Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ പ്രതിഭ

അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Nov 7, 2022, 07:49 pm IST
inEntertainment

കോട്ടയം നീറിക്കാട് യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്ത് കലാലോകത്തിന്റെ വിശാലമായ വിസ്മയത്തിലേക്ക് പിച്ചവെച്ച കോട്ടയം രമേശെന്ന അതുല്യ അഭിനയ പ്രതിഭ ഇന്ന് കലാകേരളത്തിന്റെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്‌ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.  

വാഴൂര്‍ എസ്‌വിആര്‍വി എന്‍എസ്എസ് ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസിലെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ അതിപ്രശസ്തമായ കലാനിലയം സ്ഥിരം നാടക വേദിയിലേക്ക് ചേക്കേറി. 1980ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ അന്തരിച്ചു. തര്‍ക്കവും കേസും കാരണം കലാനിലയം സ്ഥിരം നാടകവേദി നിര്‍ത്തിവെച്ചു. പിന്നീട് സിനിമാ മോഹവുമായി മദ്രാസിന് വണ്ടികയറി. മേക്കപ്പ്മാന്‍ കരിമം മോഹനന്‍, സംവിധായകന്‍ തുളസീദാസ്, സംവിധായകന്‍ രാജസേനന്റെ സഹോദരനും ക്യാമറാമാനുമായ ജയചന്ദ്രന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. അതിനിടെ 1975ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത താലപ്പൊലി എന്ന സിനിമയില്‍ അഭിനയിച്ചു. എറണാകുളം പരമാര ദേവീക്ഷേത്രത്തിലായിരുന്നു ഷൂട്ടിങ്. 1989ല്‍ ചില്ലുകൊട്ടാരം എന്ന സിനിമയിലും ബാലചന്ദ്രമേനോന്റെ സിനിമയായ ഞങ്ങളുടെ കൊച്ചുഡോക്ടറില്‍ സുകുമാരനോടൊപ്പവും അഭിനയിച്ചു.  

കൈയിലെ പണം തീരുമ്പോള്‍ മദ്രാസില്‍ നിന്നും വല്ലവിധേനയും നാട്ടിലെത്തും. എങ്ങനെയെങ്കിലും കുറച്ചു പണം സ്വരുകൂട്ടി വീണ്ടും മദ്രാസിന് വണ്ടികയറും. ഇതിനിടയില്‍ വിവാഹതനായി. കുട്ടികളുമായി. സ്ഥിരവരുമാനമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നു. അതോടെ പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായി. അന്നത്തെ മികച്ച നാടക സമിതിയായ കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സില്‍ ചേര്‍ന്നു. ഉത്സവ പറമ്പുകളിലും സമ്മേളനങ്ങളിലും നാട്ടിന്‍ പുറങ്ങളിലെ ചെറിയ ആഘോഷത്തിലുമൊക്കെ നാടകം അഭിഭാജ്യ ഘടകമായിരുന്നു. വ്യത്യസ്തമായ അനേകം വേഷങ്ങള്‍ ചെയ്തു.  

നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ നാടക ജീവിതത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും തന്റെ അഭിനയപാടവം പുറത്തെടുത്തു. കേരളത്തിലെ മികച്ച 25 ഓളം നാടക സമിതികളിലായി 15,000 വേദികളില്‍ വേഷമിട്ടു. പ്രശസ്തരായ അനവധി നാടക കലാകാരന്മാരോടൊപ്പം പ്രധാന വേഷമിട്ടു. നാല് തവണ നാടകവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. കോട്ടയം രമേശ് എന്ന കലാകാരനെ നാടകത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്തവിധം നാടക പ്രേമികളുടെ മനസില്‍ അടയാളപ്പെടുത്തി.

1999, 2000, 2001 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സാങ്കേതിക കാരണം മൂലം ലഭിച്ചില്ല. അവസാന നിമിഷമാണ് പുരസ്‌കാരം നഷ്ടപ്പെട്ടത്. ആരുടെയും മനം മയക്കുന്ന അഭ്രപാളിയില്‍ എത്തിയതോടെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ‘അയ്യപ്പനും കോശിയും’ എന്ന പൃഥിരാജ് സിനിമയിലെ ഡ്രൈവര്‍ കുമാരന്‍ എന്ന കഥാപാത്രം കോട്ടയം രമേശിനെ സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം ഉറപ്പിച്ചു. ഒമ്പതോളം സിനിമയില്‍ അഭിനയിച്ചു.  ജാസ്‌വര്‍ എന്ന തമിഴ് സിനിമയിലും വേഷമിട്ടു. കെജിഎഫ് 2 അടക്കം 50 ലേറെ തമിഴ്, കന്നട, തെലുങ്ക് സിനിമ ഡബ്ബിങ് ചെയ്തു. സിനിമയുടെ വിശാലമായ ലോകത്ത് പതുക്കെ ശ്രദ്ധേയനാകുന്ന ഈ കലാകാരന്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ്.

Tags: actor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.