Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനം: മലയാളം ബ്രാഹ്മണര്‍ മാത്രമെന്നത് തൊട്ടുകൂടായ്‌മയെന്ന കേസില്‍ വാദം തുടങ്ങി

ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് മലയാളബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്‌മയാണെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 06:33 pm IST
inKerala

കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് മലയാളബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്‌മയാണെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.  

മേല്‍ശാന്തി നിയമനത്തിന് കേരള ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ഭരണ ഘടന ഉറപ്പാക്കുന്ന തുല്യാവകാശത്തിന് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.  

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത് സുപ്രീംകോടതി അഭിഭാഷകനായ മോഹന്‍ ഗോപാലാണ്. മലയാള ബ്രാഹ്മണര്‍ എന്നത് മലബാര്‍ മാനുവല്‍ പ്രകാരവും 1881ലെ സെന്‍സസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മോഹന്‍ ഗോപാല്‍ വാദിച്ചു. “ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്. തൊട്ടുകൂടായ്‌മ വഴി ഭരണഘടനാമൂല്യങ്ങളെ പണയപ്പെടുത്തുകയാണ്. ഭരണഘടനയുടെ 17ാം വകുപ്പ് തൊട്ടുകൂടായ്‌മയെ നിരോധിക്കുക മാത്രമല്ല ക്രിമിനല്‍കുറ്റവുമാക്കിയിട്ടുള്ളതാണ്. അത് ഭരണഘടനാപരമായ കുറ്റമാണ്. 17ാം വകുപ്പ് റദ്ദാക്കപ്പെടുന്ന് ഹൈക്കോടതി അനുവദിക്കുമോ?”- മോഹന്‍ ഗോപാല്‍ കോടതിയോട് ആരാഞ്ഞു.  

തൊട്ടുകൂടായ്‌മ എന്ന കുറ്റകൃത്യത്തിന് അടിയിലുള്ളത് വിശ്വാസമാണ്. ജന്മനാ ചില മനുഷ്യര്‍ ശുദ്ധരും മറ്റ് ചിലര്‍ ഭാഗികമായി ശുദ്ധരും ആണെന്നാണ്. അബ്രാഹ്മണരാണ് പരാതിക്കാര്‍. മേല്‍ശാന്തി പദവികളില്‍ അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതെ എന്തുകൊണ്ടാണ്. ഇതില്‍ ഭരണഘടനയില്ല. അവര്‍ ജന്മം കൊണ്ട് പൂര്‍ണ്ണശുദ്ധരല്ല എന്ന വിശ്വാസമാണ്. ബ്രാഹ്മിണ്‍ എന്ന് ഉച്ചരിക്കുമ്പോള്‍ നിങ്ങള്‍ ആ ഒരു വിഭാഗം ജന്മംകൊണ്ട് പരിശുദ്ധരെന്നാണോ പറയുന്നത്. അങ്ങിനെയെങ്കില്‍ ഭരണഘടനയെ മാറ്റിവെയ്‌ക്കേണ്ടി വരും.  – കോടതി പറഞ്ഞു. 

ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്.  

അതേ സമയം പുരാതനകാലം മുതലുള്ള രീതി മാറ്റാനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാന്‍റിംഗ് കോണ്‍സല്‍ ജി. ബിജു വാദിച്ചു. ഒരു സമുദായത്തില്‍ നിന്നുള്ള പൂജാരിമാരെ ശബരിമല മേല്‍ശാന്തിയായി നിയമിക്കുന്നത് കീഴ്വഴക്കണാണെന്നും ഇത് തുടരാനേ കഴിയൂ എന്നും അദ്ദേഹം വാദിച്ചു.  

പുരാതനകാലം മുതല്‍ മലയാള ബ്രാഹ്മണരെയാണ് മേല്‍ശാന്തിയായി നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം തെറ്റാണെങ്കില്‍ തെളിയിക്കേണ്ടത് ഹര്‍ജിക്കാരാണെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.  

മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എല്‍. സജിത്, പി.ആര്‍. വിജീഷ്, സി.വി. വിഷ്ണുനാരായണന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബോര്‍ഡ് ബെഞ്ചാണ് പ്രത്യേകസിറ്റിങ് നടത്തി വാദം കേട്ടത്. ഡിസംബര്‍ 17ന് വാദം കേള്‍ക്കല്‍ തുടരും. 

Tags: ശബരിമല ക്ഷേത്രംമാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിമലയാളം ബ്രാഹ്മണര്‍മലബാര്‍ മാനുവല്‍തൊട്ടുകൂടായ്മMalayaliDevaswom Boardtravancore devaswom boardSABARIMALAബ്രാഹ്മണര്‍ശബരിമല തീര്‍ത്ഥാടനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.