Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘റൊ’ വഴിയിലാണ് പെദ്രി; ‘പാസിങ്’ എന്ന കൊടുക്കല്‍ വാങ്ങലിലൂടെ ഒരു ജീവിതവിജയം, സ്‌പെയിന്റെ ഹൃദയം മിടിക്കുന്നത് പെഡ്രിയുടെ കാല്‍ച്ചുവടുകളിൽ

ടികി ടാകയെക്കാള്‍ സാംബയുടെ താളത്തോടായിരുന്നു അവന് കമ്പം. അതുകൊണ്ടാവണം കളിയാരവങ്ങളിലേക്ക് കാതുകൂര്‍പ്പിച്ച കാലം മുതല്‍ പെദ്രി ബ്രസീലിയന്‍ ലെജന്‍ഡ് റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായത്...

എം. സതീശന്‍ by എം. സതീശന്‍
Nov 15, 2022, 10:51 am IST
in Football

കാളപ്പോരിന്റെ ശൗര്യം ചുരമാന്തുന്ന നിലങ്ങളില്‍ നിന്നാണ് അവന്‍ വരുന്നത്. കൗമാരം വിട്ടുമാറാത്ത പെഡ്രോ ഗോണ്‍സാലസ് ലോപ്പസ്… പോയകാലം യൂറോയില്‍ പെദ്രിയായിരുന്നു താരം. സ്പാനിഷ് മധ്യനിരയില്‍ ചെറുതും വലുതുമായ പാസുകള്‍ കൊണ്ട് അവന്‍ എതിര്‍ ഗോള്‍മുഖങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒരു കാലില്‍ നിന്ന് മറ്റൊരു കാലിലേക്ക് പന്തിനെ പകര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം. ‘പാസിങ്’ എന്ന കൊടുക്കല്‍ വാങ്ങലിലൂടെ ഒരു ജീവിതവിജയം. അവിടെ ഇടര്‍ച്ചയുണ്ടായാല്‍, സ്വാര്‍ത്ഥം തലപൊക്കിയാല്‍ കളിയുടെ താളം പോകും.  

സൗഹൃദത്തിന്റെ സ്വേദകണങ്ങള്‍ വീണാണ് ഈ കളിക്ക് കലയുടെ നനവുണ്ടായത്. സ്വാര്‍ത്ഥലേശമില്ലാത്ത പെഡ്രിയുടെ കാല്‍ച്ചുവടുകളിലാണിപ്പോള്‍ സ്‌പെയിന്റെ ഹൃദയം മിടിക്കുന്നത്. മൂന്ന് വര്‍ഷമായി അവന്റെ ചലനങ്ങള്‍ക്കൊപ്പമാണ് മൈതാനത്ത് സ്പാനിഷ് നിര വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുന്നത്. പെദ്രി കടന്നുവന്ന വഴികളെ ജ്വലിപ്പിച്ചു നിര്‍ത്തിയവരില്‍ സാവി ഫെര്‍ണ്ടസ് ക്രൂസോ എന്ന സാവിയുണ്ട്. സാവിയുടെ റോള്‍ മോഡലായിരുന്ന പെപ്ഗാ ര്‍ഡിയോളയുണ്ട്. പെദ്രിയുടെ ഫുട്‌ബോള്‍ കാമനകളെ ആളിക്കത്തിച്ചവരില്‍ വിശ്രുതനായ ഇനിയേസ്റ്റയുണ്ട്, ഫെര്‍ണാണ്ടോ ടോറസുണ്ട്… എന്നിട്ടും പെദ്രിക്ക് റോള്‍ മോഡലായത് അവരല്ല, ടികി ടാകയെക്കാള്‍ സാംബയുടെ താളത്തോടായിരുന്നു അവന് കമ്പം. അതുകൊണ്ടാവണം കളിയാരവങ്ങളിലേക്ക് കാതുകൂര്‍പ്പിച്ച കാലം മുതല്‍ പെദ്രി ബ്രസീലിയന്‍ ലെജന്‍ഡ് റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായത്…  

