Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തെറ്റിനു കൂട്ടുനില്‍ക്കാത്തതിന് സിപിഎമ്മിന്റെ രാജ്ഭവന്‍ വളയല്‍

ഗവര്‍ണറെ വളയാന്‍ ഇന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രേരണയാല്‍ ഒരു ലക്ഷം സിപിഎം പ്രവര്‍ത്തകരെത്തുന്നു. ചരിത്രത്തില്‍ ആദ്യമായി, ഒരു ഏകാധിപതിയുടെ പൂര്‍ണ സ്വഭാവം കൈക്കൊണ്ടു കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ വളയുന്നു എന്നു പ്രഖ്യാപിക്കുന്നത് തന്നെ ആ ദിശയിലേക്കുള്ള ഭരണാധികാരിയുടെ മാറ്റമാണ്. അധികാരം പോകുമോ എന്ന ഭയം, വിഭ്രാന്തി അതാണ് മുഖ്യമന്ത്രിക്ക്.

എം. പി. ബിപിന്‍byഎം. പി. ബിപിന്‍
Nov 15, 2022, 05:34 am IST
inArticle

ഗവര്‍ണറെ വളയാന്‍ ഇന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രേരണയാല്‍ ഒരു ലക്ഷം സിപിഎം പ്രവര്‍ത്തകരെത്തുന്നു. ചരിത്രത്തില്‍ ആദ്യമായി, ഒരു ഏകാധിപതിയുടെ പൂര്‍ണ സ്വഭാവം കൈക്കൊണ്ടു കഴിഞ്ഞു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ വളയുന്നു എന്നു പ്രഖ്യാപിക്കുന്നത് തന്നെ ആ ദിശയിലേക്കുള്ള ഭരണാധികാരിയുടെ മാറ്റമായി സാമാന്യ ബുദ്ധിയുള്ള ജനങ്ങള്‍ക്ക് മനസിലാകും. അധികാരം പോകുമോ എന്ന ഭയം, വിഭ്രാന്തി അതാണ് മുഖ്യമന്ത്രിക്ക്. കേരള സംസ്ഥാനത്തിനെതിരെ, കേരളത്തിന്റെ വികസനത്തിനെതിരെ ഗവര്‍ണര്‍ എന്തൊക്കെയോ ചെയ്യുന്നു എന്ന ധാരണ അണികളില്‍ പരത്തിയാണ് രാജ് ഭവന്‍ വളയുന്ന ‘ഏക്ഷന്‍’ മുഖ്യമന്ത്രി ആസൂത്രണം ചെയ്യുന്നത്. എന്തെങ്കിലും വീണു കിട്ടും എന്നതുകൊണ്ട് പാണന്മാര്‍ അതുപാടി നടക്കുകയും ചെയ്യുന്നു. സാമാന്യ ബുദ്ധിയില്ലാത്ത അണികള്‍ വളയല്‍ സമരത്തിന് തയ്യാറാവുന്നു.

പിണറായിയുടെ സ്വേച്ഛാധിപത്യ പ്രവണതക്കെതിരെ പാളയത്തില്‍ പട തുടങ്ങിയിട്ട് കുറെക്കാലമായി. പരസ്യമായാല്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചു കളയും എന്ന പേടിയില്‍ വിമതരുടെ നീക്കം രഹസ്യമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വിമത നീക്കം പരസ്യമായ രഹസ്യമാണ്. ജനങ്ങള്‍ പിണറായിയെ കൈയൊഴിഞ്ഞു എന്നതിന്റെ തെളിവായി തൃക്കാക്കരയിലെ സിപിഎം തോല്‍വി. ഭരണ തകര്‍ച്ചയും ധൂര്‍ത്തും അണികളെയും ജനങ്ങളെയും അകറ്റി. പൊതു കടം മൂന്നര ലക്ഷം കോടി രൂപയായി. വീണ്ടും  വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് കഴിവു കെട്ട ഭരണാധികാരിയുടെ മുഖ മുദ്രയായി. വലം കൈ ആയ കോടിയേരി ബാലകൃഷ്ണന്റെ ചിതയിലെ പുക അടങ്ങുന്നതിന് മുന്‍പെ കുടുംബത്തെയും കൂട്ടി വിദേശ പര്യടനം നടത്തിയത് അണികളില്‍ അമര്‍ഷം ഉണ്ടാക്കി. പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദം ശക്തമായി. കൂടുതല്‍ ആളുകള്‍ എതിരായി. അതിനുശേഷം വന്ന കുറെ ആരോപണങ്ങള്‍. എല്ലാ പ്രവര്‍ത്തികള്‍ക്കും കൂടെ നിന്ന ശിവശങ്കരനെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍, ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാടും സംശയാസ്പദമാക്കി. അതേ സ്വപ്‌നയുടെ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളും പാര്‍ട്ടിയില്‍ പിണറായിയുടെ നില പരുങ്ങലിലാക്കി.

