Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് തുടക്കം; ആരാധകര്‍ക്ക് ആവേശമായി ബ്രസീലും അര്‍ജന്റീനയും ഇന്നിറങ്ങും

2002ന് ശേഷം ആദ്യ ലോകകിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ബ്രസീല്‍ മികച്ച ഫോമിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 10:09 am IST
in Football

ദോഹ: മഞ്ഞയണിഞ്ഞ് കുതിക്കാനൊരുങ്ങി കാനറികള്‍. ആരെയും പിടിച്ചുകെട്ടാമെന്ന ശൗര്യവുമായി നിലവിലെ രണ്ടാമന്മാര്‍. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലിന് ഇന്ന് രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വിസിലുയരുമ്പോള്‍ പോരാട്ടം കടുക്കും.  

ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമാണ് മുഖാമുഖമെത്തുന്നത്. 2002ന് ശേഷം ആദ്യ ലോകകിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ബ്രസീല്‍ മികച്ച ഫോമിലാണ്. രണ്ട് മത്സരങ്ങളില്‍ പരിക്കു കാരണം കളിക്കാതിരുന്ന നെയ്‌മര്‍ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കാനിറങ്ങിയത് ബ്രസീലിന് മികച്ച ആത്മവിശ്വാസമാണ് നല്‍കിയത്. ഈ കളിയില്‍ നെയ്‌മര്‍ എതിര്‍ കളിക്കാരുടെ കടുത്ത ടാക്ലിങ്ങിന് വിധേയമാകാതെ ഏറെ ശ്രദ്ധിച്ചാണ് കളിച്ചത്. എങ്കിലും നെയ്‌മര്‍ എന്ന താരത്തിന്റെ സാന്നിദ്ധ്യം സഹകളിക്കാര്‍ക്ക് എത്രത്തോളം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ഈ കളിയില്‍ പ്രകടമായി. 4-2-3-1 ശൈലിയില്‍ റിച്ചാലിസണെ സ്ട്രൈക്കറായി വിട്ടാകും ബ്രസീല്‍ ഇന്നും ഇറങ്ങുക.  

ലൂക്കാ മോഡ്രിച്ചെന്ന മാന്ത്രികന്റെ സാന്നിധ്യമാണ് ക്രൊയേഷ്യയുടെ കരുത്ത്. 4-3-3 ശൈലിയിലാണ് ക്രൊയേഷ്യ ഇറങ്ങുക. മോഡ്രിച്ചിനൊപ്പം മാഴ്സെലോ ബ്രൊസൊവിച്ചും മാറ്റിയു കൊവാസിച്ചും അണിനിരക്കുന്ന മധ്യനിരയാണ് അവരുടെ ശക്തി. മുന്നേറ്റത്തില്‍ ഇവാന്‍ പെരിസിച്ചുമുണ്ട്. ജപ്പാനെതിരായ പ്രീ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ പോസ്റ്റിനു മുന്നില്‍ ലിവാകോവിച്ചിന്റെ മിന്നുന്ന പ്രകടനമാണ് ക്രോട്ടുകളെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം മുന്‍നിര സ്ട്രൈക്കര്‍മാര്‍ ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് കുഴക്കുന്നു.  

ലോകകപ്പില്‍ ബ്രസീലും ക്രൊയേഷ്യയും മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. 2006, 2014 ലോകകപ്പുകളിലായിരുന്നു നേരത്തെയുള്ള മുഖാമുഖം. ഇതില്‍ രണ്ടിലും ജയം കാനറികള്‍ക്കൊപ്പം. കൂടാതെ രണ്ട് സൗഹൃദ മത്സരങ്ങളും കളിച്ചു. അവസാനം കളിച്ചത് 2018-ല്‍. അതിലും ജയം കാനറികള്‍ക്കൊപ്പമായിരുന്നു. ഒരിക്കല്‍ ബ്രസീലിനെ സമനിലയില്‍ തളയ്‌ക്കാന്‍ മാത്രമാണ് ക്രൊയേഷ്യക്ക് കഴിഞ്ഞിട്ടുള്ളത്.  

