Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തറിഞ്ഞാല്‍ നാണക്കേടെന്ന് പറഞ്ഞ് മറച്ചുവെച്ചു, പ്രിന്‍സിപ്പലും 2 അധ്യാപകരും അറസ്റ്റില്‍

അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് പുറത്തറിയാതെ മറച്ചുവെച്ചു. കൂടാതെ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഇവര്‍ നിര്‍ബന്ധിക്കുകയും കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ സമ്മര്‍ദ്ദത്തിലുമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 12:33 pm IST
inKerala

കൊച്ചി : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലായില്‍ കിരണ്‍ കരുണാകര (40) നെയാണ് തൃപ്പൂണിത്തുറ പോലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവം പുറത്തറിയാതെ മറച്ചുവെച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ കൂടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്‌മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്പില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് പറഞ്ഞ് ഇവര്‍ മറച്ചുവെച്ചതായാണ് ആരോപണം.  

എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന കഴിഞ്ഞ 16-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകനായ കിരണ്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് പങ്കെടുപ്പിച്ചത്. രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.  

പിറ്റേന്ന് തന്നെ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് പുറത്തറിയാതെ മറച്ചുവെച്ചു. കൂടാതെ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഇവര്‍ നിര്‍ബന്ധിക്കുകയും കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് വിവരം.  

ഇതോടെ  അധ്യാപകന്‍ ഒളിവിലും പോയി. വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.  

തുടന്‍ന്ന് പരാതി നല്‍കിയതോടെ പോലീസ് നാഗര്‍കോവിലിലുള്ള കിരണ്‍ കരുണാകരന്റെ ഒളിസങ്കേതം തമിഴ്നാട് പോലീസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തി് അറസ്റ്റ് ചെയ്തു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇന്ന് അറസ്റ്റ് ചെയ്ത അധ്യാപകരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

Tags: arrestteacherപ്ലസ് വണ്‍ലൈംഗിക പീഡനംTripunithura
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.