Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കുരുത്തംകെട്ടവന്റെ പടയൊരുക്കം; ഖത്തറിന്റെ ആരവങ്ങളില്‍ സുവാരസും ജ്വലിക്കും, സ്വയം മറക്കുന്നവന്റെ പോരാട്ടങ്ങളില്‍ ലോകം മതിമറക്കും

സോക്കര്‍ സിറ്റിയില്‍ ആഫ്രിക്കന്‍ കൊമ്പന്മാരുടെ കണ്ണീര് വീണ ആ മണ്ണിലാണ് സുവാരസിന് കുരുത്തംകെട്ടവന്‍ എന്ന പേര് വീണത്. ആ കുരുത്തക്കേടിലൂടെയാണ് അയാള്‍ സൂപ്പര്‍താരമായി ഉയര്‍ന്നത്. അതികായന്മാരുടെ നിഴലിലൂടെയാണ് പലപ്പോഴും തിരിച്ചറിയപ്പെട്ടതെങ്കിലും, എല്ലാ ഗോള്‍ചിത്രങ്ങള്‍ക്കുമപ്പുറം ആ പേരിനൊരു ചന്തമുണ്ട്.

എം. സതീശന്‍byഎം. സതീശന്‍
Nov 8, 2022, 10:37 am IST
inFootball

അത്തര്‍ മണക്കുന്ന ഖത്തറിന്റെ രാവുകളിലേക്ക് ചിരിയൊളിപ്പിച്ച കണ്ണീരുമായി ലൂയി സുവാരസുമുണ്ട്. ലയണല്‍ മെസി വാഴുന്ന ബാഴ്‌സയുടെ അമരത്തും അണിയത്തും പലപ്പോഴും മെസിയേക്കാള്‍ പൊക്കത്തില്‍ ഉയരുന്നവന്‍. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പുസ്തകങ്ങളില്‍ സുവാരസിന് വിളിപ്പേര് കുരുത്തംകെട്ടവനെന്നാണ്. കൈ കൊണ്ട് പന്ത് തടഞ്ഞും കൈക്കരുത്ത് കാട്ടുന്നവന്റെ കൈയ്‌ക്ക് കടിച്ചും കളി ജയിക്കാന്‍ തനിക്ക് തോന്നുന്നതെന്തും ചെയ്യാന്‍ മടികാട്ടാത്തവന്‍. സ്വയം തോറ്റും ടീമിനെ, നാടിനെ ജയിപ്പിക്കാന്‍ കച്ചകെട്ടുന്നവന്‍… സുവാരസ് അങ്ങനെയാണ്.  

ചരിത്രത്തിലാദ്യമായി സെമിഫൈനല്‍ പ്രവേശനത്തിന് കച്ചകെട്ടിയിറങ്ങിയ ഘാനയുടെ കനവുകള്‍ തോരാത്ത കണ്ണീരിലാഴ്‌ത്തിയത് സുവാരസിന്റെ കെട്ടകളിയായിരുന്നു. ഘാനയുടെ സുവര്‍ണമോഹങ്ങള്‍ക്കു മേല്‍ പതിച്ച കറുത്ത പാട്. പന്ത്രണ്ടാണ്ട് മുമ്പായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. സെമിയിലേക്കുള്ള കുതിപ്പിനൊരുങ്ങി ഘാനയും ഉറുഗ്വെയും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെയാകെ പിന്തുണയോടെയാണ് അസമോവ ഗ്യാനി ന്റെ നേതൃത്വത്തില്‍ ഘാന കളംനിറഞ്ഞത്. അവരുടെ ഓരോ മുന്നേറ്റത്തിനും കാതടപ്പിക്കുന്ന വുവുസേലകളുടെ അലമുറകള്‍ക്കും മീതെ തപ്പുമേളങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ ജനത ആവേശം പകര്‍ന്നു.  