അതേസമയം,ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ ചടുല നീക്കങ്ങള്‍ക്ക് പിന്തുണയുമായി ലോകം കീഴടക്കാനൊരുങ്ങുന്ന അര്‍ജന്റീനയുടെ നീലപ്പട. അവരെ തടയാന്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ ഓറഞ്ച് നിറക്കൂട്ടുമായെത്തുന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാളികള്‍… ഇന്ന് രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയം ഇതിനൊരു മറുപടി നല്കും.    

മെസിയുടെ പ്രതിഭയെ പിടിച്ചുകെട്ടാന്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനെന്ന വിശേഷണവുമായെത്തുന്ന വിര്‍ജല്‍ വാന്‍ഡിക്കിനായാല്‍ കളിയുടെ സമവാക്യങ്ങള്‍ മാറും. കഴിഞ്ഞ നാല് കളിയില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ മെസിയെ പിടിച്ചുകെട്ടുകയെന്നതാണ് വാന്‍ ഡിക്കിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. മെസി മാത്രമല്ല അര്‍ജന്റീനയുടെ കരുത്തെന്നതും തിരിച്ചറിയണം. അതേസമയം, മിഡ്ഫീല്‍ഡള്‍ റോഡ്രിഗോ ഡി പോളിന്റെ പരിക്ക് അവര്‍ക്ക് തിരിച്ചടി. പേശികള്‍ക്ക് പരിക്കേറ്റതിനാല്‍ 28കാരന്‍ ക്വാര്‍ട്ടറില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ കളിയില്‍ പരിക്കുകാരണം പുറത്തിരുന്ന എയ്ഞ്ചല്‍ ഡി മരിയ ഇന്ന് കളിക്കാനിറങ്ങുമെന്നത് അര്‍ജന്റീന ക്യാമ്പില്‍ ആശ്വാസം കുട്ടിയിട്ടുണ്ട്. 4-3-3 ശൈലിയിലാകും അര്‍ജന്റീന ഇറങ്ങുക.  

പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയെ കീഴടക്കിയ നെതര്‍ലന്‍ഡ്സ് ഓരോ കളിയിലും മെച്ചപ്പെടുന്നു.  4-3-1-2 എന്ന ശൈലിയിലാകും നെതര്‍ലന്‍ഡ്സ് ഇറങ്ങുക. മുന്നേറ്റത്തില്‍ ഗാക്പോയും മെംഫിസ് ഡീപേയും തൊട്ടുപിന്നില്‍ ഡാവി ക്ലാസ്സെനുമാകും. കളിച്ച നാല് കളികളില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ രണ്ടെണ്ണം വഴങ്ങി. നിലവില്‍ മൂന്ന് ഗോളടിച്ച് മികച്ച ഫോമിലുള്ള കോഡി ഗാക്പോയുടെ കാലുകളിലാണ് അവരുടെ പ്രതീക്ഷകള്‍. ക്ലാസ്സനും ഡി ജോങ്ങും ഡീപേയുമടക്കം ഓരോ ഗോള്‍ വീതം നേടി. ഡീപേയും ഗാക്പോയും ഡിജോങ്ങും മിന്നിയാല്‍ 2010നുശേഷം അവര്‍ക്ക് അവസാന നാലില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞേക്കും.

ലോകകപ്പില്‍ അഞ്ച് തവണയാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും ഏറ്റുമുട്ടിയത്. രണ്ട് തവണ അര്‍ജന്റീന തോറ്റപ്പോള്‍ രണ്ടില്‍ വിജയിച്ചു. ഒരെണ്ണം സമനിലയിലും. 2014ലെ ബ്രസീല്‍ ലോകകപ്പിന്റെ സെമിയിലാണ് ഇവര്‍ അവസാനമായി ഏറ്റുമുട്ടിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 4-2ന്റെ അര്‍ജന്റീന ജയിച്ചു.

Tags: footballബ്രസില്‍Argentinaഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Football

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.