Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്രപതി ശിവജി വധിച്ച അഫ്സല്‍ ഖാന്‍ എന്ന ക്രൂരനായ ഏകാധിപതി ആര്?ഹര്‍ ഹര്‍ മഹാദേവ് സിനിമയുടെ സംവിധായകന് പൊലീസ് സംരക്ഷണം

അഫ്സല്‍ ഖാന്‍ എന്ന ക്രൂരനെ വധിക്കുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന വിവാദമായ 'ഹര്‍ ഹര്‍ മഹാദേവ്' എന്ന മറാഠി സിനിമയുടെ സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെയ്‌ക്ക് പൊലീസ് സംരക്ഷണം നല്‍കി. കഴിഞ്ഞ ദിവസം ശിവജി മഹാരാജാവിന്റെ ജീവിതം വക്രീകരിച്ച് കാണിക്കുന്നു എന്ന് ആരോപിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മഹാരാഷ്‌ട്രയിലെ താനെയിലെ വിവിയാന മാളിലെ തിയറ്ററില്‍ എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ നേതൃത്വത്തില്‍ ഗുണ്ടാ ആക്രമണം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 04:22 pm IST
inIndia
സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ (ഇടത്ത്) ശിവജി മഹാരാജും അദ്ദേഹത്തിന്‍റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും (വലത്ത്)

സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ (ഇടത്ത്) ശിവജി മഹാരാജും അദ്ദേഹത്തിന്‍റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും (വലത്ത്)

പുനെ: അഫ്സല്‍ ഖാന്‍ എന്ന ക്രൂരനെ വധിക്കുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന വിവാദമായ  ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന മറാഠി സിനിമയുടെ സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെയ്‌ക്ക് പൊലീസ് സംരക്ഷണം നല്‍കി.  കഴിഞ്ഞ ദിവസം ശിവജി മഹാരാജാവിന്റെ ജീവിതം വക്രീകരിച്ച് കാണിക്കുന്നു എന്ന് ആരോപിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മഹാരാഷ്‌ട്രയിലെ താനെയിലെ വിവിയാന മാളിലെ  തിയറ്ററില്‍ എന്‍സിപി നേതാവ്  ജിതേന്ദ്ര അവ്ഹാദിന്റെ നേതൃത്വത്തില്‍ ഗുണ്ടാ ആക്രമണം നടത്തിയിരുന്നു.  

അഫ്സല്‍ ഖാന്‍ എന്ന ക്രൂരനായ ഏകാധിപതി

ഭാരതീയ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ് ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക, അവിടുത്തെ അമൂല്യമായ സ്വത്തുക്കള്‍ തട്ടിയെടുക്കുക, പൂജാരിമാരെയും മറ്റും ആട്ടിയോടിക്കുക അല്ലെങ്കില്‍ ക്രൂരമായി കൊല ചെയ്യുക- ഇതെല്ലാം അഫ്സല്‍ ഖാന്റെ രീതികളായിരുന്നു. 1659ല്‍ ബിജാപൂരില്‍ നിന്നും വിതോബ ക്ഷേത്രം കൊള്ളയടിച്ചായിരുന്നു അഫ്സല്‍ ഖാന്റെ പടയോട്ടം ആരംഭിച്ചത്. ശിവജി കുടുംബത്തിന്റെ കുലദേവതയായ ഭവാനിയുടെ ഇരിപ്പിടമായ തുല്‍ജാപൂരിലേക്കും അഫ്സല്‍ ഖാന്‍ മാര്‍ച്ച് ചെയ്തിരുന്നു. ഭാവനിയുടെ വിഗ്രഹം തകര്‍ക്കാനും ഭസ്മമാക്കാനും അഫ്സല്‍ ഖാന്‍ ഉത്തരവിട്ടിരുന്നു. ജെജുരിയിലെ ക്ഷേത്രവും നശിപ്പിച്ചു. ഇതിനിടെ ശിവജിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതുവഴി ശിവജിയെ വിളിച്ചുവരുത്തി ചതിച്ചുകൊല്ലാനായിരുന്നു അഫ്സല്‍ ഖാന്റെ ഗൂഢപദ്ധതി. ഒടുവില്‍ അഫ്സല്‍ഖാന്റെ ചതിയെ തിരിച്ചറിഞ്ഞ ശിവജി മറുതന്ത്രം പയറ്റി ആ ക്രൂരനായ ഏകാധിപതിയെ വധിക്കുന്നു. ഇത് സിനിമയില്‍കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഛത്രപതി ശിവജിയുടെ വ്യാജ ആരാധകരായി വിലസുന്ന എന്‍സിപിയുടെ മുഖം മൂടി വലിച്ചു കീറുന്നതാണ് ഈ രംഗം. ചരിത്രത്തിലെ ക്രൂരനായ ഏകാധിപതിയായ അഫ്സല്‍ ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ ജീവിതത്തിലെ പ്രധാന അധ്യായമാണ്. ഛത്രപതി ശിവജിയുടെ ധീരതയും ദൈവാനുഗ്രഹവും രാഷ്‌ട്ര തന്ത്രജ്ഞതയും വിളിച്ചോതുന്ന അധ്യായമാണ് അഫ്സന്‍ ഖാനുമായുള്ള ഏറ്റുമുട്ടലും അതിലെ വിജയവും. എട്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം സിനിമയെടുത്ത സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറയുന്നു.  അഫ്സല്‍ ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ യഥാര്‍ത്ഥ ജീവിതകഥയുടെ ഭാഗമാണെന്നാണ്.  

ചിത്രം കാണാന്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയതിനും മാളിനെ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചതിനും എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദിനെതിരെ കേസെടുത്തിട്ടുണ്ട്.  തിയറ്ററില്‍ തല്ലുകിട്ടിയ പ്രേക്ഷകനെ പണം നല്‍കി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.  

ചിത്രത്തില്‍ ശിവജി മഹാരാജും അദ്ദേഹത്തിന്റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും തമ്മിലുള്ള ഒരു സംഘട്ടനരംഗവും  എന്‍സിപി നേതാവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ശിവജി മഹാരാജാവിന്റെ ജീവിതം വളച്ചൊടിച്ച് കാണിക്കുകയാണെന്നാണ് എന്‍സിപി നേതാവിന്റെ ആരോപണം. എന്നാല്‍ കെ.എ. കേലുസ്കാര്‍ ശിവജിയെക്കുറിച്ച് എഴുതിയ പുസ്തകം പഠിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറഞ്ഞു. എട്ടുവര്‍ഷത്തെ ഗവേഷണഫലമാണ് ഹര്‍ ഹര്‍ മഹാദേവ് എന്നും  അഭിജിത് ദേശ് പാണ്ഡെ പറയുന്നു.  

Tags: Ncpഅഫ്സല്‍ ഖാന്‍അഫ്സല്‍ഹര്‍ ഹര്‍ മഹാദേവ്'മറാഠി സിനിമഅഭിജിത് ദേശ് പാണ്ഡെജിതേന്ദ്ര അവ്ഹാദ്ഐഎസ്ലോകാരോഗ്യ സംഘടനChatrapati Shivaji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

അറിവിന്റെ തിരുവുടല്‍

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

ധര്‍മ്മപാലകന്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; വിവാദമായ സമാധി കേസ് അവസാനിപ്പിച്ചു

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.