ഘാനയ്‌ക്കും ആവേശത്തിനും കുറുകെ ഉറുഗ്വെയുടെ എക്കാലത്തെയും ഇതിഹാസമായി വാഴ്‌ത്തപ്പെട്ട ഡീഗോ ഫോര്‍ലാന്റെ കുളമ്പടി മാത്രം… ഫോര്‍ലാന് പിന്നില്‍ ഹൃദയം കൊരുത്ത് സുവാരസും എഡിന്‍സണ്‍ കവാനിയും… ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ മിഡ് ഫീല്‍ഡര്‍ സുള്ളി മുന്തേരിയുടെ ഗോളിലൂടെ ഘാന മുന്നിലെത്തിയപ്പോള്‍ ആഫ്രിക്കയാകെ അവര്‍ക്കായി ആര്‍ത്തുവിളിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍, കളിയുടെ 54-ാം മിനിറ്റില്‍ ഫോര്‍ലാന്‍ ഗോള്‍ മടക്കി. പൂര്‍ണസമയവും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങുമ്പോഴാണ് അത് സംഭവിച്ചത്. ഗോളെന്നുറപ്പിച്ച ഘാനയുടെ മുന്നേറ്റത്തിനു മുന്നില്‍ സുവാരസ് വിലങ്ങുതടിയായി. കളിയുടെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി ഗോള്‍ലൈനില്‍ നിന്ന് സുവാരസ് ഗോളെന്നുറച്ച ആ ഷോട്ട് കൈ കൊണ്ട് ഇടിച്ചുതെറിപ്പിച്ചു.  

ചുവപ്പ് കാര്‍ഡ് ഉറപ്പെന്നറിഞ്ഞിട്ടും സുവാരസ് അത് ചെയ്തു. നെറികേട് എന്ന് കമന്ററി ബോക്‌സിലും കളിയെഴുത്തുമേശകളിലും അവന് പേര് വീണു. വലയ്‌ക്കു മുന്നില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഗോള്‍കീപ്പര്‍ നെസ്റ്റര്‍ ഫെര്‍ണാണ്ടോ മുസ്‌ലേര മൈക്കളില്‍ സുവരാസിന് അത്രമേല്‍ വിശ്വാസമായിരുന്നു. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുസ്‌ലേര മാജിക്കിന് മുന്നില്‍ ഘാന കൊമ്പുകുത്തുമ്പോള്‍ സൈഡ് ബെഞ്ചില്‍ സുവാരസ് ചിരിക്കുന്നുണ്ടായിരുന്നു.

സോക്കര്‍ സിറ്റിയില്‍ ആഫ്രിക്കന്‍ കൊമ്പന്മാരുടെ കണ്ണീര് വീണ ആ മണ്ണിലാണ് സുവാരസിന് കുരുത്തംകെട്ടവന്‍ എന്ന പേര് വീണത്. ആ കുരുത്തക്കേടിലൂടെയാണ് അയാള്‍ സൂപ്പര്‍താരമായി ഉയര്‍ന്നത്. അതികായന്മാരുടെ നിഴലിലൂടെയാണ് പലപ്പോഴും തിരിച്ചറിയപ്പെട്ടതെങ്കിലും, എല്ലാ ഗോള്‍ചിത്രങ്ങള്‍ക്കുമപ്പുറം ആ പേരിനൊരു ചന്തമുണ്ട്. ചിരിയുടെയും കണ്ണീരിന്റെയും നനവുണ്ട്. അസമോവ ഗ്യാന്‍ ഉതിര്‍ത്ത കണ്ണുനീരിനും ഡീഗോ ഫോര്‍ലാന്റെ വിജയസ്മിതത്തിനും പിന്നില്‍ നാടിനായി സ്വയം നഷ്ടപ്പെട്ടവന്റെ വികൃതിയുണ്ട്. ഖത്തറിന്റെ ആരവങ്ങളില്‍ സുവാരസും ജ്വലിക്കും. മുന്നേറിയും പിന്നോട്ടിറങ്ങിയും സ്വയം മറക്കുന്നവന്റെ പോരാട്ടങ്ങളില്‍ ലോകം മതിമറക്കും.

Tags: footballലോകകപ്പ്QatarLuis Suarez
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.