മുന്‍ മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തമായ, ജനങ്ങള്‍ക്കു ബോധ്യംവരുന്ന മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിയാതെയായി. അതും പാര്‍ട്ടിയുടെ സൂപ്പര്‍ പവ്വര്‍ ആയ പിണറായിയുടെ കഴിവു കേടായി വ്യാഖ്യാനിക്കപ്പെട്ടു. അങ്ങിനെ പോകുമ്പോഴാണ് തിരുവനന്തപുരം മേയറുടെ കത്ത് വിവാദം. അതിനൊപ്പം പുറത്തു വന്ന, കേരളമൊട്ടുക്കുള്ള പതിനായിരക്കണക്കിന് അനധികൃത ബന്ധു നിയമനങ്ങള്‍. പിണറായിയെയും പാര്‍ട്ടിയെയും അതു പ്രതിരോധത്തിലാക്കി. കേരളം മുഴുവന്‍ രോഷം ആളിക്കത്തി. നിലനില്‍പ്പ് തന്നെ അപകടത്തിലായി. പാര്‍ട്ടിയും ജനങ്ങളും ഒരുപോലെ മുഖ്യമന്ത്രിയുടെ ഭരണത്തിനെതിരായി.

അതിനെ നേരിടാന്‍ ഉണ്ടാക്കിയെടുത്തൊരു അടവാണ് ഗവര്‍ണര്‍ വികസനം തടയുന്നു എന്ന ആരോപണം. ഗവര്‍ണര്‍ ചെയ്തത് യോഗ്യതയില്ലാതെ അനധികൃതമായി കയറിപ്പറ്റിയ, സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനം തെറ്റാണെന്നു പറയുകയും വിദ്യാഭ്യാസ രംഗത്തിന്റെ ശുദ്ധി നിലനിര്‍ത്താന്‍ അവര്‍ക്കെതിരെ നടപടികളാരംഭിക്കുകയും ചെയ്തു. അതും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. അനധികൃത നിയമനം നേടിയ, സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ സുപ്രീംകോടതിയാണ് ആ സ്ഥാനത്തു നിന്ന് തെറിപ്പിച്ചത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അത്തരത്തില്‍ വൈസ് ചാന്‍സലര്‍മാര്‍ ആയവരുടെ നിയമനം റദ്ദാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടി തുടങ്ങിയത്. അതിലെന്താണ് തെറ്റ്? ഇതിലെവിടെയാണ് ആര്‍എസ്എസ് വല്‍ക്കരണം?

അനധികൃത നിയമനങ്ങളും ബന്ധു നിയമനങ്ങളും തടയുമെന്ന ഉറച്ച നിലപാടാണ് ഗവര്‍ണര്‍ക്കുള്ളത്. ആശ്രിതരായവരെ വൈസ് ചാന്‍സലര്‍മാരാക്കിയാല്‍ ഉപകാര സ്മരണയായി അവര്‍ നേതാക്കളുടെ ഭാര്യമാരെ പ്രൊഫസര്‍മാരായി നിയമിക്കുന്നതിനും മറ്റു അനധികൃത നിയമനങ്ങള്‍ക്കും കൂട്ടു നില്‍ക്കും എന്ന ഗുണമുണ്ട്. അന്തസുള്ള വൈസ് ചാന്‍സലര്‍മാരെ നിയമപ്രകാരം നിയമിച്ചാല്‍ ബന്ധു നിയമനങ്ങള്‍ നടക്കാതെ വരും. അതാണ് ഗവര്‍ണര്‍ക്കെതിരെ തിരിയാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. കേരളത്തിന്റെ വികസനത്തിനെ ഗവര്‍ണറുടെ നടപടികള്‍ ഒരു രീതിയിലും തടസപ്പെടുത്തുന്നില്ല.  

സുപ്രീം കോടതി വിധി പ്രകാരം നിയമം നടപ്പിലാക്കാന്‍ ഗവര്‍ണര്‍ നടപടികള്‍ സ്വീകരിക്കുന്നു. അത് മാത്രമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ശുദ്ധീകരിച്ച് നിലവാരം ഉയര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ദൃഷ്ടിയില്‍ അതുവളരെ വലിയ തെറ്റാണ്. തങ്ങള്‍ക്ക് സര്‍വ്വകലാശാലകളില്‍ അറ്റന്‍ഡര്‍ മുതല്‍ വൈസ്ചാന്‍സിലര്‍ വരെയുള്ള തസ്തികകളില്‍ യോഗ്യതയില്ലാത്ത പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ഗവര്‍ണര്‍ കൂട്ടു നില്‍ക്കാത്തതിനാലാണ് ഒരു ലക്ഷം ആള്‍ക്കാരെയും കൂട്ടി രാജ്ഭവന്‍ വളഞ്ഞ് അക്രമം സൃഷ്ടിക്കാന്‍ സിപിഎം പുറപ്പെടുന്നത്!

Tags: cpmഅഴിമതിരാജ്ഭവന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.