Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം സമരത്തിന് വിദേശ ഫണ്ട്: അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം,12 സംഘടനകള്‍ നിരീക്ഷണത്തില്‍

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരന്‍ ജോസഫ് വിജയന്‍ എന്ന എ.ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും നേതൃത്വത്തിലുള്ള സംഘടനകള്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളത്.

അനീഷ് അയിലംbyഅനീഷ് അയിലം
Nov 1, 2022, 10:07 am IST
inKerala

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് വിദേശ ഫണ്ടെത്തുന്നതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീരദേശ മേഖലയിലെ  12 സന്നദ്ധ സംഘടനകള്‍ നിരീക്ഷണത്തിലാണ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരന്‍ ജോസഫ് വിജയന്‍ എന്ന എ.ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും നേതൃത്വത്തിലുള്ള സംഘടനകള്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളത്.

സഖി, പ്രോത്സാഹന്‍, ഫ്രണ്ട്‌സ് ഓഫ് മറൈന്‍, ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോസ്റ്റല്‍ വാച്ച്, ചെറു രശ്മി സെന്റര്‍, കന്യാകുമാരി ലാറ്റിന്‍ ഡയോസിസ് ഓഫ് കോട്ടാര്‍, ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സേവ തുടങ്ങിയവയാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍  ‘സഖി’ ഏലിയാമ്മ വിജയന്റെയും കോസ്റ്റല്‍ വാച്ച് എ.ജെ. വിജയന്റെയും നേതൃത്വത്തിലുള്ളവയാണ്. സഖിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നാണ് പരാതി. കോസ്റ്റല്‍ വാച്ചിന്റെ പ്രവര്‍ത്തനത്തിലെ ദുരൂഹതയും അന്വേഷിക്കുന്നുണ്ട്.  

വിദേശ നാണ്യ വിനിമയ ചട്ടപ്രകാരം സന്നദ്ധ സംഘടനകള്‍ക്കു ലഭിക്കുന്ന പണം ഉപയോഗിക്കുന്നതിനു കര്‍ശന നിയമങ്ങളുണ്ട്. ഏതു പ്രവര്‍ത്തനത്തിനാണോ പണം ലഭിക്കുന്നത്, അതിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ സഖിയുടെ അക്കൗണ്ടിലെത്തിയ പണം വകമാറ്റി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതു സമരത്തിനുപയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിനു പരാതി ലഭിച്ചു. വഞ്ചിയൂര്‍ സെന്‍ട്രല്‍ ബാങ്ക്, കോവളം യൂണിയന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും സഖി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ അക്കൗണ്ട് വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ മറ്റു സംഘടനകളുടെ അക്കൗണ്ടിലെത്തിയ ധന വിനിമയം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. ഈ സംഘടനകളെല്ലാം തുടക്കം മുതല്‍ വിഴിഞ്ഞം തുറമുഖത്തിനെതിരേ പ്രചാരണവും സമരത്തിന് പിന്തുണയും നല്കുന്നവയാണ്.  

കൊളംബോ തുറമുഖം നിയന്ത്രിക്കുന്ന ചൈനീസ് ലോബിയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരേ പ്രവര്‍ത്തിക്കുന്നതെന്ന തെളിവുകള്‍ ഉള്‍പ്പെടെയുള്ള പരാതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. ചൈനീസ് സംഘം കൊളംബോയിലെ പള്ളികളില്‍ ഏല്‍പ്പിക്കുന്ന പണം ദുബായ് വഴി എത്തിക്കുന്നെന്നാണ് പരാതിയിലുള്ളത്. അവിടെനിന്ന് ലത്തീന്‍ അതിരൂപതാ വിശ്വാസികള്‍ വഴി സമര സമിതിക്ക് കൈമാറുന്നു. ദുബായ്‌യില്‍ നിന്നു വിശ്വാസികള്‍ വഴി വന്‍തുക സമര സമിതിക്ക് കൈമാറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദുബായ്‌യില്‍ നിന്നു ദുബായ് ഷേഖ് പണം നല്കിയെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇതടക്കമാണ് പരാതി നല്കിയിട്ടുള്ളത്.  

സന്നദ്ധ സംഘടനകള്‍ വിദേശ ഫണ്ട് പറ്റുന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ സമരക്കാര്‍ക്കെതിരേ ജനരോഷം ശക്തമായി. സമരക്കാര്‍ക്കിടയിലും ഇത് ഭിന്നതയ്‌ക്കു വഴിവയ്‌ക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് സമരത്തിലൂടെ നടക്കുന്നതെന്ന കണ്ടെത്തല്‍ കേരളത്തിന്റെ, പ്രത്യേകിച്ച് തലസ്ഥാനത്തെ സാമൂഹ്യാന്തരീക്ഷവും കലുഷിതമാക്കുന്നു.

Tags: strikeആന്‍റണി രാജുവിഴിഞ്ഞം തുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.