആണവസംയോജനത്തെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍.  ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ (എല്‍എല്‍എന്‍എല്‍) ശാസ്ത്രഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്താനായത്.  

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എല്‍എല്‍എന്‍എല്ലിന്റെ നാഷണല്‍ ഇഗ്‌നിഷന്‍ ഫെസിലിറ്റിയിലെ ശാസ്ത്ര സംഘം നടത്തിയ പരീക്ഷണത്തില്‍ ‘നെറ്റ് എനര്‍ജി ഗെയിന്‍’ നേട്ടം കൈവരിച്ചതായി വൈറ്റ് ഹൗസ് ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴിയുള്ള ആണവ സംയോജനത്തിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന് സാധിച്ചാല്‍ ഇത് വന്‍ നേട്ടങ്ങള്‍ക്ക് കാരണമാകും. നിലവിലെ ഫോസില്‍ ഇന്ധനത്തിന് പകരമായി മാലിന്യമുക്തവും ശുദ്ധവുമായ രീതിയില്‍ ഊര്‍ജ ഉല്‍പാദനം സാധ്യമാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ നിലവിലെ ന്യൂക്ലിയര്‍ ഫിഷന്‍ ആണവോര്‍ജ നിലയങ്ങളേക്കാള്‍ സുരക്ഷയും ഉറപ്പ് നല്‍കുന്നുണ്ട്. ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, മറ്റ് ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവയെ ആശ്രയിക്കുന്നത് പൂര്‍ണമായി ഒഴിവാക്കാനും ശുദ്ധവും സമൃദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജ സ്രോതസ് കൂടിയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ എനര്‍ജി.

ഊര്‍ജോല്‍പാദന ചെലവിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനയത് ഈ രംഗത്തെ വലിയ നേട്ടമാണെന്ന്  യുഎസ് ഊര്‍ജ വകുപ്പ് വിശേഷിപ്പിച്ചു. എന്നാല്‍ ഇതിനെ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിന് ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ചെലവാക്കിയ ഊര്‍ജത്തേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിക്കുന്നതിനെയാണ് നെറ്റ് എനര്‍ജി ഗെയിന്‍ എന്നു പറയുന്നത്. നിലവില്‍ ആണവ കേന്ദ്രങ്ങളില്‍ അണുവിഘടന (ന്യൂക്ലിയര്‍ ഫിഷന്‍) രീതി ഉപയോഗിച്ചാണ് ഊര്‍ജോല്‍പാദനം. ആറ്റത്തിന്റെ ന്യൂക്ലിയസ് വിഭജിക്കുന്നതിലൂടെ വന്‍തോതില്‍ ഊര്‍ജം പുറത്തുവിടുന്ന രീതിയാണ് ന്യൂക്ലിയര്‍ ഫിഷന്‍. സുരക്ഷാ പ്രശ്‌നവും കാര്‍ബണ്‍ എമിഷനുമാണ് ഫിഷന്‍ രീതിയിലുള്ള ഊര്‍ജ ഉല്‍പാദനത്തിന്റെ പ്രധാന പ്രശ്‌നം.  

രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരമേറിയ ഹീലിയം ആറ്റം ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. ഈ പ്രക്രിയയിലും വലിയ അളവില്‍ ഊര്‍ജ്ജം പുറത്തുവിടുന്നു. സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജനിര്‍മാണ പ്രക്രിയ നടക്കുന്നത് ഫ്യൂഷന്‍ രീതിയിലാണ്. ഫ്യൂഷന്‍ കാര്‍ബണ്‍ രഹിതമായതിനാല്‍ ആഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. റേഡിയോ ആക്ടീവ് മാലിന്യങ്ങളും വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഉണ്ടാകൂ.

അതേസമയം മൂലകങ്ങളുടെ അണുസംയോജനത്തിന് വളരെ ഉയര്‍ന്നതാപനിലയും മര്‍ദവും ആവശ്യമാണ്. അതുകൊണ്ടുതന്നെ വ്യവസായികാടിസ്ഥാനത്തില്‍ ഊര്‍ജോത്പാദനത്തിന് ഇത്തരത്തില്‍ ചെറിയ ചില പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതിനുള്ള സൗകര്യം ഒരുക്കുക ചെലവേറിയതാണെങ്കിലും ശുദ്ധോര്‍ജത്തിനുവേണ്ടി അണുസംയോജനത്തിലൂടെയുള്ള ഊര്‍ജോത്പാദനം ആരംഭിക്കുന്നത് ലോകത്തിന് എന്നും മുതല്‍ക്കൂട്ടാകും.  

Tags: scientistആണവസ്ഫോടനNuclear Fusion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലാശയങ്ങളിലെ പായല്‍ നീക്കാന്‍ ചെലവുകുറഞ്ഞ യന്ത്രം; മുഹമ്മ ഋഷികേശ് രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞൻ

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

World

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

Kerala

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Gulf

ദോഫാർ ഗവർണറേറ്റിൽ കണ്ടെത്തിയത് എഡി 16 ആം നൂറ്റാണ്ടിലെ അവശേഷിപ്പുകൾ : ഒമാനിൽ മറഞ്ഞിരിക്കുന്ന ചരിത്രം ഗവേഷകർ കണ്ടെത്തുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.