Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉപയോക്താക്കളുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ 120 കോടിയാകും; ഐടി ചട്ടഭേദഗതി സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉറപ്പാക്കാനെന്ന് രാജീവ് ചന്ദ്രശേഖര്‍

പുതിയ ഐടി ചട്ടഭേദഗതിയെക്കുറിച്ച് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 80 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ 120 കോടിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2022, 09:43 pm IST
inIndia

ന്യൂദല്‍ഹി: ഐടി ചട്ടഭേദഗതി സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ ഇന്റര്‍നെറ്റ് ഉപയോഗം രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് കേന്ദ്ര ഐടി ആന്റ് ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍. പുതിയ ഐടി ചട്ടഭേദഗതിയെക്കുറിച്ച് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 80 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ 120 കോടിയാകും.

ഭേദഗതിപ്രകാരം എല്ലാവര്‍ക്കും വിശ്വാസ്യവും നീതിയുക്തവുമായ ഇന്റര്‍നെറ്റും ഇടനിലക്കാരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തവും ഉറപ്പാക്കുന്നു. ഇടനിലക്കാരെ ഉപഭോക്താക്കളോടും ഇന്ത്യന്‍ സര്‍ക്കാരിനോടും ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നു. വ്യാജ വാര്‍ത്തകള്‍ക്കും ഓണ്‍ലൈന്‍ വാതുവയ്‌പ്പുകള്‍ക്കും തടയിടുന്നു. പോസ്റ്റിലെ ഉള്ളടക്കം അശ്ലീലം, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, വിദ്വേഷപ്രസംഗം, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവ, രാജ്യത്തിന്റെ ഐക്യം, സമഗ്രത, പരമാധികാരം എന്നിവയെ ചോദ്യംചെയ്യപ്പെടുന്നതോ അല്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഇടനിലക്കാരനുണ്ട്. പോസ്റ്റ് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥന പരാതിയില്‍ ഉണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണമെന്നും ഉറപ്പാക്കുന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ചോദ്യം ചെയ്യാനോ ലംഘിക്കാനോ ഒരു സാമൂഹ്യ മാധ്യമത്തിനും അവകാശമില്ല. ഭരണഘടനയെ മാനിച്ചായിരിക്കണം അവരുടെ പ്രവര്‍ത്തനം. സാമൂഹ്യമാധ്യമ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് മുകളിലല്ല. ഇടനിലക്കാര്‍ ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകളും ഇന്ത്യന്‍ നിയമങ്ങളും പാലിക്കണമെന്നത് നിര്‍ബന്ധമാണ്.

സാമൂഹ്യമാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കും. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റി എന്ന പേരിലുള്ള സമിതി മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരും. കമ്മിറ്റിയുടെ ഘടനയും അതിന്റെ അധികാരങ്ങളും ഉടന്‍ പ്രഖ്യാപിക്കും. ഏതെങ്കിലും കമ്പനികളെ ലക്ഷ്യംവെച്ചല്ല ഭേദഗതി. ഭേദഗതി സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കാന്‍ വേണ്ടിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഉള്ളടക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മറ്റിക്ക് സ്വമേധയാ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം നിലവില്‍ നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Rajeev Chandrasekharഇന്റര്‍നെറ്റ്ഐടി ചട്ടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.