Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വരുന്നുണ്ട്, ഒന്നല്ല…ഏഴ് മെസിമാര്‍; ജര്‍മ്മന്‍ മെസി മുതല്‍ ജപ്പാന്‍ മെസി വരെ

ലയണല്‍ മെസിയുടെ അവസാന ലോകകപ്പിനാണ് ഖത്തര്‍ വേദിയാകുന്നത്. ഇനിയൊരു മെസി എന്ന് എന്ന ചോദ്യം ആരാധകരുയര്‍ത്തുമ്പോഴും ആ പേരില്‍ വിളിക്കപ്പെടുന്ന ഏഴു പേര്‍ ഇക്കുറി കളത്തിലുണ്ടെന്നതാണ് കൗതുകം. ജര്‍മ്മന്‍ മെസി മുതല്‍ ജപ്പാന്‍ മെസി വരെ ഏഴ് പേര്‍...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2022, 10:26 am IST
in Football
മരിയോ ഗോറ്റ്‌സെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ലയണല്‍ മെസിക്കൊപ്പമുള്ള ചിത്രം

മരിയോ ഗോറ്റ്‌സെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ലയണല്‍ മെസിക്കൊപ്പമുള്ള ചിത്രം

ദോഹ: മാരക്കാനയില്‍ 2014 ലോകകപ്പിന്റെ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയുടെ സ്വപ്‌നങ്ങള്‍ക്ക് ചിതയൊരുക്കിയ ജര്‍മ്മനിയുടെ 22കാരന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോറ്റ്‌സെ ലയണല്‍ മെസിക്കൊപ്പമുള്ള ഒരു ചിത്രം അടുത്തിടെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. ഒരു ജര്‍മ്മന്‍ ടോക്ക് ഷോയില്‍ ഗോറ്റ്സെ വിവരിച്ചു. അന്ന് വിജയാഘോഷത്തിന് ശേഷം മാരക്കാനയുടെ കോണ്‍ഫറന്‍സ് റൂമിനുള്ളില്‍ നില്‍ക്കുമ്പോഴാണ് തോല്‍വിയുടെ ഭാരത്തില്‍ ഹൃദയം തകര്‍ന്ന് പുറത്തേക്ക് നടന്ന മെസിയെ ഗോറ്റ്‌സെ കണ്ടത്. പിന്നാലെ ഓടി അദ്ദേഹത്തെ പിടിച്ചുനിര്‍ത്തി അന്ന് ലഭിച്ച പ്ലെയര്‍ ഓഫ് ദ മാച്ച് മെഡല്‍ കാട്ടി. ആ ചിത്രം വിത്ത് ജീനിയസ് ലയണല്‍ മെസി എന്ന അടിക്കുറിപ്പോടെ ഗോറ്റ്‌സെ പോസ്റ്റ് ചെയ്തു. ജര്‍മ്മന്‍ ആരാധകര്‍ ആ കുറിപ്പ് മാറ്റിയെഴുതി, ജര്‍മ്മന്‍ മെസി വിത്ത് ലയണല്‍ മെസി….

ലയണല്‍ മെസിയുടെ അവസാന ലോകകപ്പിനാണ് ഖത്തര്‍ വേദിയാകുന്നത്. ഇനിയൊരു മെസി എന്ന് എന്ന ചോദ്യം ആരാധകരുയര്‍ത്തുമ്പോഴും ആ പേരില്‍ വിളിക്കപ്പെടുന്ന ഏഴു പേര്‍ ഇക്കുറി കളത്തിലുണ്ടെന്നതാണ് കൗതുകം. ജര്‍മ്മന്‍ മെസി മുതല്‍ ജപ്പാന്‍ മെസി വരെ ഏഴ് പേര്‍…

മരിയോ ഗോറ്റ്‌സെ

ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ബോവറാണ് മരിയോ ഗോറ്റ്‌സെയെ ജര്‍മ്മന്‍ മെസി എന്ന് വിളിച്ചത്. പിന്നെ നാടാകെ അതേറ്റുവിളിച്ചു. 2014ല്‍ മെസിയുടെ അര്‍ജന്റീനയെ തോല്പിച്ച് ലോകകപ്പ് നേടിയ ടീമിലും ഗോറ്റ്‌സെ ഉണ്ടായിരുന്നു. അന്നത്തെ വിജയഗോള്‍ കുറിച്ചതും അവനായിരുന്നു.

