Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കേരള സ്‌റ്റോറി ടീസര്‍ സത്യവുമായി പുലബന്ധമില്ലാത്തത്; ഐഎസ് റിക്രൂട്ട്‌മെന്റ് കണക്കുകളുമായി വിദൂരബന്ധമില്ല; ഗവര്‍ണര്‍ ഇടപെടുന്നില്ല;കത്തയച്ച് ബ്രിട്ടാസ്

നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ അമിത് ഷായ്‌ക്കും അനുരാഗ് ഠാക്കൂറിനും കത്തയച്ചെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2022, 09:06 am IST
inSocial Trend

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് യുവതിയെ ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിന്റെ കഥ ഹിന്ദി ചിത്രം കേരള സ്റ്റോറിക്കെതിരേ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. കേരളത്തില്‍ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്‌റ്റേറ്റില്‍ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പുറത്തുവരുന്നത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാര്‍ത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാന്‍ വേണ്ടിമാത്രമല്ല മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ചുകൂടിയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വിഷയത്തില്‍ കേരള ഗവര്‍ണര്‍ ഇടപെടുന്നില്ലെന്നും ബ്രിട്ടാസ് ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ അമിത് ഷായ്‌ക്കും അനുരാഗ് ഠാക്കൂറിനും കത്തയച്ചെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

Destabilize. If this is not possible, Disrupt and Defame !

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന പൊതുസമീപനമാണിത്. കേരളത്തിൽ ആരും ബിജെപിയുടെ ചാക്കിൽക്കയറാൻ തയ്യാറാകാത്തതുകൊണ്ടുതന്നെ അട്ടിമറിക്കാനോ ഭരണംപിടിക്കാനോ ക‍ഴിയില്ലെന്ന് അവർക്കുതന്നെ ബോധ്യമായിട്ടുണ്ട്. ഇതിന്റെ പരിണതഫലമായിട്ടാണ് ഗവർണറെ അവതാരപുരുഷനായി രംഗത്തിറക്കിയിരിക്കുന്നത്. ഇതുമാത്രം പോരാ എന്നതുകൊണ്ടാണ് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങൾ ബിജെപി കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നത് . സംസ്ഥാനത്തിന്റെ നേട്ടങ്ങളൊക്കെ തമസ്കരിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങളെപ്പോലും പർവ്വതീകരിച്ചും നുണകൾ നിർമ്മിച്ചും ഇത് അഭംഗുരം മുന്നോട്ടുപോവുകയാണ്.

‘The Kerala Story’ എന്ന പേരിൽ ഒരു സിനിമയുടെ ടീസർ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സമൂഹികമാധ്യമ അക്കൗണ്ടുകൾ ഇത് ആഘോഷപൂർവ്വമാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പുറത്തുവരുന്നത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാർത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാൻ വേണ്ടിമാത്രമല്ല മറിച്ച് സമുദായങ്ങൾക്കിടയിൽ സ്പർധയും സംഘർഷവും സൃഷ്ടിക്കാൻ ലക്ഷ്യംവച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകൾ നമ്മുടെ മതനിരപേക്ഷതയ്‌ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും.

ഉത്തർപ്രദേശിലെ സർവ്വകലാശാലകളെക്കുറിച്ചു പറഞ്ഞതിനാണ് ധനമന്ത്രി കെ എൻ ബാലഗോപാലനിലുള്ള ‘പ്രീതി’ പിൻവലിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുതിർന്നത്. എന്നാൽ, ഒരു സംസ്ഥാനത്തെ അവഹേ‍ളിക്കാനും വർഗ്ഗീയസംഘർഷങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള ‘The Kerala Story’യെക്കുറിച്ചൊന്നും ഗവർണർക്ക് മിണ്ടാട്ടമില്ല.

ഭരണഘടന വിഭാവനംചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കേണ്ടതാണ്. എന്നാൽ, ആവിഷ്കാരത്തിന്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെ തടയുന്ന ഒട്ടേറെ വകുപ്പുകൾ നമ്മുടെ ശിക്ഷാനിയമത്തിലുണ്ട്. ഈ സിനിമ, ടീസറിലുള്ളതുപോലെയാണെങ്കിൽ ഈ വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്ന് കണ്ണുംപൂട്ടിപ്പറയാനാകും. ഐഎസിനെക്കുറിച്ചും പുറത്തേക്കുപോയവരെക്കുറിച്ചുമൊക്കെ ഒട്ടേറെ ചോദ്യങ്ങൾ പാർലമെന്റിൽ മുറതെറ്റാതെ വരുന്നതാണ്. അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറിൽ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണംപോലും വെളിപ്പെടുത്തിയിട്ടില്ല.

സിനിമാ ടീസറിന്റെ പശ്ചാത്തലത്തിൽ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.

Tags: keralaJohn Brittaskerala story movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.