Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫുട്‌ബോൾ ഗുണ്ടകൾ; സ്റ്റേഡിയത്തിനകത്തും പുറത്തും അലമ്പുണ്ടാക്കുന്നവർ, ലോകകപ്പ് കാണുന്നതിൽ നിന്നും അർജൻ്റീന വിലക്കിയത് ആറായിരത്തോളം പേരെ

രാജ്യാന്തര കളികൾ വരുമ്പോൾ അവരുടെ പാസ്പോർട്ട് സർക്കാർ വാങ്ങി വെക്കും. കളി അവസാനിച്ചേ തിരികെ കൊടുക്കൂ. ഇത് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങുന്നതറിഞ്ഞാൽ പലരും യൂറോപ്പ്യൻ രാജ്യങ്ങളിൽ കറങ്ങി നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 03:15 pm IST
inFootball

എം.ശശിശങ്കർ

ജാമ്യത്തിലുള്ള പ്രതികൾ ഇടയ്‌ക്കിടയ്‌ക്ക് പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പു വെക്കുന്നത് പോലെയാണ് ബ്രിട്ടനിലെ ഫുട്ബോൾ ആരാധകർ പലരും അതാത് പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ പോയി ഒപ്പുവെക്കുന്നത്.  പ്രധാനപ്പെട്ട കളികൾ ഉള്ള സമയത്താണ് ഈ ഒപ്പുവെക്കൽ. കളിസ്ഥലത്തു പോയി അലമ്പുണ്ടാക്കാതിരിക്കാനുള്ള മുൻ കരുതലാണിത്.  ഇവർ സാധാരണ ആരാധകരല്ല, ഫുട്‌ബോൾ ഹൂളിഗൻസ് ആണ്. തെമ്മാടികൾ. സ്റ്റേഡിയത്തിനകത്തും പുറത്തും അലമ്പുണ്ടാക്കുന്നവർ. രാജ്യാന്തര കളികൾ വരുമ്പോൾ അവരുടെ പാസ്പോർട്ട്  സർക്കാർ വാങ്ങി വെക്കും. കളി അവസാനിച്ചേ തിരികെ കൊടുക്കൂ. ഇത് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങുന്നതറിഞ്ഞാൽ പലരും യൂറോപ്പ്യൻ രാജ്യങ്ങളിൽ കറങ്ങി നടക്കും. ബ്രിട്ടീഷുകാർക്ക് അവിടെ വിസയൊന്നും ആവശ്യമില്ലല്ലോ. ഇവർക്കു പ്രത്യേക സംഘടനകളുമുണ്ട്.  

ഇത് ബ്രിട്ടന്റെ മാത്രം പ്രശ്നമല്ല. ഫുടബോൾ ഹൂളിഗൻസ് എന്ന് വിളിക്കുന്ന ഫുട്‌ബോൾ തെമ്മാടികൾ കളിയിൽ മുൻപന്തിയിലുള്ള മിക്കരാജ്യങ്ങളിലുമുണ്ട്. അർജന്റീന ഇത്തവണ ആറായിരം ഫാൻസിനെയാണ് ഖത്തർ ലോകകപ്പ് കാണുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. റഷ്യയിലെ ഹൂളിഗൻസ് വലിയ മാഫിയാ സംഘങ്ങൾ പോലെയാണ്.  

ഇന്ത്യക്കാരായ ഇംഗ്ലണ്ട് ആരാധകർ വാദ്യമേളങ്ങളോടെ ദോഹയിൽ റാലി നടത്തിയത് വിവാദമായിരുന്നല്ലോ. അവർ വ്യാജ ഫാൻസ്‌ ആണെന്നൊക്കെ ബ്രിട്ടീഷ് പത്രങ്ങൾ എഴുതിപ്പിടിപ്പിച്ചിരുന്നു. ഇതിനെപ്പറ്റി ഖത്തറിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരൻ പറഞ്ഞത് ഇങ്ങനെയാണ്- ഞങ്ങളുടെ ഫാൻസ്‌ ഇതുപോലെ റാലിയൊന്നും നടത്താറില്ല. ബാറിൽ പോയി മൂക്കറ്റം മദ്യപിച്ചു തെരുവിലിറങ്ങി അടിയുണ്ടാക്കലാണ് രീതി. വാദ്യമേളവും പതിവില്ല. അതുകൊണ്ടായിരിക്കും ബ്രിട്ടീഷ് ഫാൻസ്‌ അല്ല എന്ന് തോന്നിയത്.  

ദോഹയിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ മത്സരം ഇറാനുമായി സമാധാനപരമായി നടന്നു. സ്റ്റേഡിയത്തിനകത്തോ പുറത്തോ ആരാധകർ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ല. അപ്പോൾ താടി ഉള്ള അപ്പനെ പേടിയുണ്ട്.  

ഹൂളിഗൻസ് ഇല്ലാത്തതിന്റെ കുറവ് ബി.ബി.സി.പോലുള്ള  മാധ്യമങ്ങൾ പരിഹരിക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിന് തൊട്ടു മുൻപുള്ള ബി.ബി.സിയുടെ അര മണിക്കൂർ ആമുഖ ചർച്ച മുഴുവനും ഖത്തറിനെതിരെയുള്ള പലതവണ ആവർത്തിച്ചിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളായിരുന്നു. നടക്കാൻ പോകുന്ന കളിയെപ്പറ്റി കാര്യമായൊന്നും ഉണ്ടായില്ല. ഇംഗ്ലണ്ടിന്റെ എല്ലാക്കാലത്തേയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന ഗാരി ലിനേക്കർ നയിച്ച ചർച്ചയെപ്പറ്റി ഇംഗ്ലണ്ടിലെ പ്രേക്ഷകർ തന്നെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തങ്ങൾ കളി കാണാനാണ് ഇരിക്കുന്നതെന്നും, മനുഷ്യാവകാശത്തെപ്പറ്റി ഇത്ര ആശങ്ക ഉള്ളവർ കാശ് വാങ്ങി എന്തിനാണ് ഖത്തറിൽ പോകുന്നത് എന്നൊക്കെയാണ് വിമർശനങ്ങൾ. ഉദ്ഘാടന ചടങ്ങു ബി.ബി.സി. കാണിച്ചില്ല. കളി മാത്രമേ കാട്ടിയുള്ളൂ.

തങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ഹൂളിഗൻസ് എന്ന് അഭിമാനിച്ചിരുന്ന ഇംഗ്ലണ്ടുകാരെ റഷ്യൻ തെമ്മാടികൾ അടിച്ചു പഞ്ചറാക്കിയ ചരിത്രമുണ്ട്. യൂറോ 2017ൽ  ഫ്രാൻസിൽ വെച്ച്. അതിനെത്തുടർന്ന് റഷ്യൻ ഹൂളിഗൻസിനെതിരെ സ്റ്റോറി ചെയ്ത ബി.ബി.സിക്കെതിരെ ‘ബ്ളാ ബ്ളാ ചാനൽ’ എന്ന് എഴുതിയ പോസ്റ്ററുമായാണ് മോസ്‌കോ സ്പാർട്ടക്കിന്റെ ആരാധകർ പ്രതികരിച്ചത്.  

അലമ്പുണ്ടാക്കുന്നത് തെരുവിലോ സ്റ്റേഡിയത്തിലോ ഇരുന്നാകണമെന്നില്ല, സ്റ്റുഡിയോയിൽ ഇരുന്നും ആകാം.  

Tags: footballQuaterഫിഫ ലോകകപ്പ്Hooligans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.