ആന്‍ഡ്രിജ സിവ്‌കോവിച്ച്

കളിമിടുക്കും കളത്തിലെ വേഗതയും കൊണ്ടാണ് ആന്‍ഡ്രിജ സിവ്‌കോവിച്ചിന് സെര്‍ബിയന്‍ മെസിയെന്ന് പേര് വീണത്.  2015 ലെ അണ്ടര്‍ 20 ലോകകപ്പില്‍ സാക്ഷാല്‍ ബ്രസീലിനെ ഒന്നിനെതിരെ രണ്ടുഗോളിന് അട്ടിമറിച്ച് സെര്‍ബിയ ജേതാക്കളാകുന്നതിനുപിന്നില്‍ ചുക്കാന്‍ പിടിച്ചത് സിവ്‌കോവിച്ചായിരുന്നു.

സെര്‍ദന്‍ ഷാക്കിരി

ആല്‍പൈന്‍ മെസി എന്ന് വിളിപ്പേരുണ്ട് സ്വിസ് സൂപ്പര്‍താരരം സെര്‍ദന്‍ ഷാക്കിരിക്ക്. നൂറിലധികം മത്സരങ്ങളുടെ പരിചയസമ്പത്ത്, പ്രവചനാതീത മുന്നേറ്റങ്ങളിലൂടെ മെസിയന്‍ മെയ് വഴക്കം കാട്ടുന്ന മിടുക്കാണ് ഷക്കിരിയെ മെസിയാക്കുന്നത്.

യൂസഫ് മസാക്‌നി

ടുണീഷ്യന്‍ മെസി. പരിക്ക് മൂലം 2018 ലോകകപ്പില്‍ ഉണ്ടായിരുന്നില്ല. ഇക്കുറി ഖത്തറില്‍ ടുണീഷ്യയുടെ മുന്നേറ്റ നിരയില്‍ മസാക്‌നി ഉണ്ടാകും. 

പൗലോ ഡിബാല

മെസിയുടെ സ്വന്തം അര്‍ജന്റീനയിലുമുണ്ട് ഒരു ജൂനിയര്‍ മെസി. പൗലോ ഡിബാല. പന്തടക്കത്തിലും ലോങ് ഷോട്ടുകളിലും മിടുക്കന്‍. മെസി തുടര്‍ച്ചയാണെന്ന് ഡിബാലയെ ചൂണ്ടി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ പറയുന്നു.

സര്‍ദാര്‍ അസ്മൗന്‍

സര്‍ദാര്‍ അസ്മൗനാണ് ഇറാനിയന്‍ മെസി. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ആരാധകനാണ്. ഇബ്രാഹിമോവിച്ചിന്റെ തന്ത്രങ്ങളും മെസിയുടെ കളിമിടുക്കും ചേര്‍ന്നതാണ് അസ്മൗന്റെ പ്രതിഭയെന്നാണ് വാഴ്‌ത്തുപാട്ടുകള്‍.

ടേക്ക്ഫുസ കുബോ

മെസിയുടെ അതേ പ്രായത്തിലാണ് ജപ്പാന്റെ ടേക്ക്ഫുസ കുബോ ലാ മാസിയയില്‍ ചേര്‍ന്നത്. അവിശ്വസനീയമായ ഇടംകാല്‍ ഷോട്ടുകള്‍ കൊണ്ട് ശ്രദ്ധേയന്‍. ചാട്ടുളിപോലെയുള്ള മുന്നേറ്റങ്ങള്‍… ഖത്തര്‍ കുബോയെ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് ജപ്പാന്‍. 

Tags: footballQuaterഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.