Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സഖാവ് പ്രിയ വര്‍ഗ്ഗീസിന് യോഗ്യത ഇല്ലെങ്കില്‍ വേറെ ആര്‍ക്കാണ് യോഖ്യത?’- കുത്തുന്ന പരിഹാസവുമായി അഡ്വ.എ. ജയശങ്കര്‍

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അയോഗ്യയാക്കിയ ഹൈക്കോടതി വിധി പുറത്തുവന്നതോടെ കുത്തുന്ന പരിഹാസവുമായി അഡ്വ.എ. ജയശങ്കര്‍. 'സഖാവ് പ്രിയ വര്‍ഗ്ഗീസിന് യോഗ്യത ഇല്ലെങ്കില്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാവാന്‍ വേറെ ആര്‍ക്കാണ് യോഖ്യത?'- ഇതാണ് ഫേസ്ബുക്കില്‍ ജയശങ്കര്‍ ഉയര്‍ത്തുന്ന ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2022, 08:03 pm IST
inKerala

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അയോഗ്യയാക്കിയ ഹൈക്കോടതി വിധി പുറത്തുവന്നതോടെ കുത്തുന്ന പരിഹാസവുമായി അഡ്വ.എ. ജയശങ്കര്‍. ‘സഖാവ് പ്രിയ വര്‍ഗ്ഗീസിന് യോഗ്യത ഇല്ലെങ്കില്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാവാന്‍ വേറെ ആര്‍ക്കാണ് യോഖ്യത?’- ഇതാണ് ഫേസ്ബുക്കില്‍ ജയശങ്കര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇവിടെ യോഗ്യത ഇല്ലാത്തതാണ് അയോഗ്യതയ്‌ക്ക് കാരണമെന്നതിനാല്‍ യോഗ്യത എന്ന വാക്കും അക്ഷരമാല തെറ്റിച്ച്, യോഖ്യത എന്നാണ് അഡ്വ. ജയശങ്കര്‍ എഴുതുന്നത്.  

ഒരു എസ് എഫ് ഐ മുദ്രാവാക്യത്തിന്റെ മാതൃകയിലാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ലാ. സഖാവ് പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെങ്കില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാവാന്‍ വേറെ ആര്‍ക്കാണ് യോഖ്യത? ഈ വിധിക്കെതിരെ അപ്പീല്‍ കൊടുക്കും. വാദിക്കാന്‍ നരിമാനെ കൊണ്ടുവരും. ഫീസ് കൊടുക്കാന്‍ ഡിവൈഎഫ് ഐ ബക്കറ്റ് പിരിവ് നടത്തും. നാളെ എസ് എഫ്ഐ കരിദിനം ആചരിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കോലം കത്തിക്കും. സൂചനയാണിത് സൂചന മാത്രം’- ഇങ്ങിനെ പോകുന്നു ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.  

നേരത്തെ എന്‍എസ്എസ് കോര്‍ഡിനേറ്ററായി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് പ്രിയ നടത്തിയ കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമം എന്ന അഭിപ്രായപ്രകടനത്തെ കോടതി ശാസിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രിയ ഈ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷെ ശനിയാഴ്ച വീണ്ടും താന്‍ ഈ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന പ്രസ്താവനയുമായി പ്രിയ രംഗത്തെത്തിയിരിക്കുകയാണ്.  

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം സംബന്ധിച്ച് തുടക്കത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍, സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ നിയമനം നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വാദങ്ങള്‍ കോടതി വിധിയോടെ ദുര്‍ബലമായി. ഇതോടെ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് പുതിയ ആയുധങ്ങള്‍ ലഭിച്ചിരിക്കുകയാണ്.  

2021 നവമ്പര്‍ 18ന് തിരക്കുപിടിച്ച ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂവിലാണ് പ്രിയാ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. ഇതിന്റെ പാരിതോഷികമായാണ് 2021 നവമ്പര്‍ 23ന് വിസി കാലാവധി അവസാനിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്നും ആക്ഷേപം ഉണ്ട്. രേഖകള്‍ കൃത്യമായി പരിശോധിക്കാതെ നിയമനം നല്‍കിയതിന്റെ പേരില്‍ ഗോപിനാഥ് രവീന്ദ്രന് എതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നേക്കാം.  

പ്രിയ വര്‍ഗ്ഗീസ് വിഷയത്തില്‍ ഹൈക്കോടതി വിധി അംഗീകരിക്കുമെന്നും പ്രിയയുടെ നിയമനം റദ്ദാക്കുമെന്നും തിടുക്കപ്പെട്ട് കണ്ണൂര്‍ വിസി ഗോപിനാഥ് നടത്തിയ പ്രസ്താവന ഈ ഭയത്തെ മുന്‍കൂട്ടി കണ്ടിട്ടാണെന്നും അഭിപ്രായമുയരുന്നുണ്ട്.  

Tags: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിഎസ് ജയശങ്കര്Priyaഗോപിനാഥ് രവീന്ദ്രന്അഡ്വ. ജയശങ്കര്‍ഐഎസ്അസോസിയേറ്റ് പ്രൊഫസറായിലോകാരോഗ്യ സംഘടനവൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍'സഖാവ്'പ്രിയ വര്‍ഗ്ഗീസ്ഫെയ്സ്ബുക്ക്ജഡ്ജി ദേവന്‍ രാമചന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.