ബാഴ്‌സയുടെ കഥകളിലാണ് പെദ്രി റൊണാള്‍ഡീഞ്ഞോയെ കണ്ടത്. ജീവിതത്തിലെയും രാഷ്‌ട്രീയത്തിലെയും പോര് കളിക്കളത്തില്‍ തീര്‍ക്കാനിറങ്ങുന്ന മാഡ്രിഡ്-ബാഴ്‌സ നഗരങ്ങളുടെ കാല്‍പ്പന്ത് കളരിയില്‍ സമാനതകളില്ലാത്ത ചുവടുകളുമായി പുത്തന്‍ അടവുകള്‍ പയറ്റുന്നവന്‍. ആവേശക്കൊടുങ്കാറ്റില്‍ ആരവം തീര്‍ത്ത് ആടിയുലയുന്ന മുളങ്കാട് പോലെ ബെര്‍ണാബ്യൂ സ്റ്റേഡിയം ഇരമ്പുമ്പോള്‍ പലകപ്പല്ലുകള്‍ കാട്ടിച്ചിരിച്ച് റൊണാള്‍ഡീഞ്ഞോ മൈതാനമധ്യത്തുണ്ടാകും. ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞാടുന്ന ഒരു നര്‍ത്തകനായി റൊണാള്‍ഡീഞ്ഞോ ഗാലറികളുടെ മനസ് കീഴടക്കും.  

പെദ്രി കേട്ടറിഞ്ഞ കഥകളെ മാത്രമല്ല റൊ യുഗത്തിന് സാക്ഷിയായ കാലത്തെത്തന്നെ വിസ്മയിപ്പിച്ച ഒരു ഫ്രീകിക്കുണ്ട് ബ്രസീലിയന്‍ മധ്യനിരയില്‍ മോണ കാട്ടിച്ചിരിച്ച്, ശരീരചലനങ്ങള്‍ കൊണ്ട് ലോകത്തെ വണ്ടറടിപ്പിച്ച റൊണാള്‍ഡീഞ്ഞോയുടെ ഇതിഹാസത്തില്‍. 2002 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ജപ്പാനിലെ ഷിസുവോക സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്. മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ടും റിവാള്‍ഡോയിലൂടെ ബ്രസീലും സമനിലയില്‍ കൊരുത്തുനില്‍ക്കെയായിരുന്നു അത് പിറന്നത്. കാറ്റിലാടുന്ന പനങ്കുലപോലെയുള്ള മുടി കുലുക്കി നാല്‍പ്പത് വാര അകലെ നിന്ന് റൊണാള്‍ഡീഞ്ഞോ ചുഴറ്റിയടിച്ച പന്ത് ഇംഗ്ലീഷ് ഹൃദയങ്ങളെ തകര്‍ക്കുമ്പോള്‍ തലകുനിച്ചുനിന്നത് പദചലനത്തിന്റെ അളവുതൂക്കങ്ങള്‍ തിട്ടപ്പെടുത്തുന്നതില്‍ പിഴയ്‌ക്കാത്ത, ഗോള്‍വലയുടെ ജ്യാമിതീവിജ്ഞാനത്തില്‍ അപരാജിതനായ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ സാക്ഷാല്‍ ഡേവിഡ് സീമാനായിരുന്നു. സമാനമായ ഒരു പേര് പിന്നെ ലോകത്തിലെ എണ്ണം പറഞ്ഞ കോമിക്സുകളില്‍ വീരനായകനായ ഹീമാന്റേത് മാത്രമാണെന്നോര്‍ക്കണം.  

ഹൃദയതാളങ്ങളില്‍ റൊ മാജിക്കിനെ ചേര്‍ത്താണ് ഖത്തറിലെ സ്പാനിഷ് പ്രതീക്ഷയായ പെദ്രിയുടെ വരവ്. ലോകകപ്പ് ഫുട്‌ബോളിലെ അരങ്ങേറ്റത്തിന് മുമ്പ് അദ്ദേഹത്തെ അടുത്തുകാണണമെന്ന ആഗ്രഹമാണ് പെദ്രിക്ക്…  

ബ്രസീലിയന്‍ പാതയില്‍ ഒരു സ്പാനിഷ് പിറവി മണക്കുന്നുണ്ട് ഖത്തറില്‍ ആരാധകലോകം.

Tags: footballസ്‌പെയിന്‍ഫിഫQuater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.